ബെംഗളൂരു- എറണാകുളം റൂട്ടിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കേരളാ ആർടിസിയുടെ ബെംഗളൂരു- എറണാകുളം എസി സ്ലീപ്പർ ഗജരാജ സർവീസിന്‍റെ സമയക്രമത്തില്‍ മാറ്റം വരുത്തി അധികൃതർ. കൂടുതൽ യാത്രക്കാർക്ക് സഹായകമാകുന്ന വിധത്തിലാണ് പുതിയ ടൈംടേബിൾ. തിരുവനന്തപുരത്ത് നിന്ന ആലപ്പുഴ വഴി എറണാകുളത്തിന് സർവീസ് നടത്തിയിരുന്ന എസി സ്ലീപ്പർ ഗജരാജ സർവീസ് എറണാകുളം വരെയാക്കി ചുരുക്കിയിരുന്നു.

ഇപ്പോൾ ബെംഗളൂരു- എറണാകുളം എസി സ്ലീപ്പർ ഗജരാജ സർവീസിന്‍റെ പുതിയ സമയക്രമം നിലവില്‍ വന്നിരിക്കുകയാണ്. ഇതോടെ ബെംഗളൂരുവിനും എറണാകുളത്തിനും ഇടയിലുള്ള എസി സ്ലീപ്പർ ഗജരാജ സർവീസുകളുടെ എണ്ണം മൂന്നായി. പാലക്കാട് - സേലം വഴിയാണ് മൂന്ന് സർവീസുകളുടെയും യാത്ര.
ബെംഗളൂരു- എറണാകുളം എസി സ്ലീപ്പർ ഗജരാജ
ബെംഗളൂരു മൈസൂർ റോഡ് സാറ്റലൈറ്റ് ബസ് സ്റ്റേഷനിൽ നിന്ന് വൈകിട്ട് 5.00 മണിക്ക് പുറപ്പെടുന്ന
ബെംഗളൂരു- എറണാകുളം എസി സ്ലീപ്പർ ഗജരാജ ബസ് പിറ്റേന്ന് പുലർച്ചെ
03:15 ന് എറണാകുളം സൗത്ത് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തും. 10 മണിക്കൂർ 15 മിനിറ്റാണ് യാത്രാ സമയം.
ബെംഗളൂരു സാറ്റലൈറ്റ് - 17:00
ശാന്തിനഗർ - 17:15
മഡിവാള - 17:35
സിൽക്ക് ബോർഡ് - 17:37
ബൊമ്മനഹള്ളി - 17:40
ഹസ്കർ ഗേറ്റ് - 17:45
ബൊമ്മസാന്ദ്ര - 17:50
അത്തിബലെ ചെക്ക് പോസ്റ്റ് - 17:55
ഹൊസൂര്‍ - 18:10
സേലം - 20:25
കോയമ്പത്തൂർ - 23:35
പാലക്കാട് - 00:30
തൃശൂർ - 01:55
എറണാകുളം - 03:15
എറണാകുളം- ബെംഗളൂരു എസി സ്ലീപ്പർ ഗജരാജ
എറണാകുളത്ത് നിന്ന് രാത്രി 10.00 മണിക്ക് പുറപ്പെടുന്ന എറണാകുളം- ബെംഗളൂരു എസി സ്ലീപ്പർ ഗജരാജ ബസ് പിറ്റേന്ന് രാവിലെ
06:40 ന് ബെംഗളൂരു സാറ്റലൈറ്റ് ബസ് സ്റ്റേഷനിൽ എത്തും. 10 മണിക്കൂർ 40 മിനിറ്റാണ് യാത്രാ സമയം.
എറണാകുളം കെഎസ്ആർടിസി - 20:00
അങ്കമാലി - 20:50
തൃശൂർ - 22:05
പാലക്കാട് - 23:25
കോയമ്പത്തൂർ - 00:25
സേലം - 03:15
ഹൊസൂർ - 05:35
അത്തിബലെ ചെക്ക് പോസ്റ്റ് -05:35
ബൊമ്മസാന്ദ്ര - 05:50
ഇലക്ട്രോണിക് സിറ്റി - 05:55
ബൊമ്മനഹള്ളി - 06:10
സില്‍ക്ക് ബോർഡ് - 06:13
മഡിവാള - 06:15
ലാൽബാഗ് - 06:25
സാറ്റലൈറ്റ് - 06:40 എന്നിങ്ങനൊണ് സമയക്രമം.
ഇപ്പോൾ കെഎസ്ആർടിസിക്ക് ബെംഗളൂരു- എറണാകുളം റൂട്ടിൽ മൂന്ന് എസി സ്ലീപ്പർ ബസുകളാണുള്ളത്. യാത്രക്കാരുടെ ആവശ്യകത കണക്കിലെടുത്ത് കർണാടക ആർടിസിക്കും ബെംഗളൂരു- എറണാകുളം റൂട്ടിൽ 3 അംബാരി ഉത്സവ് എസി സ്ലീപ്പർ ബസ് സർവീസ് നടത്തുന്നു.
കേരളാ കെഎസ്ആർടിസി എറണാകുളം- ബെംഗളൂരു എസി സ്ലീപ്പർ ബസ് ആദ്യത്തേത് വൈകിട്ട് 5.00 മണിക്കും അടുത്തത് രാത്രി 8.05 നും അവസാനത്ത് രാത്രി 9.05 നും പുറപ്പെടും.
തിരികെ ബെംഗളൂരുവിൽ നിന്ന് എറണാകുളത്തിനുള്ള ആദ്യ എസി ബസ് രാത്രി 8.00 ന് പുറപ്പെടും. തുടർന്ന് അടുത്തത് 9.00 മണിക്കും അവസാനത്തോത് രാത്രി 10.00 മണിക്കും പുറപ്പെടുന്ന വിധത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













