ആപ്പിൾ വിളഞ്ഞു നിൽക്കുന്ന തോട്ടങ്ങൾ.. വേനലെത്ര കടുത്താലും കോടമഞ്ഞും കുളിരും പോകാത്ത ഒരു വഴിയും ഇവിടെയില്ല.
ഇന്ത്യയിലെ ബെസ്റ്റ് ടൂറിസം വില്ലേജിനുള്ള ഗോൾഡൻ അവാർഡ് നേടിയ കാന്തല്ലൂരിനെപ്പറ്റി എത്ര പറഞ്ഞാലും മടുക്കില്ല. ഏത് തരത്തിൽ നോക്കിയാലും വൈവിധ്യങ്ങളുടെ ഒരു കൂടാരമാണ് ഈ നാട്. പഴങ്ങളും പച്ചക്കറികളും വ്യത്യസ്തങ്ങളായ തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞു നില്ക്കുന്ന ശാന്തസുന്ദരമായ ഒരു നാട്. ഈ കാഴ്ച കാണാൻ ഒന്നു പോയാലോ
കാന്തല്ലൂരിന്‍റെ അതിമനോഹരമായ ഈ കാഴ്ചകളിലേക്ക് സഞ്ചാരികളെ വിളിക്കുന്നത് തൊടുപുഴ കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ ആണ്. ഹണിമൂൺ യാത്രകൾക്ക് പ്രസിദ്ധമായ മൂന്നാറും കേരളത്തിന്‍റെ കാശ്മീരായ കാന്തല്ലൂരും കണ്ടു വരുന്ന ഈ യാത്ര സഞ്ചാരികളക്ക് സുവർണ്ണാവസരനമാണ് നല്കുന്നത്. ഈ യാത്രയെക്കുറിച്ചറിയേണ്ടെ?? വായിക്കാം.

PC:Navi/Unsplash
മൂന്നാർ
കേരളത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന ഇടങ്ങളിലൊന്നാണ് മൂന്നാർ. മലനിരകളുടെ പശ്ചാത്തലത്തിൽ തളിർത്തു നിൽക്കുന്ന തേയിലത്തോട്ടങ്ങളും മഞ്ഞുവീണുകിടക്കുന്ന വഴികളും മലയും കുന്നും വെള്ളച്ചാട്ടങ്ങളും എല്ലാം ചേരുന്ന ഒരു പാക്കേജാണ് മൂന്നാർ സഞ്ചാരികൾക്ക് നല്കുന്നത്. ഒറ്റ ദിവസത്തിൽ കണ്ടുതീർക്കുവാനുള്ള കാഴ്ചകൾ തിരഞ്ഞെടുത്ത് മൂന്നാര‍് യാത്ര ഓടിച്ചിട്ട് തീർക്കാമെങ്കിലും ശരിക്കും മൂന്നാറിനെ അറിഞ്ഞ് കാണാൻ രണ്ടോ മൂന്നോ ദിവസമെങ്കിലും വേണം.
മൂന്നാറില്‍ കാണേണ്ട സ്ഥലങ്ങൾ
കണ്ടു തീർക്കേണ്ട സ്ഥലങ്ങള് നിരവധിയുണ്ട് മൂന്നാറിൽ,. തേയില ഫാക്ടറി, മ്യൂസിയം, ടോപ് സ്റ്റേഷൻ, കുണ്ടള തടാകം, എക്കോ പോയൻറ്, മാട്ടുപ്പെട്ടി ഡാം, ഫ്ലവർ ഗാർഡൻ തുടങ്ങിയവ അതിൽ ചിലത് മാത്രമമാണ്. കെഎസ്ആർടിസി പാക്കേജുകളിൽ ഈ സ്ഥലങ്ങളാണ് പ്രധാനമായും കാണുന്നത്. ഇത് കൂടാതെ ഇരവികുളം ദേശീയോദ്യാനം, പോതമേട് വ്യൂ പോയിന്‍റ്, അട്ടുകാട് വെള്ളച്ചാട്ടം, ചൊക്രമുടി എന്നിങ്ങനെ വേറെയും ഇടങ്ങൾ മൂന്നാറിലുണ്ട്.
കാന്തല്ലൂർ
കേരളത്തിന്‍റെ കാശ്മീരാണ് കാന്തല്ലൂർ. നേരത്തെ പറഞ്ഞപോലെ മഞ്ഞും ആപ്പിൾ തോട്ടങ്ങളും പച്ചപ്പും ഒക്കെ കണ്ടാല്‍ ചിലപ്പോൾ കാശ്മീർ അല്ലെന്ന് ചിലപ്പോൾ പറയുക പോലുമില്ല. ശീതകാല പഴങ്ങളും പച്ചക്കറികളുമാണ് ഇവിടുത്തെ പ്രധാന കൃഷികള്‍. പെരുമല, പുത്തൂര്, ഗുഹനാഥപുരം, കീഴാന്തൂര്, കുളച്ചുവയല്‍ എന്നീ അഞ്ചു ഗ്രാമങ്ങളാണ് കൃഷിക്ക് പേരുകേട്ടിരിക്കുന്നത്. ആപ്പിള്‍, ഓറഞ്ച്, പ്ലം, വൈറ്റ് സപ്പോര്‍ട്ട, ഗ്രീന്‍ സപ്പോര്‍ട്ട, സ്‌ട്രോബറി, ബട്ടര്‍ഫ്രൂട്ട്, മാതളനാരങ്ങ, മാങ്കോപീച്ച്
തുടങ്ങിയ പഴങ്ങളും വെളുത്തുള്ളി , കാബേജ്, കാരറ്റ് തുടങ്ങി നിരവധി പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നു.
കാന്തല്ലൂരിലേക്കുള്ള യാത്ര മൂന്നാറിൽ നിന്നും ഒരുപാട് കാഴ്ചകൾ കണ്ടാണ് എത്തിച്ചേരുന്നത്. മറയൂരിലെ കരിമ്പിൻ തോട്ടങ്ങളും ശർക്കര നിർമ്മാണവും മുനിയറകളും വെള്ളച്ചാട്ടങ്ങളും വ്യൂ പോയിന്‍റുകളും ഉൾപ്പെടെ ഒരുപാട് കാത്തിരിക്കുന്നത്. ന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളിലെ തൂവാനം വെള്ളച്ചാട്ടം, ചിന്നാര്‍, കൂട്ടാര്‍ നദികള്‍ എന്നിവ ഇവിടെ നിർബന്ധമായും കണ്ടിരിക്കണം എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
തൊടുപുഴ- മൂന്നാർ-കാന്തല്ലൂർ യാത്ര
ഒക്ടോബർ 29 ഞായറാഴ്ച രാവിലെ ആറുമണിക്ക് തൊടുപുഴയിൽ നിന്നും പുറപ്പെടുന്ന യാത്ര മൂന്നാറും കാന്തല്ലൂരും സന്ദർശിച്ച് രാത്രിയോട മടങ്ങിയെത്തും. ടിക്കറ്റ് നിരക്ക് ഒരാൾക്ക് 670 രൂപയാണ്. രാവിലെ 10 മണി മുതൽ 5 മണി വരെ ഉള്ള സമയത്ത് തിരിച്ചറിയൽ കാർഡ് സഹിതം ഓഫീസിൽ പണമടച്ച് സീറ്റുകൾ റിസർവ്വ് ചെയ്യാ. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും
9400262204, 90741 36560
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












