ഡിസംബറിന്‍റെ കുളിരിലേക്ക് മൂന്നാർ കടന്നു കഴിഞ്ഞു. കുളിരുന്ന രാത്രികളും തണുത്തു വിറയ്ക്കുന്ന പുലരികളും ആണ് സഞ്ചാരികളെ ഇനി മൂന്നാറിൽ കാത്തിരിക്കുന്നത്. ക്രിസ്മസ് അവധി തുടങ്ങുമ്പോഴേയ്ക്കും സന്ദർശകരുടെ ഒഴുക്കും ആരംഭിക്കും. ജനുവരി പകുതി വരെ മൂന്നാറിലേക്ക് തിരക്ക് കുറഞ്ഞ ഒരു യാത്ര പ്രതീക്ഷിക്കേണ്ട. വരുന്ന ദിവസങ്ങളിൽ താപനില മൈസസി ഡിഗ്രിയിലേക്ക് താഴാൻ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷിക്കുന്നത്. എന്താണെങ്കിലും മൂന്നാർ കാണാനിറങ്ങുന്നുണ്ടെങ്കിൽ അതിനു പറ്റിയ സമയമാണിത്.
മൂന്നാറിലേക്ക് ഈ തിരക്കിൽ പോകാൻ മടിച്ചിരിക്കുകയാണോ.. തിരക്കുള്ള സീസണിൽ താമസ സൗകര്യം കിട്ടുമോ സ്ഥലങ്ങൾ കാണാൻ പറ്റുമോ എന്നിങ്ങനെ പല സംശയങ്ങൾ കാണും. അതുകൊണ്ടു തന്നെ മുൻകൂട്ടി ബുക്കിങ്ങില്ലാതെ മൂന്നാറിനിറങ്ങുവാൻ ഒന്നു മടിക്കുകയും ചെയ്യും. എന്നാൽ താമസത്തെക്കുറിച്ചും ഭക്ഷണം, കാഴ്ചകൾ എന്നിങ്ങനെ ഒരു കാര്യത്തെക്കുറിച്ചും ആശങ്കപ്പെടാതെ മൂന്നാർ കണ്ടുവരാമെന്ന് പറഞ്ഞാലോ? വഴിയുണ്ട്. കെഎസ്ആർടിസി കാസർകോഡ് ജില്ലാ ബജറ്റ് ടൂറിസം സെല്ലാണ് കിടിലൻ മൂന്നാർ പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്.

മൂന്നാറിന്‍റെ ഡിസംബർ കാഴ്ചകൾ കണ്ട് ആസ്വദിച്ച് വരാൻ പറ്റിയ പാക്കേജാണ് കാസർകോഡ് നിന്ന് ഒരുക്കിയിരിക്കുന്നത്. കാസർകോഡ് നിന്നും ബജറ്റ് ടൂറിസം യാത്രകൾ കുറവാണ് എന്ന പരാതിയുള്ളവർക്ക് അതിനൊരു പരിഹാരം കാണാനുള്ള ഈ യാത്ര ഡിസംബർ 20 ന് കാസർകോഡ് നിന്ന് പുറപ്പെടുന്ന യാത്രയാണ്. തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളുമെല്ലാം കണ്ട് രണ്ട് പകൽ പൂർണ്ണമായും മൂന്നാറിൽ ചെലവഴിച്ച് ഈ നാടിനെ പരിചയപ്പെട്ടു മടങ്ങുവാൻ സാധിക്കുന്ന പാക്കേജാണിത്.
മൂന്നാർ പട്ടണത്തിനു ചുറ്റിലുമുള്ള കാഴ്ചകളാണ് ഒന്നാം ദിവസം കാണുന്നത്. കാസർകോഡ് നിന്ന് വന്ന ക്ഷീണമുണ്ടെങ്കിലും അധിക ദൂരത്തേയ്ക്ക് യാത്രകളില്ലാത്തതിനാൽ സുഖമായി ആസ്വദിക്കാം. ഫോട്ടോ പോയിന്റ്, ടോപ് സ്റ്റേഷൻ, കുണ്ടള ഡാം, ഇക്കോ പോയിന്റ്, മാട്ടുപെട്ടി ഡാം, ബൊട്ടാണിക്കൽ ഗാർഡൻ, ഫ്ലവർ ഗാർഡൻ എന്നിവിടങ്ങളാണ് കാണുന്നത്.
രണ്ടാം ദിവസം മൂന്നാറിൽ നിന്ന് എളുപ്പത്തിൽ പോകാൻ പറ്റിയ സ്ഥലങ്ങളാണ് കാണുന്നത്. മറയൂർ, ഇരവികളും തുടങ്ങി, സ്ഥലങ്ങളാണ് ഇതിലുള്ളത്. ഇരവികുളം നാഷണൽ പാർക്ക്, മറയൂർ ശർക്കര ഫാക്ടറി, മുനിയറക്കൽ, മറയൂരിലെ ചന്ദനക്കാട് എന്നിവിടങ്ങൾ ഈ ദിവസം സന്ദർശിക്കും.
കാസർകോഡ് ബജറ്റ് ടൂറിസം സെൽ ക്രിസ്മസ് മൂന്നാർ പാക്കേജിനെക്കുറിച്ച് കൂടുതൽ അറിയുവാൻ 8848678173, 9446862282 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













