Search
  • Follow NativePlanet
Share
» »കർണാടക കെഎസ്ആർടിസി യാത്രയ്ക്ക് ചില്ലറ വേണ്ട, ക്യാഷ്ലെസ് യുപിഐ പേയ്മെന്‍റ് , ഇരുകൂട്ടർക്കും എളുപ്പം.. ഗുണങ്ങൾ

കർണാടക കെഎസ്ആർടിസി യാത്രയ്ക്ക് ചില്ലറ വേണ്ട, ക്യാഷ്ലെസ് യുപിഐ പേയ്മെന്‍റ് , ഇരുകൂട്ടർക്കും എളുപ്പം.. ഗുണങ്ങൾ

കെഎസ്ആർടിസി ബസ് ആണെങ്കിലും പ്രൈവറ്റ് ബസ് യാത്രകളാണെങ്കിലും ഏറ്റവും വലിയ പ്രശ്നം ചില്ലറയാണ്. വലിയ നോട്ടുകളും ചെറിയ യാത്രാ തുകയുമാകുമ്പോൾ പലയിടത്തും പ്രശ്നങ്ങളാണ്. ചില്ലറ താ എന്ന കണ്ടക്ടറും ഇതല്ലാതെ ഒന്നുമില്ല എന്ന് യാത്രക്കാരും പറയുന്നതോടെ സംഭവം പിന്നെയും നീളും. ചില്ലറ തരാനില്ലാതെ, ബാക്കി തുക മടക്കി നല്കാതെ വിഷമം പിടിച്ച ഒരു യാത്ര. ബസിൽ യുപിഐ പേയ്മെന്‍റ് ഉണ്ടായിരുന്നങ്കിലെന്ന് യാത്രക്കാർ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന സമയം കൂടിയാണിത്.

dvantages Of KSRTC Cashless Dynamic UPI Payments For Bus Ticket

ബസുകളിലെ ടിക്കറ്റിന് പണം നല്കൽ ക്യാഷ്ലെസ് ഇടപാട് ആകുന്നതോടെ ഇരുകൂട്ടര്‍ക്കും ആശ്വസിക്കാം. സ്ഥലം പറഞ്ഞ് ടിക്കറ്റ് അടിക്കുമ്പോ സ്കാൻ ചെയ്തു പേയ്മെന്‍റ് നടത്തുവാനുള്ള ക്യൂആർ കോഡാണ്. യാത്രക്കാരൻ ഫോൺ എടുത്ത് യുപിഐ പേയ്മെന്‍റ് എടുത്ത് സ്കാൻ ചെയ്ത് പണം നല്കുന്നതോടെ സംഗതി ശുഭം. പണി കഴിഞ്ഞു. കർണ്ണാടകയുടെ കെഎസ്ആർടിസി ബസുകളിൽ ആണ് നിലവിൽ ഈ യുപിഐ സംവിധാനം വന്നിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ കെഎസ്ആർടിസി മൈസൂർ, ബാംഗ്ലൂർ ബസുകളിലാണ് ഇത് ഏർപ്പെടുത്തിയിരിക്കുന്നത്.

നിലവിൽ കെഎസ്ആർടിസിയുടെ 8,800 ബസുകളിലായി 10,000-ലധികം സ്മാർട്ട് ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകൾ (ഇടിഎം) ലഭ്യമാക്കിയിട്ടുണ്ട്. ഫോൺപേ, ഗൂഗിൾ പേ തുടങ്ങിയ എല്ലാത്തരം യുപിഐ പേയ്‌മെന്‍റുകളും സ്വീകരിക്കും. കൂടാതെ, ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവ ഉപയോഗിച്ചും പേയ്മെന്‍റ് നടത്താം. ഇടപാടുകൾക്കും തുകയ്ക്കും പരിധിയില്ലാത്തതിനാൽ എത്ര യാത്രകകൾക്കും എത്ര കുറഞ് തുക പോലും ഇതുവഴി അടയ്ക്കാം.

സ്മാർട്ട് ഇടിഎം പ്രത്യേകതകള്‍

സ്മാർട്ട് ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകൾ (ഇടിഎം) മികച്ച സൗകര്യങ്ങളാണ് നല്കുന്നത്. ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന വേഗതയേറിയ പ്രോസസ്സിംഗ് ഉള്ള , , വയർലെസ് കണക്റ്റിവിറ്റി,ടച്ച്‌സ്‌ക്രീന്‍ തുടങ്ങിയവയാണ് ഇതിന്‍റെ പ്രത്യേകതകൾ. ഇതിലുള്ള ഡൈനാമിക് ക്യുആർ പേയ്‌മെന്‍റ് സിസ്റ്റം വഴി യുപിഐ പണമിടപാടുകൾ വേഗത്തിൽ പൂർത്തിയാക്കാം. നവംബർ മാസം അവസാനത്തോടെ ഡൈനാമിക് ക്യുആർ പേയ്‌മെന്‍റ് സിസ്റ്റം സ്മാർട്ട് ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകളിലേക്കും കൊണ്ടുവരും. ഇതോടെ ഡിജിറ്റൽ പേയ്‌മെന്‍റ് സൊല്യൂഷനുകൾ നടപ്പിലാക്കുന്ന കർണാടകയിലെ ആദ്യത്തെ ട്രാൻസ്‌പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി മാറും.

കൂടാതെ, പുതിയ ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകൾ നാഷണൽ കോമൺ മൊബിലിറ്റി കാർഡുകൾക്കുംകെഎസ്ആര്‍ടിസി നൽകുന്ന എല്ലാ ബസ് പാസുകൾക്കും പിന്തുണ നൽകും. ഇതിനായുള്ള അപ്ഗ്രേഡ് ചെയ്ത സൗകര്യങ്ങൾ ഒരു മാസത്തിനുള്ളിൽ ലഭ്യമാകും
ഭാവിയിൽ കർണ്ണാടക കെഎസ്ആർടിസി പൂർണ്ണമായും ഇത്തരത്തിൽ ഓട്ടോമാറ്റിക് ആയി ടിക്കറ്റ് നല്കൽ ആരംഭിക്കുന്നതോടെ സ്മാർട്ട് ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകള് എല്ലാ വണ്ടികളിലും ലഭ്യാക്കുകയും ചെയ്യും.

യാത്രക്കാർക്കുള്ള മെച്ചം

കെഎസ്ആർടിസി ബസ് യാത്രയിൽ ചില്ലറ കൊണ്ടുനടക്കേണ്ട ആവശ്യമില്ല എന്നതാണ് ഇതിന്‍റെ പ്രധാന മെച്ചം. ചില്ലറയെന്നല്ല, കയ്യിൽ ഫോണോ ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡോ ഉണ്ടെങ്കില്‍ യുപിഐ അല്ലെങ്കിൽ കാർഡ് പേയ്മെന്‍റ് വഴി ടിക്കറ്റ് എടുക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore ksrtc travel tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+