Search
  • Follow NativePlanet
Share
» »കൽപ്പറ്റ-തിരുവനന്തപുരം ബസ് സർവീസ്; അഞ്ച് വർഷത്തെ വിശ്വസ്ത സർവീസ്, സമയക്രമം ഇങ്ങനെ

കൽപ്പറ്റ-തിരുവനന്തപുരം ബസ് സർവീസ്; അഞ്ച് വർഷത്തെ വിശ്വസ്ത സർവീസ്, സമയക്രമം ഇങ്ങനെ

വയനാട്ടിൽ നിന്ന് ചുരമിറങ്ങി എറണാകുളത്തേയ്ക്കോ തിരുവനന്തപുരത്തേയ്ക്കോ ഒന്നു പോകണമെങ്കിൽ അത്ര എളുപ്പമായിരിക്കില്ല. കോഴിക്കോട് എത്തി ട്രെയിനിനു പോകുന്നതാണ് നല്ലതെങ്കിലും ദീർഘദൂര ബസുകളെ ആശ്രയിക്കുന്നവരും കുറവല്ല. അത്തരത്തിൽ കഴിഞ്ഞ അഞ്ച് വർഷമായി യാത്രക്കാരുടെ വിശ്വാസ്യത നേടിയ സർവീസാണ് തിരുവനന്തപുരം - പത്തനാപുരം - കൽപ്പറ്റ സൂപ്പർ ഫാസ്റ്റ് ബസ് സർവീസ്.

കൽപ്പറ്റയിൽ നിന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിച്ചേരുവാനും തിരികെ വൈകിട്ട് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് രാവിലെ കൽപ്പറ്റയിൽ മടങ്ങിയെത്താനും കഴിയുന്ന വിധത്തിലാണ് ഇതിന്‍റെ സമയക്രമീകരണം. ഓണ്‍ലൈൻ റിസർവേഷൻ ലഭ്യമായ ഈ ബസ് സർവീസ് ദീർഘദൂര യാത്രകൾക്കു പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്.

Kalpetta-Pathanapuram-Thiruvananthapuram KSRTC

തിരുവനന്തപുരത്ത് നിന്നും ദിവസവും വൈകിട്ട് 05:45 ന് പുറപ്പെടുന്ന ബസ് അടുത്ത ദിവസം പുലർച്ച 01:45 ന് തൃശൂരിലും രാവിലെ 6:15 ന് കല്പറ്റയിലും എത്തിച്ചേരുന്നു.
തിരികെ വൈകിട്ട് 06:30 ന് കൽപ്പറ്റ മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെട്ടു രാത്രി 11:15ന് തൃശൂരിലും അടുത്ത ദിവസം രാവിലെ 07:10ന് തിരുവനന്തപുരത്തും എത്തിച്ചേരുന്നു.

ആയൂർ-അഞ്ചൽ-പുനലൂർ-പത്തനാപുരം-കോന്നി-പത്തനംതിട്ട-റാന്നി-എരുമേലി-കാഞ്ഞിരപ്പള്ളി,ഈരാറ്റുപേട്ട,മുട്ടം,തൊടുപുഴ,മൂവാറ്റുപുഴ റൂട്ടിൽ ഉള്ളവർക്ക് പ്രയോജനപ്പെടുത്താൻ പറ്റിയ ഒരു സർവീസാണിത്.

കല്പറ്റയിൽ നിന്നാരംഭിച്ച് താമരശ്ശേരി , മുക്കം , അഴിക്കോട് , മഞ്ചേരി , പെരിന്തൽമണ്ണ , പട്ടാമ്പി , ഷൊർണൂർ , തൃശൂർ , പെരുമ്പാവൂർ , മുവാറ്റുപുഴ , തൊടുപുഴ , ഈരാറ്റുപേട്ട കാഞ്ഞിരപ്പളളി , എരുമേലി , റാന്നി , പത്തനംതിട്ട , കോന്നി , പത്തനാപുരം , പുനലൂർ , അഞ്ചൽ , ആയൂർ , ചടയമംഗലം , കിളിമാനൂർ , വെഞ്ഞാറമൂട് , വെമ്പായം വഴി തിരുവനന്തപുരത്ത് എത്തുന്നതാണ് റൂട്ട്. കൽപ്പറ്റയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് 561 രൂപയാണ് നിരക്ക്.

തിരുവനന്തപുരം-കൽപ്പറ്റ സൂപ്പർ ഫാസ്റ്റ്

തിരുവനന്തപുരം :- 5:45 pm
പുനലൂര്‍ :- 7:30 pm
പത്തനാപുരം :- 7:55 pm
കോന്നി :- 8:20 pm
പത്തനംതിട്ട :- 8:35 pm
റാന്നി :- 9:10 pm
എരുമേലി :- 9:40 pm
കാഞ്ഞിരപ്പളളി :- 10:00 pm
ഈരാറ്റുപേട്ട :- 10:25 pm
തൊടുപുഴ :- 11:15 am
മൂവാറ്റുപുഴ :- 12:00 am
അങ്കമാലി :- 12:45 am
തൃശൂര്‍ :- 1:45 am
വടക്കാഞ്ചേരി :- 2:35 am
ഷൊര്‍ണ്ണൂര്‍ :- 2:55 am
പട്ടാമ്പി :- 3:10 am
പെരിന്തല്‍മണ്ണ :- 3:45 am
മഞ്ചേരി :- 4:05 am
മുക്കം :- 4:50 am
താമരശ്ശേരി :- 5:15 am
കല്‍പ്പറ്റ :- 6:15 am

കൽപ്പറ്റ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ്

കൽപ്പറ്റ :- 6:25 pm
താമരശ്ശേരി :- 7:30 pm
മുക്കം:- 8:00pm
അരീക്കോട് :- 8:15 pm
മഞ്ചേരി :- 8:40 pm
പെരിന്തൽമണ്ണ :- 9:10 pm
പട്ടാമ്പി :- 9:40pm
ഷൊർണൂർ :- 10:15 pm
തൃശൂർ :- 11:20 pm
പെരുമ്പാവൂർ :- 12:50 am
മുവാറ്റുപുഴ :- 1:20am
തൊടുപുഴ :- 1:55 am
ഈരാറ്റുപേട്ട :- 2:45 am
കാഞ്ഞിരപ്പളളി :- 3:10 am
എരുമേലി :- 3:30 am
റാന്നി :- 4:00 am
പത്തനംതിട്ട :- 4:30 am
കോന്നി :- 4:45 am
പത്തനാപുരം :- 5:05 am
പുനലൂർ :- 5:25 am
അഞ്ചൽ :- 5:45 am
ആയൂർ :- 5:55 am
തിരുവനന്തപുരം :- 7:10 am

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+