ക്രിസ്മസ് യാത്രകൾക്കായുള്ള അവസാന ഓട്ടത്തിലാണ് എല്ലാവരും. ക്രിസ്മസ്, പുതുവർഷത്തോട് അനുബന്ധിച്ച് കിട്ടിയ ലീവിൽ നാട്ടിലേക്ക് പോകാനാണ് എല്ലാവർക്കും താല്പര്യം. മറ്റൊരു സമയത്തും അനുഭവപ്പെടാത്തത്ര തിരക്കാണ് ഈ ഈ സമയത്ത് അനുഭവപ്പെടുന്നത്. അതുകൊണ്ടു തന്നെ കേരളത്തിനകത്തും പുറത്തുമായി നിരവധി അധിക ബസുകളാണ് കെസ്ആർടിസി ഈ ദിവസങ്ങളിൽ ഓടിക്കുന്നത്.
ഇപ്പോഴിതാ, കേരളത്തിന്‍റെ വടത്തേയറ്റവും തെക്കേ അറ്റവും ബന്ധിപ്പിച്ച് ഏറ്റവും കുറഞ്ഞ സമയത്തിൽ എത്തിച്ചേരുന്നതിനായി കെ എസ് ആർ ടി സി മിന്നൽ ബസ് സർവീസ് അവതരിച്ചിരിക്കുകയാണ്. ക്രിസ്മസ് സീസണിലെ തിരക്ക് കുറയ്ക്കാൻ ഇരു റൂട്ടിലും ഓരോ സർവീസ്
വീതമാണ് നടത്തുക.

കാസർകോഡ്-തിരുവനന്തപുരം കെഎസ്ആർടിസി മിന്നല്‍ സ്പെഷ്യൽ
ഡിസംബർ 22 ഞായറാഴ്ച വൈകിട്ട് 6.00 മണിക്ക് കാസർകോഡ് നിന്ന് പുറപ്പെടുന്നകാസർകോഡ്-തിരുവനന്തപുരം കെഎസ്ആർടിസി മിന്നല്‍ സ്പെഷ്യൽ ബസ് പിറ്റേന്ന് രാവിലെ
04:56 ന് തിരുവനന്തപുരത്ത് എത്തും. 10 മണിക്കൂർ 56 മിനിറ്റാണ് ഇതിന്‍റെ ഷെഡ്യൂൾ ചെയ്കിരിക്കുന്ന യാത്രാ സമയം.
കാസർകോഡ് - 18:00
പയ്യന്നൂർ - 19:05
കണ്ണൂർ - 19:45
കോഴിക്കോട് - 21:35
തൃശൂർ - 23:51
മൂവാറ്റുപുഴ - 01:06
കോട്ടയം - 02:21
കൊട്ടാരക്കര - 02:21
തിരുവനന്തപുരം - 03:41
തിരുവനന്തപുരം- കാസർകോഡ് കെഎസ്ആർടിസി മിന്നല്‍ സ്പെഷ്യൽ
ഡിസംബർ 23 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.45 ന് പുറപ്പെടുന്ന തിരുവനന്തപുരം- കാസർകോഡ് കെഎസ്ആർടിസി മിന്നല്‍ പ്രത്യേക സർവീസ് പിറ്റേന്ന്, ചൊവ്വാഴ്ച പുലര്‍ച്ചെ
01:41 ന് കാസർകോഡ് എത്തിച്ചേരും. 10 മണിക്കൂർ 56 മിനിറ്റാണ് യാത്രാ സമയം. 781 രൂപയാണ് ടിക്കറ്റ് നിരക്ക്.
തിരുവനന്തപുരം - കൊട്ടാരക്കര - കോട്ടയം - മൂവാറ്റുപുഴ - തൃശൂർ - കോഴിക്കോട് - കണ്ണൂർ - പയ്യന്നൂർ - കാസർകോട് എന്നതാണ് റൂട്ട്.
തിരുവനന്തപുരം - 14:45
കൊട്ടാരക്കര - 16:00
കോട്ടയം - 17:20
മൂവാറ്റുപുഴ - 18:35
തൃശൂർ - 19:50
കോഴിക്കോട് - 22:0
കണ്ണൂർ - 23:56
പയ്യന്നൂർ - 00:36
കാസർകോട് - 01:41
ഇത് കൂടാതെ കാസർകോഡ്- തിരുവനന്തപുരം- കാസർകോഡ് റൂട്ടിൽ കെഎസ്ആർടിസി മൾട്ടി ആക്സിൽ ബസ് സ്ഥിരമായി സർവീസ് നടത്തുന്നുണ്ട്. കാസർകോഡ് നിന്ന് വൈകിട്ട് 5.45 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 06:20 ന് തിരുവനന്തപുരത്ത് എത്തും. 12 മണിക്കൂർ 25 മിനിറ്റാണ് യാത്രാ സമയം. സധാരണ ദിവസങ്ങളിൽ 1271 രൂപയാണ് ടിക്കറ്റ് നിരക്ക്.
തിരുവനന്തപുരം- കാസർകോഡ് യാത്ര ഉച്ചകഴിഞ്ഞ് 1.15 ന് ആരംഭിച്ച് പിറ്റേന്ന് പുലർച്ചെ 03:55 ന് കാസർകോഡ് എത്തും. 13 മണിക്കൂർ 40 മിനിറ്റാണ് യാത്രാ സമയം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













