കാപ്പിത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ് വിനോദസഞ്ചാരഭൂപടത്തില്‍ വയനാടന്‍ പെരുമ കാത്തുസൂക്ഷിക്കുന്ന ഒരു മലയോര പട്ടണമാണ് കല്‍പ്പറ്റ. വയനാട് ജില്ലയുടെ ആസ്ഥാനം കൂടിയാണ് കല്‍പറ്റ. കാപ്പിത്തോട്ടങ്ങളും തേയിലത്തോട്ടങ്ങളും മലകളും കൊണ്ട് ചുറ്റപ്പെട്ട മനോഹരമായ പട്ടണമാണ് ഇത്. വയനാട്ടിലെ ഒരേയൊരു മുനിസിപ്പല്‍ പട്ടണം കൂടിയാണ് കല്‍പ്പറ്റ. വയനാട് ജില്ലയിലെ എല്ലാ വിനോദസഞ്ചാര ആകര്‍ഷണങ്ങളിലേക്കും ഉള്ള ഒരു പ്രവേശന കവാടമെന്ന് വേണമെങ്കില്‍ കല്‍പ്പറ്റയെ വിളിക്കാം. കോഴിക്കോട് - മൈസൂര്‍ ദേശീയപാതയായ ദേശീയപാത 212 കല്‍പ്പറ്റയിലൂടെയാണ് കടന്നുപോകുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 1000 മീറ്റര്‍ ഉയരത്തിലാണ് കല്‍പറ്റ സ്ഥിതിചെയ്യുന്നത്.
നിരവധി ഹിന്ദു ക്ഷേത്രങ്ങളും ജൈന ക്ഷേത്രങ്ങളും മോസ്‌കുകളും കല്‍പ്പറ്റയ്ക്ക് ചുറ്റുമായുണ്ട്. മഹാവിഷ്ണു ക്ഷേത്രം, ശ്രീ ശാസ്താ ക്ഷേത്രം തുടങ്ങിയ ഹിന്ദു ക്ഷേത്രങ്ങളും പുളിയാര്‍മല ജൈനക്ഷേത്രവുമാണ് ഇവയില്‍ പ്രധാനപ്പെട്ടത്. 300 വര്‍ഷത്തിലധികം പഴക്കമുള്ള വാരമ്പറ്റ മോസ്‌ക്കാണ് കല്‍പ്പറ്റയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. മീന്‍മുട്ടി, കാന്തന്‍പാറ, സൂചിപ്പാറ എന്നിവയാണ് കല്‍പ്പറ്റയ്ക്ക് സമീപത്തുള്ള പ്രധാനപ്പെട്ട വെള്ളച്ചാട്ടങ്ങള്‍. മനോഹരമായ കാലാവസ്ഥയും സര്‍വ്വോപരി വിനോദസഞ്ചാരികളുടെ പ്രിയകേന്ദ്രമായ വയനാടിന്റെ ഭാഗമാണെന്നതും കല്‍പ്പറ്റയിലേക്ക് സഞ്ചാരികളെത്താന്‍ കാരണമാകുന്ന ഘടകങ്ങളാണ്. റോഡ് മാര്‍ഗം എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുമെങ്കിലും വ്യോമ, റെയില്‍ മാര്‍ഗം കല്‍പ്പറ്റയിലേത്തുക അത്ര എളുപ്പമല്ല.



Click it and Unblock the Notifications