ക്രിസ്മസ് ആഘോഷങ്ങൾക്കും പുതുവർഷത്തെ സ്വാഗതം ചെയ്യാനും ഇനി വലിയ താമസമൊന്നുമില്ല. കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ അവധിയും കൂടി ഇങ്ങെത്തിയാൽ പിന്നൊന്നും പറയേണ്ട. ഈ അവധിക്കാലം എങ്ങനെയൊക്കെ ചെലവഴിക്കണമെന്ന് തീരുമാനിച്ചാലും അതിലൊന്ന് യാത്രകൾ തന്നെയാണ്. ഈ യാത്രാ പ്രേമികൾക്കായി ജംഗിൾ ബെൽസ് ക്രിസ്മസ് - പുതുവൽസര സ്പെഷ്യൽ പാക്കേജുകളുമായി വന്നിരിക്കുകയാണ് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ.
ക്രിസ്മസും പുതുവര്‍ഷവും അടിച്ചുപൊളിച്ച് ആഘോഷിക്കാൻ പറ്റിയ ഒരു പാക്കേജാണ് നെയ്യാറ്റിൻകര ഡിപ്പോ ടൂറിസം സെൽ വന്നിരിക്കുന്നത്. ഗവിയും പരുന്തുംപാറയും വയനാടും മൂന്നാറും പൊന്മുടിയും ഉൾപ്പെടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കായി നിരവധി യാത്രകൾ ഒരുക്കിയിട്ടുണ്ട്. യാത്രകൾക്കൊപ്പം മത്സരങ്ങളും കൂടി ഉള്‍പ്പെടുത്തിയുള്ള പാക്കേജുകളുടെ ബുക്കിങ് തുടങ്ങിക്കഴിഞ്ഞു.

ഗവി, പരുന്തുംപാറ യാത്ര
ഏറ്റവും കൂടുതൽ ബുക്കിങ്ങുകളും അന്വേഷണങ്ങളും വരുന്ന പാക്കേജുകളിലൊന്നാണ് ഗവി- പരുന്തുംപാറ യാത്ര. ഡിസംബർ മാസത്തിൽ മൂന്ന് പാക്കേജുകളാണ് ഇവിടേക്കുള്ളത്.
ഡിസംബർ 3, 24, 31 എന്നീ ദിവസങ്ങളിൽ ഗനടത്തുന്ന യാത്രക്കായി 9539801011 എന്ന നമ്പറിൽ ബുക്ക് ചെയ്യാവുന്നതാണ്.
വാഗമൺ യാത്ര
നാട്ടിൽ ക്രിസ്മസ് ആഘോഷങ്ങള്‍ കഴിഞ്ഞ ശേഷം ബാക്കിയുള്ള ദിവസങ്ങളിലേക്കായി വാഗമണ്ണിലേക്ക് പോകാൻ കഴിയുന്ന യാത്രയും ഇവിടുന്ന് ഒരുക്കിയിട്ടുണ്ട്. ഡിസംബര്‍ 27, 28 എന്നീ തീയതികളിൽ ഈ യാത്ര നടത്തും.
ദ്വിദിന വാഗമൺ യാത്രക്ക് 9946263153 എന്ന നമ്പറിൽ ബുക്ക് ചെയ്യാം.
വയനാട് യാത്ര
പുതുവർഷം വയനാട്ടിൽ ആഘോഷിക്കാൻ താല്പര്യമുണ്ടെങ്കിൽ പുതുവൽസര സ്പെഷ്യൽ യാത്രക്കായി ബുക്ക് ചെയ്യാം. ഡിസംബർ 30, 31, ജനുവരി 1, 2 തീയതികളിലായി വയനാടിന്റെ മാസ്മര സൗന്ദര്യം ആസ്വദിക്കാന് സാധിക്കുന്ന യാത്രയാണിത്, പുതുവൽസര സ്പെഷ്യൽ യാത്രക്കായി 9074639043 എന്ന നമ്പറിൽ ബുക്ക് ചെയ്യണം.
ക്രിസ്മസ് സ്പെഷ്യൽ മൂന്നാർ പാക്കേജ്
ഡിസംബർ 23, 24, 25- ലെ ക്രിസ്മസ് സ്പെഷ്യൽ സമ്പൂർണ്ണ മൂന്നാർ യാത്രക്കായി 9539801011 എന്ന നമ്പറിൽ ബുക്ക് ചെയ്യാം.
കാപ്പുകാട്, പൊന്മുടി ഏകദിന ഉല്ലാസ യാത്ര
ഡിസംബർ 9, 17 , 24, 31 തീയതികളിൽ സംഘടിപ്പിക്കുന്ന കാപ്പുകാട്, പൊന്മുടി ഏകദിന ഉല്ലാസ യാത്രക്കായി 6282674645 എന്ന നമ്പറിലാണ് ബുക്ക് ചെയ്യേണ്ടത്.
തിരുവൈരാണിക്കുളം തീർത്ഥയാത്ര
വർഷത്തിൽ 12 ദിവവസങ്ങൾ മാത്രം പാർവ്വതി ദേവിയുടെ നട തുറക്കുന്ന തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവം 2023 ൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് പ്രത്യേക യാത്ര ഒരുക്കിയിട്ടുണ്ട്.
ഡിസംബർ: 27, 30, ജനുവരി 2 എന്നീ തീയതികളിൽ ആണ് തിരുവൈരാണിക്കുളം തീർത്ഥാടനയാത്ര . ബുക്കിംഗിനായി 9497849282 എന്ന നമ്പറിൽ ബന്ധപ്പെടണം.
ഡിസംബർ 28 ന് വണ്ടർലാ സ്പെഷ്യൽ യാത്രയും 30, 31 തീയതികളിലായി ആതിരപ്പള്ളി ,വാഴച്ചാൽ, മലക്കപ്പാറ ദ്വിദിന പുതുവൽസര യാത്രയും നെയ്യാറ്റിൻകരയിൽ നിന്ന് ഉണ്ടായിരിക്കും.
9539801011 എമ്മ നമ്പറിൽ ബുക്കിംഗ് സ്വീകരിക്കും.
യാത്രകളുടെ വിശദവിവരങ്ങൾക്കായി 98460 67232 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












