Search
  • Follow NativePlanet
Share
» »ഗവി യാത്ര മാറ്റി വയ്ക്കേണ്ട... 47 ഡിപ്പോകളിൽ നിന്ന് ഗവി പാക്കേജ്, പോക്കറ്റ് കാലിയാക്കാതെ ഗവി കണ്ടുവരാം

ഗവി യാത്ര മാറ്റി വയ്ക്കേണ്ട... 47 ഡിപ്പോകളിൽ നിന്ന് ഗവി പാക്കേജ്, പോക്കറ്റ് കാലിയാക്കാതെ ഗവി കണ്ടുവരാം

ഗവി എന്ന സ്ഥലം ഹിറ്റ് ആക്കിയത് ഓർഡിനറി എന്ന മലയാള സിനിമ ആണെങ്കിൽ ഗവി ടൂര്‍ പാക്കേജ് ബമ്പർ ഹിറ്റ് ആക്കിയത് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ ആണ്. ഗവി എന്ന യാത്ര മനസ്സിൽ ഇല്ലാതിരുന്നവർ പോലും കുറഞ്ഞ ചെലവിൽ ഗവി കണ്ട് മടങ്ങി വന്നു. വിജയകരമായി നൂറു കണക്കിന് ഗവി യാത്രകളാണ് ബജറ്റ് ടൂറിസം നടപ്പാക്കിയത്.

മനസ്സിലെ ഗവി യാത്ര എന്താണോ ആ ഒരു ഫീലിൽ കോടമഞ്ഞും കാടും മഴയും ഒക്കെ കൊണ്ട് അണക്കെട്ടുകളും വ്യൂ പോയിന്‍റുകളും ആസ്വദിച്ച് പോകാവുന്ന ഒരു യാത്ര തന്നെയാണ് കെഎസ്ആർടിസി ഒരുക്കുന്നത്. വന്യമൃഗ സ്നേഹിയാണെങ്കിലും പച്ചപ്പും പ്രകൃതി സൗന്ദര്യവും കണ്ടാൽ മതിയെങ്കിലും സാഹസിക യാത്രയാണെങ്കിലും ഗവി ബെസ്റ്റ് ചോയിസ് തന്നെയാണ്.

 47 KSRTC Depots Offering Gavi Tour Under Budget Tourism Cell-Details

PC:Jaseem Hamza

കെഎസ്ആർടിസി വിവിധ ഡിപ്പോകളില്‍ നിന്നായി ദിവസേന ഗവിയിലേക്ക് വിനോദ യാത്ര സംഘടിപ്പിക്കാറുണ്ട്. പ്ലാനിങ്ങോ വലിയ യാത്രാ ചെലവോ ഒന്നുമില്ലാതെ ടിക്കറ്റ് ബുക്ക് ചെയ്ത് കയ്യുംവീശി ഗവിയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ബജറ്റ് ടൂറിസത്തോളം മികച്ച പാക്കേജ് വേറേയില്ല. അതിമനോഹരങ്ങളായ കാഴ്ചകളുള്ള ഗവിയിലേക്ക് എങ്ങനെ ഒരു യാത്ര പോകാമെന്ന് നോക്കാം.

കെഎസ്ആർടിസി ഗവി യാത്ര

ഏറ്റവും ചെലവ് കുറഞ്ഞ ഗവിയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കുള്ളതാണ് കെഎസ്ആർടിസിയുടെ ഗവി ടൂർ പാക്കേജ്. ഗവിയിലേക്കുള്ള വാഹന പ്രവേശനത്തെക്കുറിച്ചോ പ്രവേശന ടിക്കറ്റിനെക്കുറിച്ചോ ഒന്നും ആശങ്കപ്പെടാതെ വളരെ എളുപ്പത്തിൽ പോയി വരാൻ സാധിക്കുന്നതാണ് ഈ ടൂർ.

അതാത് ഡിപ്പോയിൽ നിന്നും ഗവിയിലേക്കുള്ള ബസ് ചാർജ്. ഗവി ബോട്ടിങ് ചാർജ്, ഗവി പ്രവേശന ഫീസ് എന്നിവ ഉൾപ്പെടുന്ന ടിക്കറ്റ് നിരക്ക് പാക്കേജിന്‍റെ ഭാഗമാണ്. അതേസമയം യാത്രയ്ക്കിടയിലെ ഭക്ഷണം (പ്രഭാത ഭക്ഷണം, അത്താഴം) ത്തിന്‍റെ നിരക്ക് യാത്രക്കാർ സ്വയം വഹിക്കേണ്ടതാണ്. ഉച്ചഭക്ഷണം പാക്കേജിന്‍റെ ഭാഗമായി ലഭിക്കും. പ്രവേശന ഫീസിലെ വർധനവുണ്ടായാല‍് അതും യാത്രക്കാർ വഹിക്കേണ്ടതാണ്. പ്രതികൂല കാലാവസ്ഥയിൽ യാത്ര മാറ്റിവെക്കാനും സാധ്യതകളുണ്ട്.

ഗവി ടൂർ സമയക്രമം

രാവിലെ ആറു മണിയോടെ പത്തനംതിട്ട ഡിപ്പോയിൽ എത്തിച്ചേരുന്നതോടെയാണ് ഗവി യാത്ര ആരംഭിക്കുന്നത്. വന്ന ക്ഷീണം മാറാനും ഫ്രഷ് ആകുവാനും ഇവിടെ സൗകര്യം ഉണ്ട്. ഫ്രഷ് അപ്പും ഭക്ഷണം കഴിക്കലും സ്വന്തം ചെലവിൽ ചെലവ് വഹിക്കണം. തുടർന്ന് . 6:50 മുതൽ 8:20 വരെ ആങ്ങമുഴി സന്ദർശിക്കാനുള്ള സമയമാണ്. 8:30ന് ബസ് കൊച്ചാണ്ടി ചെക്ക്പോസ്റ്റിലെത്തും. 9:05 മുതൽ 9:20 വരെ യാത്രയിലെ ആദ്യ ഡാം ആയ മൂഴിയാർ ഡാം സന്ദർശിക്കും. 10:40ന് കക്കി ഡാമിൽ എത്തിച്ചേരും. 11:10ന് ആനത്തോട് ഡാമിൽ എത്തും. ഉച്ചയ്ക്ക് 12 മുതൽ 2:30 വരെ കൊച്ചു പമ്പയിൽനിന്ന് ഉച്ചഭക്ഷണവും ബോട്ടിങ് നടക്കും. മൂന്നുമണിക്ക് ഗവിയിൽ എത്തിച്ചേരും. നാലുമണിക്ക് വണ്ടിപ്പെരിയാറിൽ എത്തും. രാത്രി 8:30നാണ് പത്തനംതിട്ടയിൽ മടങ്ങിയെത്തുന്നതോടെ യാത്രയ്ക്ക് സമാപനം.

47 ഡിപ്പോകളിൽ നിന്ന് പോകാം

ഇത്രയും കേൾക്കുമ്പോൾ, ഗവിയിലെ കാഴ്ചകൾ പരിചയപ്പെടുമ്പോൾ ഒന്നു പോയാൽ കൊള്ളാമെന്ന് തോന്നുന്നില്ലേ. എന്നാൽ ഏതു ഡിപ്പോയിൽ നിന്നു പോകുമെന്നോർത്താണോ സംശയം. കേരളത്തിലെ 57 ഡിപ്പോകളിൽ നിന്നും ഗവിയിലേക്ക് ബജറ്റ് ടൂർ ഒരുക്കുന്നുണ്ട്. കാസർകോഡ് ഒഴികെയുള്ള ജില്ലകളിൽ നിന്ന് ഗവി പാക്കേജുകൾ ലഭ്യമാണ്.

തിരുവനന്തപുരം സിറ്റി, നെയ്യാറ്റിൻകര, പാപ്പനംകോട്, വിതുര, വെള്ളറട, വെള്ളനാട്, പാറശാല, കിളിമാനൂർ, ആറ്റിങ്ങൽ, കൊല്ലം, കുളത്തൂപ്പുഴ, കൊട്ടാരക്കര, ചേർത്തല, കരുനാഗപ്പള്ളി, അടൂർ, പുനലൂർ, ചാത്തന്നൂർ, ആര്യങ്കാവ്, പത്തനംതിട്ട, കോന്നി, തിരുവല്ല, ഹരിപ്പാട്, ചെങ്ങന്നൂർ, കായംകുളം, മാവേലിക്കര, ആലപ്പുഴ, ഹരിപ്പാട്, കായംകുളം, ചെങ്ങന്നൂർ, എടത്വാ, പാലാ, കോട്ടയം, വൈക്കം, പൊൻകുന്നം, ചങ്ങനാശേരി, തൊടുപുഴ, കൂത്താട്ടുകുളം, കോതമംഗലം, ചാലക്കുടി, ഇരിഞ്ഞാലക്കുട, നിലമ്പൂർ, പെരിന്തൽമണ്ണ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, താമരശേരി, കണ്ണൂർ എന്നീ ഡിപ്പോകളിൽ നിന്നാണ് ഗവി പാക്കേജുകൾ ലഭ്യം.

ഓരോ ദിവസവും വ്യത്യസ്ത ഡിപ്പോകള്‍ക്കാണ് ഗവിയിലേക്ക് സ്ലോട്ട് അനുവദിച്ചിരിക്കുന്നത്. നിങ്ങൾ ഗവിയിൽ പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അതാത് ഡിപ്പോകളുമായി ബന്ധപ്പെടുത. സമയം, ടിക്കറ്റ് നിരക്ക് തുടങ്ങിയ കാര്യങ്ങൾ അതാത് ടൂറിസം സെല്ലിൽ നിന്നും അറിയാൻ സാധിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+