Search
  • Follow NativePlanet
Share
» »കണ്ണൂർ- പോണ്ടിച്ചേരി കെഎസ്ആർടിസി യാത്ര, അവധിക്കാലം ആഘോഷമാക്കാൻ പ്രിയപ്പെട്ട ഇടത്തേയ്ക്ക് പോകാം

കണ്ണൂർ- പോണ്ടിച്ചേരി കെഎസ്ആർടിസി യാത്ര, അവധിക്കാലം ആഘോഷമാക്കാൻ പ്രിയപ്പെട്ട ഇടത്തേയ്ക്ക് പോകാം

പോണ്ടിച്ചേരി, കാലങ്ങളായി കേരളത്തിൽ നിന്നുള്ള യാത്രകളിലെ പ്രിയപ്പെട്ട ഇടം. ഒരുപക്ഷേ, കേരളത്തിൽ നിന്നും നേരിട്ടു പോയിട്ടുള്ളതിനേക്കാൾ, ചെന്നൈയിൽ നിന്നോ ബാംഗ്ലൂരിൽ നിന്നോ ആയിരിക്കണം മിക്കവരും പോണ്ടിച്ചേരിയിലേക്ക് പോയിട്ടുള്ളത്.
ഇപ്പോഴിതാ, കണ്ണൂർ കെഎസ്ആർടിസി പോണ്ടിച്ചേരിയിലേക്ക് ദിവസേനയുളള ബസ് സർവീസുകളും നടത്തുന്നു. കണ്ണൂർ- പോണ്ടിച്ചേരി കെഎസ്ആർടിസി ബസ് സർവീസിനെക്കുറിച്ച് വിശദമായി വായിക്കാം.

 Kannur-Pondicherry KSRTC Daily Bus Service-

ഫ്രാൻസ് വരെ പോകാതെ, നമ്മുടെ രാജ്യത്ത് ഫ്രഞ്ച് സംസ്‌കാരത്തിന്റെ അടയാളങ്ങൾ പരിചയപ്പെടുവാൻ പോണ്ടിച്ചേരി മികച്ച ഇടമാണ്. കേരളത്തിൽ നിന്നും വളരെ എളുപ്പത്തിൽ ഇവിടേക്ക് വരാം. മികച്ച വാരാന്ത്യ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി അറിയപ്പെടുന്ന പോണ്ടിച്ചേരി അതിന്‍റെ ഫ്രഞ്ച് അധിനിവേശത്തിനും ചരിത്രപരമായ കാഴ്ചകൾക്കും ‌പ്രസിദ്ധമാണ്. പുതുച്ചേരി എന്നാണ് 2006 മുതൽ ഇതിന്റെ പുതിയ പേരെങ്കിലും സഞ്ചാരികൾക്കും പഴയ ആളുകൾക്കുമെല്ലാം ഇവിടം ഇപ്പോഴും പോണ്ടിച്ചേരി തന്നെയാണ്. ആഭ്യന്തര സഞ്ചാരികളും വിദേശികളും ഒരുപോലെ ഇഷ്ടപ്പെടുന്ന സ്ഥലമാണിത്.

നാല് പ്രവിശ്യകൾ ചേരുന്നിടം
ഭൂമിശാസ്ത്രപരമായി നോക്കുമ്പോൾ യാതൊരു തരത്തിലും ബന്ധമില്ലാത്ത നാല് ഇടങ്ങളാണ് കേന്ദ്രഭരണ പ്രദേശമാ പോണ്ടിച്ചേരിയുടെ ഭാഗമായുള്ളത്. തമിഴ്നാട്ടിലെ തന്നെ പുതുച്ചേരി, കാരക്കൽ, ആന്ധ്രാ പ്രദേശിലെ യാനം, കേരളത്തിലെ മാഹി എന്നിവയാണവ.

 Kannur-Pondicherry KSRTC Daily Bus Service

കണ്ണൂര്‍-പോണ്ടിച്ചേരി യാത്ര

കുറച്ചു മാസങ്ങൾക്കു മുൻപാണ് കെഎസ്ആർടിസി കണ്ണൂരിൽ നിന്നും കോഴിക്കോട്-മലപ്പുറം-പാലക്കാട് വഴി സ്വിഫ്റ്റ് ബസ് സർവീട് ആരംഭിച്ചത്. പുതുച്ചേരിയുടെ ഭാഗമായ മാഹിയിൽ നിന്നുള്ളവർക്കും എളുപ്പത്തിൽ ഇവിടേക്ക് യാത്ര സാധ്യമാക്കുന്ന തരത്തിലുള്ള സർവീസ് ആണിത്.

കണ്ണൂര്‍-പോണ്ടിച്ചേരി കെഎസ്ആര്‍ടിസി ബസ് സമയം

കണ്ണൂരിൽ നിന്നും വൈകിട്ട് 05:00 മണിക്ക് ആരംഭിക്കുന്ന യാത്ര പിറ്റേന്ന് രാവിലെ 7:45 ന് പോണ്ടിച്ചേരിയിലെത്തും.
കണ്ണൂർ -05:00 പിഎം
തലശ്ശേരി -05:40 പിഎം
വടകര -06:10 പിഎം
കോഴിക്കോട് -07:30 പിഎം
മലപ്പുറം -08:35 പിഎം
പെരിന്തൽമണ്ണ -09:00 പിഎം
പാലക്കാട് -10:50 പിഎം
പോണ്ടിച്ചേരി -7:45 എഎം എന്നിങ്ങനെയാണ് സമയം.

 Kannur-Pondicherry KSRTC Daily Bus Service

പോണ്ടിച്ചേരി-കണ്ണൂർ കെഎസ്ആര്‍ടിസി ബസ് സമയം

തിരിച്ച് പോണ്ടിച്ചേരിയിൽ നിന്നും വൈകുന്നേരം 7.00 മണിക്ക് പുറപ്പെടുന്ന ബസ് പിറ്റേന്ന് രാവിലെ 08:45ന് കണ്ണൂരിൽ എത്തിച്ചേരും,

പോണ്ടിച്ചേരി -07:00 പിഎം
പാലക്കാട് -04:10 എഎം
പെരിന്തൽമണ്ണ -05:30എഎം
മലപ്പുറം -05:50 എഎം
കോഴിക്കോട് -07:00എഎം
തലശ്ശേരി -08:10 എഎം
കണ്ണൂർ -08:45 എഎം

കണ്ണൂരിൽ നിന്നും പോണ്ടിച്ചേരിയിലേക്ക് 1,082 രൂപയാണ് ടിക്കറ്റ് നിരക്ക്.
കോഴിക്കോട് -പോണ്ടിച്ചേരി 963 രൂപയും, മലപ്പുറം-പോണ്ടിച്ചേരി 895 രൂപയും, പെരിന്തൽമണ്ണ-പോണ്ടിച്ചേരി 870 രൂപയും, പാലക്കാട്-പോണ്ടിച്ചേരി 785 രൂപയും ആണ് ടിക്കറ്റ് നിരക്ക്.

ചെന്നൈയിൽ നിന്നു പോണ്ടിച്ചേരിയിലേക്ക്
പോണ്ടിച്ചേരിയക്കടുത്തുള്ള ഏറ്റവം വലിയ നഗരം ചെന്നൈ തന്നെയാണ്. മിക്കപ്പോഴും ചെന്നൈയിലെത്തി അവിടെ നിന്നാണ് പോണ്ടിച്ചേരിയിലേക്ക് ആളുകള് വരുന്നത്. എഗ്മോര്‍ റെയില്‍വേ സ്റ്റേഷനിൽ നിന്നുമാണ് പോണ്ടിച്ചേരിയിലേക്കുള്ള ട്രെയിൻ ലഭിക്കുക.

 Kannur-Pondicherry KSRTC Daily Bus Service

PC:Vivek Sharma/Unspladh

ബാംഗ്ലൂരിൽ നിന്നു പോണ്ടിച്ചേരിയിലേക്ക്
ബാംഗ്ലൂരിൽ നിന്നുള്ള വാരാന്ത്യ ലക്ഷ്യസ്ഥാനമായ പോണ്ടിച്ചേരി ബജറ്റ് ചിലവിൽ എത്തിച്ചേരുവാൻ സാധിക്കുന്ന സ്ഥലമാണ്. ബാംഗ്ലൂരിലെ യശ്വന്ത്പൂര്‍ ജംങ്ഷനില്‍ നിന്നും തിങ്കള്‍, വെള്ളി, ഞായര്‍ ദിവസങ്ങളിൽ
രാത്രി 9.40ന് പുറപ്പെടുന്ന
പുതുച്ചേരി എക്സ്പ്രസ്(11005) (PUDUCHERRY EXP) പിറ്റേന്ന് രാവിലെ 7.15ന് പുതുച്ചേരിയില്‍ എത്തും.

രണ്ടു ദിവസം
പോണ്ടിച്ചേരി യാത്ര പൂർത്തിയാക്കണമെങ്കിൽ കുറഞ്ഞത് രണ്ടു ദിവസം വേണ്ടി വരും. ബീച്ചുകൾ തന്നെയാണ് ഇവിടുത്തെ ആകർഷണം. പാരഡൈസ് ബീച്ച്, സെറിനിറ്റി ബീച്ച്, ഓറോവില്‍ ബീച്ച്, പ്രോമനേഡ് ബീച്ച് എന്നിവയാണ് ബീച്ചുകൾ. മെമ്മോറിയല്‍, ജോന്‍ ഓഫ് ആര്‍ക്ക് പ്രതിമ, ടൗണ്‍ ഹാള്‍, പഴയ ലൈറ്റ് ഹൗസ്, ഗാന്ധി പ്രതിമ, ഡൂപ്ലെക്‌സ് പ്രതിമ എന്നിവയാണ് പ്രൊമനേഡ് ബീച്ചിലുള്ളത്. ബാക്കി മൂന്നു ബീച്ചുകളും സ്വല്പം ദൂരത്തിലയാണ് സ്ഥിതി ചെയ്യുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+