Search
  • Follow NativePlanet
Share
» » കണ്ണൂരിൽ നിന്ന് ഊട്ടിക്ക് പോകാം കെഎസ്ആർടിസിയിൽ, കിടിലൻ കാഴ്ചകളിലൂടെ ഒരു റോഡ് ട്രിപ്പ്, ചിലവും കുറവ്

കണ്ണൂരിൽ നിന്ന് ഊട്ടിക്ക് പോകാം കെഎസ്ആർടിസിയിൽ, കിടിലൻ കാഴ്ചകളിലൂടെ ഒരു റോഡ് ട്രിപ്പ്, ചിലവും കുറവ്

ഊട്ടിയോട് മലയാളികൾക്ക് ഒരു ഇഷ്ടക്കൂടുതലുണ്ട്. സ്കൂള്‍ കാലം മുതൽ കോളേജ് യാത്രകളിലും ഹണിമൂൺ യാത്രകൾക്കും പിന്നീട് വരുന്ന ഗെറ്റ്ടുഗദർ, കുടുംബവുമായി ചേർന്നുള്ള ട്രിപ്പുകൾ എന്നിങ്ങനെ ഏതു സന്ദർഭം ആണെങ്കിലും അതിനൊത്ത കാഴ്ചകൾ കാണാനും പ്രായഭേദമന്യേ ആളുകളെ പിടിച്ചിരുത്താനുമുള്ള കഴിവ് ഊട്ടിയ്ക്ക് നഷ്ടമായിട്ടില്ല. എങ്കിൽ ഇത്തവണയും നമുക്ക് ഒരു ഊട്ടി യാത്ര പ്ലാൻ ചെയ്താലോ?

സാധാരണ ഊട്ടി ട്രിപ്പ് പോലെയല്ല, ഈ തവണ നമ്മൾ പരിചയപ്പെടുന്ന ഊട്ടി യാത്ര കണ്ണൂരില്‍ നിന്ന് കെഎസ്ആർടിസി ബസിൽ ഊട്ടിയിലേക്കുള്ള ഒരു ലോക്കൽ യാത്രയാണ്. ഏറ്റവും കുറഞ്ഞ ചെലവിൽ പകല്‍ കാഴ്ചകള്‍ കണ്ട് തലശ്ശേരിയിലൂടെ മാനന്തവാടി വഴി ഗൂഡല്ലൂർ കയറി ഒരു നാടൻ ട്രിപ്പ്.

എല്ലാ ദിവസവും രാവിലെ കണ്ണൂരിൽ നിന്ന് ഊട്ടിയിലേക്ക് പുറപ്പെട്ട് വൈകുന്നരേം എത്തുന്ന സർവീസും ഊട്ടിയിൽ നിന്ന് രാത്രി പുറപ്പെട്ട് രാവിലെ കണ്ണൂരിൽ എത്തുന്നതുമായ ഒരു സർവീസാണ് നമ്മൾ ഇന്ന് പരിചയപ്പെടുന്നത്. വെറുതേയൊന്ന് ഊട്ടിയിൽ പോയി വരണമെന്ന് തോന്നിയാൽ അധികമാലോചിക്കാതെ, വണ്ടിയെടുത്തു പോകാൻ പറ്റിയ ഒരു യാത്രയായിരിക്കുമിത്.

കണ്ണൂര്‍- ഊട്ടി കെഎസ്ആര്‍ടിസി സൂപ്പർഫാസ്റ്റ്

കണ്ണൂരിൽ നിന്ന് രാവിലെ 7.30 ന് പുറപ്പെടുന്ന കണ്ണൂര്‍- ഊട്ടി കെഎസ്ആര്‍ടിസി (0730KNROTY) ഒൻപത് മണിക്കൂർ യാത്ര ചെയ്ത് വൈകിട്ട് 6.30 ന് ഊട്ടിയിൽ എത്തും. സൂപ്പർ ഫാസ്റ്റ് ബസിലാണ് യാത്ര.
കണ്ണൂർ - തലശ്ശേരി - മാനന്തവാടി - സുൽത്താൻ ബത്തേരി - ഗൂഡല്ലൂർ - ഊട്ടി വഴിയാണ് യാത്ര. 297 രൂപയാണ് ടിക്കറ്റ് നിരക്ക്.

കണ്ണൂർ - 07:30
തലശ്ശേരി - 08:15
മാനന്തവാടി - 11:00
സുൽത്താൻ ബത്തേരി - 12:30
ഗൂഡല്ലൂർ - 14:30
ഊട്ടി - 16:30 എന്നിങ്ങനെയാണ് പ്രധാന സ്ഥലങ്ങളിലെത്തുന്ന സമയം.

ഊട്ടി - കണ്ണൂർ കെഎസ്ആര്‍ടിസി സൂപ്പർഫാസ്റ്റ്

ഊട്ടിയിൽ നിന്ന് രാത്രി 8.00 മണിക്ക് പുറപ്പെടുന്ന ഊട്ടി- കണ്ണൂർ ബസ് (2000OTYKNR) പിറ്റേന്ന് പുലർച്ചെ 04:15 ന് കണ്ണൂർ എത്തിച്ചേരും. 8 മണിക്കൂർ 15 മിനിറ്റാണ് യാത്രാ സമയം.

ഊട്ടി - 20:00
ഗൂഡല്ലൂർ -21:30
സുൽത്താൻ ബത്തേരി - 23:00
മാനന്തവാടി -01:00
തലശ്ശേരി -03:30
കണ്ണൂർ - 04:15 എന്നിങ്ങനെയാണ് പ്രധാന സ്ഥലങ്ങളിലെത്തുന്ന സമയം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: kannur ooty ksrtc
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+