Search
  • Follow NativePlanet
Share
» »മൂകാംബികയിൽ തൊഴുത് കുടജാദ്രി കയറി വരാം.. കണ്ണൂരിൽ നിന്ന് ചെലവ് കുറഞ്ഞ യാത്ര

മൂകാംബികയിൽ തൊഴുത് കുടജാദ്രി കയറി വരാം.. കണ്ണൂരിൽ നിന്ന് ചെലവ് കുറഞ്ഞ യാത്ര

കൊല്ലൂർ മൂകാംബികയുടെ സന്നിധിയിലേക്ക് ഒരു യാത്ര പോയാലോ.. മഴ പെയ്തു നനഞ്ഞു കിടക്കുന്ന വഴിയിലൂടെ, കർണ്ണാടക കയറി സൗപർണ്ണിക നദിയുടെ തീരത്തെ മൂകാംബികയും കൊടചാദ്രി മലനിരകളും കണ്ട് മഴയും ആസ്വദിച്ച് ഒരു ചെറിയ തീർത്ഥ യാത്ര. ഒപ്പം ഡുപ്പി, മധൂര്‍, അനന്തപുര ക്ഷേത്രങ്ങളും കണ്ടുവരുന്ന കണ്ണൂർ കെഎസ്ആര്‍ടിസിയുടെ ബജറ്റ് യാത്രയാണ് ഇന്നു പരിചയപ്പെടുത്തുന്നത്.

കണ്ണൂർ കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ ഒരുക്കിയിരിക്കുന്ന കൊല്ലൂര്‍- കുടചാദ്രി യാത്ര ഈ മാസം മഴയിൽ പോകാൻ പറ്റിയ മികച്ച പാക്കേജുകളിലൊന്നാണ്. ക്ഷേത്ര ദർശനം മാത്രമല്ല, ഒരടിപൊളി ട്രെക്കിങ്ങും റോ‍ഡ് ട്രിപ്പും ഉൾപ്പെടുത്തിയ പാക്കേജ് അവധിയെടുക്കാതെ ഒരു വാരാന്ത്യ യാത്ര പ്ലാൻ ചെയ്യുന്നവർക്കും പറ്റിയ ഒന്നാണ്. സെമി സ്ലീപ്പർ ബസിലാണ് യാത്ര.

Kannur To Kollur Mookambika Kodachadri KSRTC Budget Trip in June

PC:Chetan Annaji Gowda

ജൂൺ മാസത്തിൽ മൂന്ന് ഷെഡ്യൂൾ ആണ് കണ്ണൂർ- കൊല്ലൂർ മൂകാബിക- കൊടചാദ്രി യാത്രകൾക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി പുറപ്പെട്ട് ഒു രാത്രി കൊല്ലൂരിൽ താമസിച്ചുള്ള യാത്ര മടങ്ങിയെത്തുന്നത് ഞായറാഴ്ച വൈകിട്ടാണ്. അവധിയെടുക്കാതെ ഉദ്യോഗസ്ഥർക്കും ക്ലാസ് ഒഴിവാക്കാതെ വിദ്യാർത്ഥികൾക്കും ഈ യാത്രയിൽ പങ്കെടുക്കാം. ജൂണ്‍ 14, 21, 28 എന്നീ വെള്ളിയാഴ്ചകളിൽ കണ്ണൂരിൽ നിന്ന് കൊല്ലൂർ യാത്ര ആരംഭിക്കും.

ശനിയാഴ്ച പുലർച്ചെ 4.0 മണിയോടെ നിങ്ങൾ കൊല്ലൂരിൽ എത്തും. അതിനാല്‍ രാവിലെ തന്നെ മൂകാംബിക ദേവിയെ ദർശിക്കാനുള്ള അവസരവും ലഭിക്കും. ദർശനം കഴിഞ്ഞ് അടുത്തത് കൊടചാദ്രി ട്രെക്കിങ് ആണ്. മഴക്കാടുകള്‍ക്കും ഗ്രാമങ്ങള്‍ക്കും നടുവിലെ റൂട്ടിലൂടെയുള്ള യാത്രയും തുടര്‍ന്ന് മൂകാംബിക മൂലക്ഷേത്രം കണ്ട് സർവ്വജ്ഞപീഠം കയറാനുള്ള ട്രെക്കിങ്ങും ആണ്. കയറിയിറങ്ങി തിരികെ ക്ഷേത്രത്തിലെത്താൻ നാലഞ്ച് മണിക്കൂർ സമയമെടുക്കും. തിരികെ വന്ന് വൈകിട്ടും മൂകാംബിക ക്ഷേത്രത്തിൽ തൊഴാൻ പോകാം. രാത്രി താമസം കൊല്ലൂരിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.

പിറ്റേന്ന് ഞായറാഴ്ച പുലര്‍ച്ചെ കൊല്ലൂരിൽ നിന്ന് മടക്ക യാത്രയാണ്. പോകുന്ന വഴി ഉഡുപ്പി ക്ഷേത്രം, മധൂര്‍ ക്ഷേത്രം, അനന്തപുര തടാക ക്ഷേത്രം എന്നിവിടങ്ങളിലും കയറും. ഇതെല്ലാം കഴിഞ്ഞ് വൈകിട്ട് 7.00 മണിയോടെ കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് യാത്ര. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 8089463675, 9497007857 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+