Search
  • Follow NativePlanet
Share
» »സഞ്ചാരികൾക്ക് സന്തോഷിക്കാം! ആലപ്പുഴയിൽ നിന്നും നിലമ്പൂരിലേക്ക് കെഎസ്ആര്‍ടിസി ബസ് സർവീസ്

സഞ്ചാരികൾക്ക് സന്തോഷിക്കാം! ആലപ്പുഴയിൽ നിന്നും നിലമ്പൂരിലേക്ക് കെഎസ്ആര്‍ടിസി ബസ് സർവീസ്

ആലപ്പുഴയും നിലമ്പൂരും- കേരളത്തിലെ ഏറ്റവും മനോഹരമായ ഗ്രാമീണ കാഴ്ചകൾക്ക് പേരുകേട്ടിരിക്കുന്ന സ്ഥലങ്ങൾ. വേമ്പനാട് കായലിനും കനാലുകൾക്കും കൈത്തോടുകൾക്കും പേരുകേട്ട കിഴക്കിന്റെ വെനീസായ ആലപ്പുഴയും ഏകദിന യാത്രകൾക്ക് പറ്റിയ നിലമ്പൂരും എന്നും സഞ്ചാരികളെ ആകർഷിക്കുന്ന രണ്ട് സ്ഥലങ്ങളാണ്. ഇപ്പോഴിതാ ഈ രണ്ടിടങ്ങളെയും ബന്ധിപ്പിച്ച് കെഎസ്ആർടിസി ഒരു സൂപ്പർഫാസ്റ്റ് ബസ് സർവീസ് ആരംഭിച്ചിരിക്കുകയാണ്.

വിനോദയാത്രക്കാർക്ക് മാത്രമല്ല, ഈ രണ്ടിടങ്ങളിൽ നിന്നു പലവിധാവശ്യങ്ങൾക്കായി വൈറ്റില, അങ്കമാലി, ഷൊർണ്ണൂർ പോലുള്ള ഇടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ആശ്രയിക്കുവാൻ പറ്റിയ ബസ് സർവീസ് കൂടിയാണിത്. പുലർച്ചെ നിലമ്പൂർ - 04.35 ന് നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന ബസ് ആലപ്പുഴയിൽ 11.30ന് എത്തും. തിരികെ 3.20ന് ആലപ്പുഴയിൽ നിന്ന് പുറപ്പെട്ട് രാത്രി 10.35ന് നിലമ്പൂരെത്തുന്ന വിധത്തിലാണ് സർവീസ്.

alappuzha-nilambur ksrtc

നിലമ്പൂർ- ആലപ്പുഴ കെഎസ്ആർടിസി ബസ് സമയം

നിലമ്പൂർ - 04.35 am
വണ്ടൂർ - 04.55 am
പെരിന്തൽമണ്ണ - 05.35 am
പട്ടാമ്പി - 06.30 am
ഷൊർണൂർ - 06.50 am
തൃശ്ശൂർ - 07.35 am
ചാലക്കുടി - 08.35 am
അങ്കമാലി - 08.55 am
ആലുവ - 09.15 am
വൈറ്റില ഹബ്ബ് - 10:00 am
ചേർത്തല - 11.00 am
ആലപ്പുഴ - 11.30 am.

ആലപ്പുഴ - നിലമ്പൂർ കെഎസ്ആർടിസി ബസ് സമയം

ആലപ്പുഴ - 3.20 pm
ചേർത്തല - 03.50 pm
വൈറ്റില ഹബ്ബ് - 05:00 pm
അങ്കമാലി - 06.10 pm
തൃശൂർ - 07.20 pm
ഷൊർണ്ണൂർ - 08.30 pm
പട്ടാമ്പി - 08.55 pm
പെരിന്തൽമണ്ണ- 09:35pm
വണ്ടൂർ - 10.15 pm
നിലമ്പൂർ - 10.35 pm.

ചേർത്തല, വൈറ്റില ഹബ്ബ്, അങ്കമാലി, പട്ടാമ്പി, പെരിന്തൽമണ്ണ വഴിയുള്ള ഈ സർവീസിൽ ഒരാൾക്ക് 306 രൂപയാണ് ടിക്കറ്റ് നിരക്ക്. ഏഴു മണിക്കൂറിനടുത്താണ് യാത്രാ സമയം വരുന്നത്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോൺനമ്പർ- 0477 2252501.

ഇത് കൂടാതെ നിലമ്പൂരിൽ നിന്ന് രാവിലെ 8.30ന് പുറപ്പെട്ട് ആലപ്പുഴയിൽ വൈകിട്ട് 3.10ന് എത്തുന്ന സൂപ്പർ ഫാസ്റ്റ് ബസ്, രാത്രി 9.20ന് പുറപ്പെട്ട് പുലർച്ചെ 3.50ന് എത്തുന്ന സൂപ്പർ ഫാസ്റ്റ് എന്നിങ്ങനെ വേറെയും രണ്ട് സർവീസുകളുമുണ്ട്. ആലപ്പുഴയിൽ നിന്ന് പുലർച്ചെ 6.25ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.05ന് എത്തുന്ന സൂപ്പർഫാസ്റ്റ്, വൈകിട്ട് 7.35ന് പുറപ്പെട്ട് പുലർച്ചെ 2.30ന് എത്തുന്ന സൂപ്പർഫാസ്റ്റ്, രാത്രി 10.31ന് പുറപ്പെട്ട് പുലർച്ചെ 05:16ന് എത്തുന്ന സൂപ്പർഫാസ്റ്റ് എന്നിങ്ങനെയും ബസ് സര്‍വീസുകളുണ്ട്. 306 രൂപ തന്നെയാണ് നിരക്ക്.

നിലമ്പൂർ തേക്ക് മ്യൂസിയം

തേക്കുകളുടെ നാട് എന്നാണ് നിലമ്പൂർ രാജ്യാന്തരതലത്തിൽ തന്നെ പേരുകേട്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ആദ്യത്തെ തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്ന നിലമ്പൂരിൽ തന്നെയാണ് ഏറ്റവും പഴക്കമുള്ള തേക്ക് മരവും സ്ഥിതി ചെയ്യുന്നത്. കനോലി പ്ലോട്ട് എന്ന പേരിൽ ബ്രിട്ടീഷുകാരാണ് 1840 ൽ ഇവിടെ തേക്ക് പ്ലാന്‍റേഷൻ ആരംഭിക്കുന്നത്. പിന്നീട് 1995 ൽ ഇവിടെ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിട്ട്യൂട്ട് തേക്ക് മ്യൂസിയം ആരംഭിച്ചതെന്നാണ് ചരിത്രം. നിലമ്പൂരിൽ നിന്നും വെറും നാല് കിലോമീറ്റർ ദൂരമാണ് തേക്ക് മ്യൂസിയത്തിലേക്കുള്ളത്.

ആലപ്പുഴ

കേരളത്തിൽ ഏറ്റവുമധികം ആഭ്യന്തര-വിദേശ സഞ്ചാരികളെത്തുന്ന ഇടമാണ് ആലപ്പുഴ. വെനീസിന് സമാനമായ വിധത്തിൽ കനാലുകളുള്ള ഇടമായതിനാലാണ് ഇവിടം കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്നത്. ബുദ്ധമതം പ്രചാരത്തിൽ നിന്നിരുന്ന ഇവിടം പുരാതനങ്ങളായ ക്ഷേത്രങ്ങൾക്കും പ്രസിദ്ധമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+