ആനവണ്ടിയിലെ അടിപൊളി യാത്രകൾ മലയാളികളുടെ ട്രിപ്പുകളുടെ ഭാഗമായി മാറി. അവധിക്കാലത്ത് മാത്രം യാത്ര പോയിരുന്നവർ ഇപ്പോള് അടിക്കടി യാത്രകളിലാണ്. കുറഞ്ഞ ചെലവിൽ കേരളത്തിനകത്തേയ്ക്കും പുറത്തേയ്ക്കും പാക്കേജുകളുള്ളപ്പോൾ പിന്നെ രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ലല്ലോ. കണ്ണൂർ ജില്ലയിലെ പയ്യന്നൂർ ഡിപ്പോ ഈ ജനുവരി മാസത്തിൽ നിരവധി യാത്രകളാണ് ഒരുക്കിയിട്ടുള്ളത്.
വയനാട്, മൂന്നാർ, മറയൂർ, കോഴിക്കോട്, അതിരപ്പിള്ളി, മലക്കപ്പാറ, കൊല്ലൂർ മൂകാംബിക, മുരുഡേശ്വര്‍, ഉഡുപ്പി, ഗവി, രാമക്കൽമേട് എന്നിങ്ങനെ വിവിധ ഇടങ്ങൾ സന്ദർശിക്കുന്ന നിരവധി പാക്കേജുകളാണ് ഈ മാസമുള്ളത്. രാവിലെ പോയി വൈകിട്ട് എത്തുന്ന ഏകദിന യാത്ര മുതൽ നാലു ദിവസ യാത്രകൾ വരെ പയ്യന്നൂരിൽ നിന്ന് ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

വയനാട് യാത്ര
വയനാട് ജില്ലയിലെ എൻ ഊര് ഗോത്ര ഗ്രാമം, കാരാപ്പുഴ ഡാം, പൂപ്പൊലി തുടങ്ങിയ ഇടങ്ങൾ കണ്ടുവരുന്ന യത്ര ജനുവരി 11, 12 തിയതികളിൽ പുറപ്പെടുന്നു. രാവിലെ പോയി രാത്രി മടങ്ങിയെത്തും. 1170 രൂപയാണ് ടിക്കറ്റ് നിരക്ക്.
മൂന്നാർ- മറയൂർ- കാന്തല്ലൂർ
ഇടുക്കിയിലെ ഏറ്റവും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന മൂന്നാറും മറയൂരും ഒപ്പം കേരളത്തിലെ കാശ്മീരായ കാന്തല്ലൂരും സഞ്ചരിക്കുന്ന ഒരു പാക്കേജും പയ്യന്നൂരിൽ നിന്നുണ്ട്. ജനുവരി 10 ന് വൈകുന്നേരം ആറ് മണിക്ക് പുറപ്പെട്ട് 13 ന് രാവിലെ 7.00 മണിക്ക് മടങ്ങിയെത്തും. 4500 രൂപയാണ് ടിക്കറ്റ് നിരക്ക്.
കൂടാതെ, ജനുവരി 24 ന് വൈകിട്ട് 6.00 മണിക്ക് പുറപ്പെട്ട് 27 ന് രാവിലെ എത്തുന്ന മൂന്നാർ- മറയൂർ- കാന്തല്ലൂർ യാത്രയും ഉണ്ട്.

അതിരപ്പിള്ളി- വാഴച്ചാൽ യാത്ര
ആതിരപ്പിള്ളി വ്യൂ പോയിന്റ്, ചാർപ്പ വെള്ളച്ചാട്ടം, പെരിങ്ങൽക്കുത്ത് ഡാം റിസർവോയർ, ആനക്കയം പാലം, ഷോളയാർ ഡാം, വാൽവ് ഹൗസ്, പെൻസ്റ്റോക്ക്, നെല്ലികുന്ന്, മലക്കപ്പാറ ടീ എസ്റ്റേറ്റ് എന്നിവിടങ്ങൾ സന്ദർശിക്കുന്ന ആനവണ്ടിയിലെആതിരപ്പള്ളി - വാഴച്ചാൽ - മലക്കപ്പാറ യാത്ര ജനുവരി 18 ശനിയാഴ്ച രാത്രി പുറപ്പെട്ട് 20 ന് പുലർച്ചെ എത്തും. 2550 രൂപയാണ് ടിക്കറ്റ് നിരക്ക്.
കോഴിക്കോട് യാത്ര
കരിയാത്തും പാറ, പെരുവണ്ണാമുഴി,തോണിക്കടവ് ടവർ,
കോഴിക്കോട് ബീച്ച് എന്നിങ്ങനെ കോഴിക്കോട് ജില്ലയിടെ മനോഹരമായ, പ്രകൃതി സൗന്ദര്യം നിറഞ്ഞ ഇടങ്ങൾ സന്ദർശിക്കുന്ന യാത്ര ജനുവരി 12 ഞായറാഴ്ച പുറപ്പെടുന്നു. ടിക്കറ്റ് നിരക്ക് 890 രൂപ. ഇത് കൂടാതെ, ജനുവരി 26നു ഈ യാത്ര ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.
ഗവി- പരുന്തുംപാറ യാത്ര
ഗവി, പരുന്തുംപാറ, അടവി, രാമക്കൽമേട്, കമ്പം എന്നിവിടങ്ങൾ സന്ദർശിച്ചു വരുന്ന നീണ്ട യാത്രയും പയ്യന്നൂരിൽ നിന്ന് പുറപ്പെടുന്നു. ജനുവരി 29 ന് രാത്രി പുറപ്പെട്ട് ഫെബ്രുവരി 1 ന് രാവിലെ എത്തുന്നു. 6490 രൂപയാണ് ടിക്കറ്റ് നിരക്ക്.
വയനാട് ജംഗിൾ സഫാരി
വയനാട് ജംഗിൾ സഫാരി, പഴശ്ശി ശവകുടീരം, എൻ ഊര് ഗോത്ര ഗ്രാമം, കാരാപ്പുഴ ഡാം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന യാത്ര ജനുവരി 19 ന് പുറപ്പെടുന്നു. 1490 രൂപയാണ് ടിക്കറ്റ് നിരക്ക്.
കൊല്ലൂർ മൂകാംബിക, മുരുഡേശ്വർ, ഉഡുപ്പി
കൊല്ലൂർ മൂകാംബിക, മുരുഡേശ്വർ, ഉഡുപ്പി എന്നിവിടങ്ങൾ സന്ദർശിക്കുന്ന തീർത്ഥാടന യാത്ര ജനുവരി 25ന് രാത്രി 10.00 മണിക്ക് പുറപ്പെട്ട് 26 ന് രാത്രി 10.00 മണിക്ക് മടങ്ങിയെത്തുന്നു. ടിക്കറ്റ് നിരക്ക് 1880 രൂപ.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും - 8075823384,
9745534123
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













