Search
  • Follow NativePlanet
Share
» »കണ്ണൂർ- തിരുവനന്തപുരം മിന്നൽ ബസ്; ഉറങ്ങിയെണീക്കുമ്പോൾ തലസ്ഥാനം,ജനശതാബ്ദിയുടെ ഒപ്പമെത്തും... ആറ് സ്റ്റോപ്പ് മാത

കണ്ണൂർ- തിരുവനന്തപുരം മിന്നൽ ബസ്; ഉറങ്ങിയെണീക്കുമ്പോൾ തലസ്ഥാനം,ജനശതാബ്ദിയുടെ ഒപ്പമെത്തും... ആറ് സ്റ്റോപ്പ് മാത

കണ്ണൂർ- തിരുവനന്തപുരം യാത്ര.. പോകണമെങ്കിൽ ആദ്യം നോക്കുക ട്രെയിൻ ഉണ്ടോ എന്നായിരിക്കും... മിക്കപ്പോഴും വെയിറ്റിങ് ലിസ്റ്റായിരിക്കും കിട്ടുക. അപ്പോൾ പിന്നെ അടുത്ത ആശ്രയം കെഎസ്ആർടിസി ബസ് തന്നെയാണ്. സാധാരണ ദിവസങ്ങളിൽ അവസാന നിമിഷമാണെങ്കിലും ടിക്കറ്റ് കിട്ടും എന്നതാണ് കെഎസ്ആർടിസിയുടെ ഏറ്റവും വലിയ മെച്ചം. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്രകള്ഡക്ക് ഏറ്റവും ഉപകരാപ്രദമായ സര്‍വീസാണ് കണ്ണൂർ- തിരുവനന്തപുരം മിന്നൽ സൂപ്പർ ഡീലക്സ് എയർ ബസ്.

കൂടിയ വേഗതയും കുറഞ്ഞ സ്റ്റോപ്പുകളും ആണ് മിന്നൽ ബസുകളുടെ പ്രത്യേകത. മുൻകൂട്ടി നിശ്ചയിച്ച സ്റ്റോപ്പുകളിലല്ലാതെ മറ്റൊരിടത്തും കയറുന്നില്ല എന്നതാണ് മറ്റൊരാകര്‍ഷണം. ഈ റൂട്ടില്‍ സർനീസ് നടത്തുന്ന മറ്റു ബസുകളേക്കാൾ മണിക്കൂറുകൾ മുന്നേ മിന്നൽ ബസ് എത്തിച്ചേരും എന്നതിനാൽ യാത്രക്കാര്ക്കും ഇരട്ടി സന്തോഷം. കണ്ണൂർ- തിരുവനന്തപുരം മിന്നൽ സൂപ്പർ ഡീലക്സ് എയർ ബസ് സർവീസ്, റൂട്ട്, നിരക്ക്, സ്റ്റോപ്പ് തുടങ്ങിയ കാര്യങ്ങൾ വിശദമായി അറിയാം.

Kannur-Trivandrum KSRTC Minnal Service Quick 6-Stop Route

കണ്ണൂർ- തിരുവനന്തപുരം മിന്നൽ സൂപ്പർ ഡീലക്സ് എയർ ബസ്

കണ്ണൂരില്‍ നിന്ന് എല്ലാ ദിവസവും വൈകിട്ട് 7.30 നാണ് ബസ് മിന്നൽ ബസ് സ്റ്റാർട്ട് ചെയ്യുന്നത്. വെറും 9 മണിക്കൂര് 35 മിനിറ്റ് യാത്രയ്ക്കൊടുവിൽ ബസ് തിരുവനന്തപുരത്ത് എത്തിച്ചേരും. 671 രൂപയാണ് ടിക്കറ്റ് നിരക്ക്. തിരക്കില്ലാത്ത സാധാരണ ദിവസങ്ങളിൽ യാത്രയുടെ അതേദിവസം ബുക്ക് ചെയ്താലും സീറ്റ് ഉറപ്പാണ്. എന്നാൽ നീണ്ട അവധികൾ, വാരാന്ത്യങ്ങൾ തുടങ്ങിയ സമയത്ത് സീറ്റ് ഉറപ്പാക്കണമെങ്കില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.

കണ്ണൂരിൽ നിന്ന് പുറപ്പെട്ട് - തലശ്ശേരി - വടകര - കൊയിലാണ്ടി - കോഴിക്കോട് - കോഴിക്കോട് സർവ്വകലാശാല - കോട്ടക്കൽ - കുറ്റിപ്പുറം - എടപ്പാൾ - ചങ്ങരംകുളം - കുന്നംകുളം - തൃശൂർ - പുതുക്കാട് - ചാലക്കുടി - അങ്കമാലി - ആലുവ - വൈറ്റില ഹബ് - എറണാകുളം - ചേർത്തല - ആലപ്പുഴ - അമ്പലപ്പുഴ - കർണ്ണാടകപ്പള്ളി കൊല്ലം - ചാത്തന്നൂർ - ആറ്റിങ്ങൽ വഴിയാണ് ബസ് തിരുവനന്തപുരം എത്തുന്നത്.

കണ്ണൂർ- തിരുവനന്തപുരം മിന്നൽ സമയം, സ്റ്റോപ്പ്

കണ്ണൂർ - 19:30
കോഴിക്കോട് - 21:15
കോട്ടക്കൽ - 22:05
തൃശൂർ - 23:40
എറണാകുളം - 01:10
ആലപ്പുഴ - 02:10
കൊല്ലം - 03:50
തിരുവനന്തപുരം - 05:05 എന്നിങ്ങനെയാണ് സമയവും സ്റ്റോപ്പും.

തിരുവനന്തപുരം- കണ്ണൂർ മിന്നൽ സൂപ്പർ ഡീലക്സ് എയർ ബസ്

തിരുവനന്തപുരത്ത് നിന്ന് എല്ലാ ദിവസവും രാത്രി 8.45 ന് പുറപ്പെടുന്ന തിരുവനന്തപുരം- കണ്ണൂർ മിന്നൽ സൂപ്പർ ഡീലക്സ് എയർ ബസ് ഒൻപതര മണിക്കൂർ യാത്രയ്ക്കൊടുവിൽ പിറ്റേന്ന് രാവിലെ 6.15 ന് കണ്ണൂരിൽ എത്തും.

തിരുവനന്തപുരം - 20:45
കൊല്ലം - 22:00
ആലപ്പുഴ - 23:30
എറണാകുളം -00:45
തൃശൂർ -02:20
കോട്ടക്കൽ - 03:40
കോഴിക്കോട് - 04:40
കണ്ണൂർ - 06:15 എന്നിങ്ങനെയാണ് സമയവും സ്റ്റോപ്പും.

ഈ റൂട്ടുകളിൽ സര്‍വീസ് നടത്തുന്ന മറ്റു ബസുകളുടെ യാത്രാ സമയം 11 മണിക്കൂർ 20 മിനിറ്റ് മുതൽ 14 മണിക്കൂർ 15 മിനിറ്റ് വരെയാണ്. 592 രൂപാ മുതൽ 1080 രൂപാ വരെയാണ് ഈ ബസുകളിലെ നിരക്ക്. അതേസമയം മിന്നലിന് 671 രൂപാ ടിക്കറ്റി് നിരക്കും 9 മണിക്കൂർ 30 മിനിറ്റ് യാത്രാ സമയവുമാണ് ആകെ വേണ്ടത്. ഇത് യാത്രക്കാരുടെ സമയം ലാഭിക്കാൻ സഹായിക്കുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc kannur thiruvananthapuram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+