Search
  • Follow NativePlanet
Share
» »മലയിറങ്ങി, ചുരം കയറി വയനാട് കണ്ടുവരാം, ഗംഭീര യാത്രയുമായി കാസര്‍കോട് കെഎസ്ആർടിസി

മലയിറങ്ങി, ചുരം കയറി വയനാട് കണ്ടുവരാം, ഗംഭീര യാത്രയുമായി കാസര്‍കോട് കെഎസ്ആർടിസി

നവംബർ മാസത്തിന്‍റെ കുളിരിൽ വയനാട് ചുരം കയറിയാലോ. കോടമഞ്ഞു പുതഞ്ഞു നില്ക്കുന്ന വഴികളിലൂടെ, നാട്ടുപച്ചകളും ഗ്രാമീണ കാഴ്ചകളും കണ്ട് കാസർകോഡ് നിന്ന് ഒരു വയനാട് യാത്ര. പൊതുവേ കാസർകോഡ് നിന്ന് ബജറ്റ് ടൂറിസം യാത്രകൾ കുറവാണ്, അല്ലെങ്കിൽ നടക്കുന്നില്ല എന്നത് സഞ്ചാരികളുടെ ഒരു സ്ഥിരം പരാതിയാണ്. അതിനു കൂടി പരിഹാരം കണ്ടാണ് വയനാട്ടിലേക്ക് പാക്കേജ് ഒരുക്കിയിരിക്കുന്നത്.

അകലെയുള്ള ഒരിടമല്ലങ്കിലും കാസർകോടുകാരുടെ പ്രിയപ്പെട്ട യാത്രാ സ്ഥലങ്ങളിലൊന്നാണ് വയനാട്. ബസുകൾ മാറിക്കയറിയുള്ള യാത്രയും നീണ്ട ഇരിപ്പും നേരിട്ടുള്ള ബസുകളുടെ കുറവുമെല്ലാം സാധാരണക്കാരായ, ബജറ്റിലൊതുങ്ങി യാത്ര പോകുന്നവരെ വയനാട് പോകുന്നതിൽ നിന്ന് തടയുന്നു. ഇതിനൊരു പരിഹാരമാണ് കാസർകോഡ് - വയനാട് ടൂർ പാക്കേജ്. കുറഞ്ഞ ചെലവില് വയനാട്ടിലെ പ്രധാന കാഴ്ചകളെല്ലാം കണ്ട് മടങ്ങിയെത്താം എന്നതാണ് ഇതിന്‍റെ ആകർഷണം.

Kasaragod- Wayanad KSRTC BTC Tour Package

എടക്കൽ ഗുഹ, ഹണി മ്യൂസിയം, ജംഗിൾ സഫാരി, കുറുവാ ദ്വീപ്, ബാണാസുര ഡാം, തൊളളായിരം കണ്ടി എന്നീ സ്ഥലങ്ങളാണ് ഈ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വയനാടിനെ ഏറ്റവും എളുപ്പത്തിലും കുറഞ്ഞ ചെലവിലും കണ്ടു വരുവാൻ കാസർകോഡ് ജില്ലയിൽ നിന്നുള്ളവർക്ക് ഒരു അവസരം കൂടിയാണിത്. യുവാക്കൾക്ക് മാത്രമല്ല, കുട്ടികൾക്കും മുതിർന്നവർക്കും ഒക്കെ ഈ യാത്രയുടെ ഭാഗമാകാൻ സാധിക്കും.

തൊള്ളായിരം കണ്ടി

വയനാട്ടിൽ ടൂറിസം സീസണിലേക്ക് തിരികെയെിയ പ്രധാന ഇടങ്ങളിലൊന്നാണ് തൊള്ളായിരം കണ്ടി. കാടിനുള്ളിലൂടെ, ജീപ്പിൽ യാത്രയും സാഹസിക നിറഞ് ഓഫ്റോഡിങ്ങും കാഴ്ചകളുമാണ് ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നത്. എന്നാൽ ഇവിടുത്തെ പ്രധാന ആകർഷണം അതൊന്നുമല്ല, ചുറ്റും തിങ്ങിനിറഞ്ഞ പച്ചപ്പിനു നടുവിലൂടെ നടന്നെത്തുന്ന ചില്ലുപാലം തന്നെയാണ്. കൽപ്പറ്റയിൽ നിന്നും20 കിമി അകലെയാണ് 900 കണ്ടി സ്ഥിതി ചെയ്യുന്നത്.

വയനാട് ജംഗിൾ സഫാരി

കാസർകോഡ്- വയനാട് വിനോദയാത്രയുടെ മറ്റൊരാകർഷണം അതിലെ വയനാട് ജംഗിൾ സഫാരി ആണ്. കാടിനുള്ളിലൂടെ, കാഴ്തകൾ കണ്ട് കെഎസ്ആർടിസി ബസിൽ പോകുന്ന യാത്രയാണിത്. സുൽത്താൻ ബത്തേരിയിൽ നിന്നു തുടങ്ങി പുൽപ്പള്ളി, മൂലങ്കാവ്, വടക്കനാട്,വള്ളുവാടി,നായ്ക്കട്ടി കല്ലൂർ വഴി മുത്തങ്ങയിലെത്തി അവിടുന്ന് ഇരുളം വഴി ബത്തേരി ഡിപ്പോയിൽ മടങ്ങിയെത്തുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. വയനാടിന്‍റെ കാട് കാഴ്ചകളും രാത്രിയുമാണ് ഇതിൽ ആസ്വദിക്കാനാവുക.

വയനാട് ഹണി മ്യൂസിയം

വയനാട്ടിൽ കാണാൻ പറ്റിയ വ്യത്യസ്ത കാഴ്ചകളിലൊന്നാണ് വയനാട് ഹണി മ്യൂസിയം. താമരശ്ശേരി ചുരം കയറി പഴയ ലക്കിടിയില്‍ നിന്ന് കുറച്ച് പോയാൽ മതി ഇവിടെ എത്തുവാൻ. ഇന്ത്യയിലെ ആദ്യ ഹണി മ്യൂസിയമായ ഇതിന്‍റെ പേര് ബീ ക്രാഫ്റ്റ് ഹണി മ്യൂസിയം എന്നാണ്. തേനീച്ചകൾ പൂമ്പൊടികളിൽ നിന്ന് തേൻ ശേഖരിക്കുന്നത് മുതൽ നമ്മുടെ കയ്യിലെത്തുന്ന തേൻ ആകുന്നത് വരെയുള്ള കാഴ്ചകൾ ഇവിടെ കാണാം. കാസര്‍കോട് കെ എസ് ആർ ടി സി ബജറ്റ്
ടൂറിസം സെൽ നവംബർ 28 വ്യാഴാഴ്ചയാണ് വയനാട് യാത്ര പുറപ്പെടുന്നത്.

വയനാട് യാത്ര കൂടാതെ കാസര്‍കോട് കെ എസ് ആർ ടി സി ബജറ്റ്
ടൂറിസം സെൽ റാണിപുരവും ബേക്കൽ ഫോർട്ടും കണ്ടുവരുന്ന ഏകദിന യാത്രയും ഒരുക്കിയിട്ടുണ്ട്. യാത്രകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9446862282, 8848678173 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc kasaragod wayanad
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+