Search
  • Follow NativePlanet
Share
» »ബെംഗളൂരു-ആലപ്പുഴ കർണ്ണാടക ആർടിസി സ്പെഷൽ ബസ്.. എറണാകുളം, ചേർത്തല യാത്രക്കാരെ, വേഗം ബുക്ക് ചെയ്തോ..സീറ്റുണ്ട്

ബെംഗളൂരു-ആലപ്പുഴ കർണ്ണാടക ആർടിസി സ്പെഷൽ ബസ്.. എറണാകുളം, ചേർത്തല യാത്രക്കാരെ, വേഗം ബുക്ക് ചെയ്തോ..സീറ്റുണ്ട്

ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് ക്രിസ്മസ് അവധി ആഘോഷിക്കാനുള്ള യാത്രാ ഒരുക്കത്തിലാണ് മിക്കവരും. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ആശ്വാസത്തോടെ വരാമെങ്കിലും ഭൂരിഭാഗം ആളുകള്‍ക്കും എങ്ങനെ നാട്ടിലേക്ക് എത്താം എന്ന കാര്യത്തിൽ ഒരു ഉത്തരമായിട്ടില്ല. സ്പെഷ്യൽ ട്രെയിനുകളും ബസുകളും ഇനിയും പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് മിക്കവരും. ഇപ്പോഴിതാ, ക്രിസ്മസ് യാത്രകൾക്ക് ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന ഡിസംബർ 20 വെള്ളിയാഴ്ച സ്പെഷ്യൽ സർവീസ് പ്രഖ്യാപിച്ചിരിക്കുകയാണ് കർണ്ണാടക ആർടിസി.

ബെംഗളൂരുവിനും ആലപ്പുഴയ്ക്കും ഇടയിലായി കർണ്ണാടക ആർടിസി വെള്ളിയാഴ്ച അധിക സർവീസ് നടത്തും. നാട്ടിലേക്ക് ഇനിയും ടിക്കറ്റ് കിട്ടാതെ, വിഷമിച്ചിരിക്കുന്നവർക്ക് കെഎസ്ആർടിസി ബെംഗളരു- ആലപ്പുഴ സര്‍വീസ് പ്രയോജനപ്പെടുത്താം. ഹൊസൂര്, തൃശൂർ, എറണാകുളം റൂട്ടിലാണ് യാത്രെന്നതിനാൽ ഈ സ്ഥലങ്ങളിലേക്കുള്ള യാത്രക്കാർക്കും പറ്റിയ സർവീസ് ആണിത്. കെഎസ്ആർടിസിയുടെ മികച്ച സര്‍വീസുകളിലൊന്നായ ഐരാവത് ക്ലബ് ക്ലാസാണ് ഈ റൂട്ടിൽ ഓടിക്കുക.

Bengaluru- Alappuzha Karnataka KSRTC Christmas Special Bus

ബെംഗളൂരു-ആലപ്പുഴ കെഎസ്ആർടിസി സ്പെഷൽ സമയം

ബെംഗളൂരുവിൽ നിന്ന് വെള്ളിയാഴ്ച വൈകിട്ട് 7.45 ന് പുറപ്പെടുന്ന ബെംഗളൂരു-ആലപ്പുഴ കെഎസ്ആർടിസി സ്പെഷൽ ബസ് 11 മണിക്കൂർ 30 മിനിറ്റ് യാത്ര ചെയ്ത് പിറ്റേന്ന് രാവിലെ 7:15 ന് ആലപ്പുഴയിൽ എത്തും.

ബെംഗളൂരു ശാന്തി നഗർ ബസ് സ്റ്റാൻഡ് - 19:45 PM
ബെംഗളൂരു ക്രൈസ്റ്റ് കോളേജിന് എതിർ വശം - 19:55 PM
ബെംഗളൂരു സെന്‍റ് ജോണ്‍സ് ഹോസ്പിറ്റൽ - 20:05 PM
തൃശൂർ - 05:00 AM
എണറാകുളം - 05:55 AM
ആലപ്പുഴ -07:15 AM

സ്പെഷ്യൽ സർവീസ് ആയതിനാല്‌ അധിക നിരക്കാണ് ഈടാക്കുന്നത്. ബെംഗളൂരു- ആലപ്പുഴ യാത്രയ്ക്ക് 2583 രൂപയാണ് കെഎസ്ആർടിസിയുടെ സൈറ്റിൽ നല്കിയിരിക്കുന്ന തുക. ഐരാവത് ക്ലബ് ക്ലാസ് ബസിൽ പുതപ്പ്, ചാർജിങ് പോയിന്‍റ്, റീഡിങ് ലൈറ്റ്, സെൻട്രൽ ടിവി, യുഎസ്ബി ചാർജർ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: bangalore alappuzha ksrtc
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+