കേരളത്തിനുള്ളിൽ ഒരു യാത്ര പോകാൻ തീരുമാനിച്ചാൽ മൂന്നാറും വാഗമണ്ണും വയനാടും ഒക്കെ പിന്നിലാക്കി മുന്നിൽ നിൽക്കുന്ന ഒരിടമുണ്ട്. പോയവരേക്കാൾ പോകാത്തവരാണ് അധികമെങ്കിലും ഇവിടേക്ക് ഒരുയാത്രയെന്ന മോഹം എല്ലാവർക്കും കാണും. പറഞ്ഞു വരുന്നത് ഗവിയെക്കുറിച്ചാണ്. കോടമഞ്ഞും കാടും ചേരുന്ന വഴിയിലൂടെ ആനവണ്ടിയിൽ മഴ നനഞ്ഞ് പോകുന്ന യാത്ര സഞ്ചാരികളുടെ ഇടയിൽ പണ്ടേ ഹിറ്റാണ്.
പത്തനംതിട്ട ജില്ലയിൽ വനം വകുപ്പിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന ഇക്കോ ടൂറിസം കേന്ദ്രങ്ങളിലൊന്നായ ഗവി അതിൻറെ കാനനക്കാഴ്ചകൾക്കും അതുകണ്ട് ആനവണ്ടിയിലുള്ള യാത്രയ്ക്കുമാണ് പ്രസിദ്ധം. ഒരു കാട് ഇത്രയധികം കാഴ്ചകൾ ഒളിപ്പിച്ചു വയ്ക്കുമോ എന്നു സംശയമുണ്ടെങ്കിൽ അതിനുള്ള ഉത്തരം ഗവിയാണ്.അണക്കെട്ടും വെള്ളച്ചാട്ടങ്ങളും ചെറിയ നാടുകളും ഒക്കെ കണ്ട് പോകുന്ന യാത്ര ഒരിക്കലെങ്കിലും പോയിരിക്കേണ്ടതാണ്.
ഗവിയിലേക്ക് സാധാരണ കെ എസ് ആർ ടി സി ബസിൽ പോകുന്ന യാത്ര വിചാരിക്കുന്നത്രയും എളുപ്പമല്ല. ചുരുങ്ങിയ സര്‍വീസും വിനോദ സഞ്ചാരികൾക്ക് ആഗ്രഹിച്ച വിധൃത്തിൽ എത്തിച്ചേരാൻ കഴിയാത്ത സമയക്രമവും ആണ് ഇതിന് . എന്നാൽ കുമളിയിൽ നിന്നും പത്തനംതിട്ടയിൽ നിന്നും ബസ് സമയത്തിനനുസരിച്ച് നിങ്ങള്‍ക്ക് എത്തിച്ചേരാമെങ്കിൽ ഗവി കണ്ട് വരാം. കുമളി-ഗവി-പത്തനംതിട്ട, പത്തനംതിട്ട- ഗവി-കുമളി റൂട്ടിൽ കെഎസ്ആർടിസി ഓർഡിനറി ബസുകൾ സർവീസ് നടത്തുന്നു.
അതേസമയം കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ നടത്തുന്ന ഗവി യാത്രകൾ ഗവിയിലേക്ക് പോകുവാന് ഏറ്റവും യോജിച്ച പാക്കേജാണ്. അധികച്ചെലവുകളൊന്നുമില്ലാതെ ഏറ്റവും കുറഞ്ഞ നിരക്കിൽ ഗവി കണ്ട് ബോട്ടിങ് നടത്തി ഭക്ഷണം കഴിച്ച് വരാനുള്ള പാക്കേജ് ബജറ്റ് ടൂറിസം സെൽ നല്കുന്നു.
ഇപ്പോഴിതാ ഏറ്റവും കുറഞ്ഞ തുകയിൽ ഗവി യാത്ര നടത്തി വരുവാൻ ഒരവസരം നല്കുകയാണ് പത്തനംതിട്ട ബജറ്റ് ടൂറിസം സെൽ. പത്തനംതിട്ട ഡിപ്പോയിൽ നിന്ന് യാത്ര ആരംഭിച്ച് കാടിനുള്ളിലൂടെ അണക്കെട്ടുകൾ കണ്ട് മണിക്കൂറുകൾ യാത്ര ചെയ്ത് കുട്ടവഞ്ചി സവാരിയും നടത്തി ഒടുവിൽ പരുന്തുംപാറ കൂടി കണ്ട് തിരികെ പത്തനംതിട്ടയിലെത്തുന്ന യാത്രയാണിത്. മൂഴിയാർ ഡാം, കക്കി ഡാം റിസർവോയർ, കക്കി ഡാം, എക്കോ പാറ, ആനത്തോട് ഡാം, ഗവി ഡാം, പമ്പാ ഡാം, എന്നിവയും ഈ യാത്രയിൽ കാണാം.
ജൂലൈ 27 ശനിയാഴ്ച രാവിലെ പത്തനംതിട്ട കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് ഗവി കണ്ട് പരുന്തുംപാറ വഴി തിരികെ പത്തനംതിട്ടയിൽ തന്നെ എത്തുന്ന വിധത്തിലാണ് പാക്കേജ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും പത്തനംതിട്ട ബജറ്റ് ടൂറിസം സെല്ലിന്‍റെ 94957 52710, 9995332599, 6238309941, 960505744 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
പത്തനംതിട്ടയിൽ നിന്ന് ആരംഭിക്കുന്ന യാത്രയായതിനാൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് പത്തനംതിട്ടയിലേക്ക് വന്ന് ഇതിൽ പങ്കെടുക്കാം. പുലർച്ചെ പത്തനംതിട്ടയിൽ എത്തുന്ന വിധത്തിൽ കാസർകോഡ്, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ നിന്നടക്കം കെ എസ് ആർ ടി സി ബസ് സർവീസുകളുണ്ട്. നിരവധി സ്വകാര്യ ബസുകളും സർവീസ് നടത്തുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













