Search
  • Follow NativePlanet
Share
» »ശബരിമല യാത്രാ: ചന്ദനക്കാംപാറ-പത്തനാപുരം ബസിൽ കണ്ണൂരില്‍ നിന്ന് പോകാം.. സമയം, സ്റ്റോപ്പ്,

ശബരിമല യാത്രാ: ചന്ദനക്കാംപാറ-പത്തനാപുരം ബസിൽ കണ്ണൂരില്‍ നിന്ന് പോകാം.. സമയം, സ്റ്റോപ്പ്,

ശബരിമല തീർത്ഥാടനത്തിന്‍റെ നാളുകളാണിത്. കാത്തിരുന്ന് മാലയിട്ട് വ്രതമെടുത്ത് പിന്നെ ഇരുമുടിക്കെട്ടും കെട്ടി അയ്യപ്പനെ കാണാന്‍ കാനനം താണ്ടിയുള്ള യാത്ര. വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഒരു ജീവിത സാഫല്യമാണ് ശബരിമലയിലേക്കുള്ള തീർത്ഥാടനം. സുഗമമായ ശബരിമല തീർത്ഥാടനം ഉറപ്പു വരുത്തുന്നതിനായി കെഎസ്ആർടിസി വിവിധ ഇടങ്ങളില്‌ നിന്നും ശബരിമലയിലേക്ക് ബസ് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ശബരിമലയിലേക്ക് തീർത്ഥാടനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് പോകാൻ സാധിക്കുന്ന ഒരു ബസ് സർവീസുണ്ട്. കോട്ടയോ പത്തനംതിട്ടയിലോ ഇറങ്ങി ശബരിമലയ്ക്കു പോകാനും കൊടുങ്ങല്ലൂർ,ഗുരുവായൂർ ക്ഷേത്രങ്ങളിൽ ദർശനം നടത്താനും അനുയോജ്യമായ സമയക്രമീകരണമാണ് പത്തനാപുരം - കോട്ടയം - എറണാകുളം - കോഴിക്കോട് - ഇരിട്ടി - ചന്ദനക്കാംപ്പാറ റൂട്ടിസ്‍ സർവീസ് നടത്തുന്ന സൂപ്പർ ഫാസ്റ്റ് ബസിനുള്ളത്.

Kannur-Sabarimala Trip

ചന്ദനക്കാംപ്പാറ - പത്തനാപുരം സൂപ്പർ ഫാസ്റ്റ്

കണ്ണൂർ ജില്ലയിലെ ചന്ദനക്കാംപ്പാറ, പയ്യാവൂർ, ശ്രീകണ്ഠാപുരം, ഇരിക്കൂർ, ഇരിട്ടി തുടങ്ങിയ ഭാഗങ്ങളിൽ നിന്നുള്ളവർക്കാണ് ഈ ബസ് സര്‍വീസ് പ്രയോജനപ്പെടുത്തുവാൻ സാധിക്കുക. പത്തനാപുരം കെഎസ്ആർടിസി ഡിപ്പോ ഓപ്പറേറ്റ് ചെയ്യുന്ന ചന്ദനക്കാംപ്പാറ - പത്തനാപുരം സൂപ്പർ ഫാസ്റ്റ് സർവീസ് ഉപയോഗിച്ച് ശബരിമല പോവേണ്ട ഭകതർക്ക് കോട്ടയം / പത്തനംതിട്ട ഇറങ്ങുവാൻ സാധിക്കും. ഈ മേഖലയിൽ നിന്നും കോട്ടയം / പത്തനംതിട്ട ഭാഗത്തേക്കുള്ള ഒരേയൊരു സർവീസ് ആണിത്.

എറണാകുളം നിന്നും കോട്ടയം - തിരുവല്ല വഴി പത്തനംതിട്ട ഭാഗത്തേക്കുള്ള ആദ്യത്തെ സർവീസ് കൂടിയാണ് ഈ ബസ്. ശബരിമല ദർശനത്തിന് ശേഷം കൊടുങ്ങല്ലൂർ,ഗുരുവായൂർ ക്ഷേത്രങ്ങളിൽ ദർശനത്തിന് പോവുന്നവർക്കും ഈ സർവീസ് പ്രയോജനപ്പെടുത്താവുന്നതാണ്.

Sabarimala Pilgrimage 2023

കോട്ടയം അല്ലെങ്കിൽ പത്തനംതിട്ട എത്തിയാൽ ആവശ്യാനുസരണം ksrtc യുടെ പമ്പ സ്പെഷ്യൽ ബസുകൾ യഥേഷ്ടം ലഭിക്കുമെന്നതിനാൽ അവിടെയൊരു പ്രശ്നം വരുന്നില്ല. ദർശനം കഴിഞ്ഞ് തിരികെ പമ്പയിൽ നിന്ന് കോട്ടയം / പത്തനംതിട്ട എത്തിയാൽ ഇതേ ബസില്‍ തിരികെ നാട്ടിലേക്ക് വരാനും സാധിക്കും.

കോന്നി, പത്തനംതിട്ട, കോഴഞ്ചേരി, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, തലയോലപ്പറമ്പ്, എറണാകുളം, കലൂർ, ഇടപള്ളി, പറവൂർ, കൊടുങ്ങല്ലൂർ, തൃപ്രയാർ, വാടാനപ്പള്ളി, ഗുരുവായൂർ, കോഴിക്കോട്, വടകര, തലശ്ശേരി, ഇരിട്ടി, ഇരിക്കൂർ, പയ്യാവൂർ വഴിയാണ് ബസ് റൂട്ട്.

ചന്ദനക്കാംപ്പാറ - പത്തനാപുരം കെഎസ്ആർടിസി ബസ്

05:40 PM : ചന്ദനക്കാംപ്പാറ
05:45 PM : പയ്യാവൂർ
06:20 PM : ശ്രീകണ്ടാപുരം
07:00 PM : ഇരിട്ടി
07:15 PM : മട്ടന്നൂർ
07:45 PM : കൂത്തുപറമ്പ്
08:00 PM : തലശ്ശേരി
08:45 PM : വടകര
10:20 PM : കോഴിക്കോട്
11:35 PM : കോട്ടക്കൽ
01:20 AM : ഗുരുവായൂർ
02:25 AM : കൊടുങ്ങല്ലൂർ
02:55 AM : പറവൂർ
03:50 AM : വൈറ്റില
04:20 AM : തൃപ്പൂണിത്തുറ
04:40 AM : കടുത്തുരുത്തി
05:20 AM : ഏറ്റുമാനൂർ
05:50 AM : കോട്ടയം
06:20 AM : ചങ്ങനാശ്ശേരി
06:40 AM : തിരുവല്ല
07:00 AM : കോഴഞ്ചേരി
07:20 AM : പത്തനംതിട്ട
07:30 AM : കോന്നി
07:55 AM : പത്തനാപുരം

പത്തനാപുരം ചന്ദനക്കാംപാറ കെഎസ്ആർടിസി ബസ്

03:10 PM : പത്തനാപുരം
03:30 PM : കോന്നി
03:40 PM : പത്തനംതിട്ട
04:00 PM : കോഴഞ്ചേരി
04:20 PM : തിരുവല്ല
04:40 PM : ചങ്ങനാശ്ശേരി
05:20 PM : കോട്ടയം
06:00 PM : ഏറ്റുമാനൂർ
06:20 PM : കടുത്തുരുത്തി
06:50 PM : തൃപ്പൂണിത്തുറ
07:30 PM : വൈറ്റില
07:50 PM : എറണാകുളം
08:50 PM : പറവൂർ
09:10 PM : കൊടുങ്ങല്ലൂർ
10:25 PM : ഗുരുവായൂർ
10:45 PM : കുന്നംകുളം
11:15 PM : ഇടപ്പാൾ
11:50 PM : കോട്ടക്കൽ
01:15 AM : കോഴിക്കോട്
01:50 AM : വടകര
02:30 AM : തലശ്ശേരി
02:50 AM : കൂത്തുപറമ്പ്
03:15 AM : മട്ടന്നൂർ
03:30 AM : ഇരിട്ടി
04:40 AM : ശ്രീകണ്ടാപുരം
05:00 AM : പയ്യാവൂർ
05:40 AM : ചന്ദനക്കാംപ്പാറ

ബസിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങൾക്കായി
പത്തനാപുരം 0475 2354010, പത്തനംതിട്ട 0468- 2222366
കോട്ടയം 0481 - 2562908 എന്നീ ഡിപ്പോ നമ്പറുകളിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+