കാടിനുള്ളിലൂടെ ഒരു യാത്ര.. ആനയും കടുവയും ഒക്കെ വഴിയിലിറങ്ങി വന്നു ദർശനം തരുന്ന ഒരു വഴി.. ഇവരേക്കാൾ കൂടുതൽ കാണുന്നത് മാനുകളെയും കാട്ടുപോത്തുകളെയുമാണ്. രാവും പകലും ആരെയും പേടിക്കാതെ വഴിയരികിൽ വന്ന് മേഞ്ഞു നടക്കുന്ന മാൻകൂട്ടങ്ങളെ കയ്യകലത്തിൽ കണ്ടാലോ.. അല്ലെങ്കിലും ഇങ്ങനെയൊരു കിടിലൻ യാത്ര പോകാൻ താല്പര്യമില്ലാത്തത് ആർക്കാണ്. എങ്കിൽ ബെംഗളുരുവിലേക്കുള്ള അടുത്ത യാത്ര ഇങ്ങനെ കാടിനുള്ളിലൂടെ ഒരു രാത്രി യാത്രയാണെങ്കിലോ..
നാട്ടിൽ നിന്നും ബാംഗ്ലൂരിലേക്കും തിരിച്ചുമുള്ള യാത്രകൾ കാടിനുള്ളിലൂടെ ആനകളെയും മാനുകളെയും ഭാഗ്യമുണ്ടെങ്കിൽ കടുവകളെയും ഒക്കെ കണ്ടു പോകാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഒരു യാത്രയാണ് ഇന്ന് മലയാളം നേറ്റീവ് പ്ലാനറ്റ് പരിചയപ്പെടുത്തുന്നത്. മുതുമല ടൈഗർ റിസര്‍വിനുള്ളിലൂടെയുള്ള ഈ യാത്ര ശരിക്കും ആസ്വദിക്കാൻ പറ്റിയ ഒന്നാണ്. വിശദമായി അറിയാം.
മുതുമല ടൈഗർ റിസർവിനുള്ളിലൂടെ ഒരു രാത്രി യാത്ര
കെഎസ്ആർടിസി യാത്രകളും രാത്രി യാത്രകളും വന്യജീവി സങ്കേതങ്ങളും ഇഷ്ടപ്പെടുന്നവർക്ക് പോകാൻ പറ്റിയ യാത്രയാണ് പെരിന്തൽമണ്ണ കെഎസ്ആർടിസി നടത്തുന്ന ബാംഗ്ലൂർ സർവീസ്. രാത്രി യാത്രയിൽ ഒരുപാട് കാഴ്ചകൾ കാണാൻ കഴിഞ്ഞില്ലെങ്കിലും റോഡരുകിൽ നിൽക്കുന്ന കടുവയും വഴിയിൽ നിന്ന് കുറച്ചു മാറി കാടിനോട് ചേർന്ന മേഞ്ഞുനടക്കുന്ന ആനക്കൂട്ടങ്ങളെയും ഒക്കെ കാണാനുള്ള സാധ്യതകൾ ഉണ്ട്. എന്തായാലും യാത്രയിൽ ഏതെങ്കിലും ഒരു ഭാഗത്ത് വെച്ച് മാന്‍കൂട്ടമെങ്കിലും ദർശനം നല്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഗുരുവായൂർ ബാംഗ്ലൂർ സ്വിഫ്റ്റ് ഡീലക്‌സ് ആണ് നിങ്ങൾക്ക് ഈ യാത്ര ഒരുക്കുന്നത്.
ഗുരുവായൂർ ബാംഗ്ലൂർ സ്വിഫ്റ്റ് ഡീലക്‌സ്
എല്ലാ ദിവസവും ഗുരുവായൂരിൽ നിന്ന് രാത്രി 9.00 മണിക്ക് പുറപ്പെടുന്ന ഗുരുവായൂർ ബാംഗ്ലൂർ സ്വിഫ്റ്റ് ഡീലക്‌സ് പെരിന്തൽമണ്ണയിൽ 9.00 മണിക്കെത്തും. തുടർന്ന് നിലമ്പൂർ നാടുകാണി ഗുഢല്ലൂർ മുതുമല വഴി ഗുണ്ടൽപെട്ട- മൈസൂർ വഴി രാവിലെ 5.20 ന് ബാംഗ്ലൂരിലെത്തുന്ന വിധത്തിലാണ് സമയം. പത്ത് മണിക്കൂർ 20 മിനിറ്റാണ് യാത്രയ്ക്കു വേണ്ടത്.
07.00 PM ഗുരുവായൂർ
09.00 PM പെരിന്തൽമണ്ണ
09.55 PM നിലമ്പൂർ
01.40 AM മൈസൂർ
04.36 AM ബിഡാഡി ബാംഗ്ലൂർ
04.43 AM ഐക്കോൺ കോളേജ്
05.00 AM കെങ്കേരി
05.20 AM സാറ്റലൈറ്റ് BS.
ബാംഗ്ലൂർ - ഗുരുവായൂർ സ്വിഫ്റ്റ് ഡീലക്‌സ്
ബാംഗ്ലൂരില് നിന്നും തിരികെ ഗുരുവായൂരിനുള്ള യാത്രയിൽ നിങ്ങൾക്ക് മുതുമലയുടെ പകൽ ദൃശ്യങ്ങള്‍ കാണാം.
എല്ലാ ദിവസവും പെരിന്തൽമണ്ണ നിന്നും രാത്രി 9PM നിലമ്പൂർ നാടുകാണി ഗുഢല്ലൂർ മുതുമല വഴി ഗുണ്ടൽപെട്ട മൈസൂർ ബാംഗ്ലൂർ ബസ് ലഭ്യമാണ്. ഉച്ചയ്ക്ക് 2.01 ന് സാറ്റ്ലൈറ്റ് ബസ് സ്റ്റാൻഡിൽ നിന്നും എടുക്കുന്ന ബസ് മൈസൂർ- നിലമ്പൂർ- പെരിന്തൽമണ്ണ- തൃശൂർ- പെരിന്തൽമണ്ണ വഴി ഗുരുവായൂരിൽ രാത്രി 1.05 ന് എത്തിച്ചേരും.
ബാംഗ്ലൂർ സാറ്റലൈ്റ്റ് - 14:01
കെങ്കേരി - 14:20
ഐക്കോൺ കോളേജ്- 14:27
ബിദാദി- 14:44
രാമനഗര - 15:00
ചന്നപട്ടണ 15:10
മാണ്ഡ്യ - 15:30
ശ്രീരംഗ പടട്ണ - 16:00
മൈസൂർ - 16:35
നിലമ്പൂർ- 21:00
പെരിന്തൽമണ്ണ- 22:20
തൃശൂർ - 00:20
ഗുരുവായൂർ- 01:05
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














