Search
  • Follow NativePlanet
Share
» »കാസർകോഡ്- കോട്ടയം മിന്നൽ ബസ്; ആകെ 5 സ്റ്റോപ്പ്, എട്ടു മണിക്കൂറിൽ നാട് പിടിക്കാം! സമയവും പണവും ലാഭം

കാസർകോഡ്- കോട്ടയം മിന്നൽ ബസ്; ആകെ 5 സ്റ്റോപ്പ്, എട്ടു മണിക്കൂറിൽ നാട് പിടിക്കാം! സമയവും പണവും ലാഭം

കാസർകോഡ്- കോട്ടയം മിന്നൽ ബസ്: കെഎസ്ആർടിസിയുടെ ജനപ്രിയ സർവീസുകളിലൊന്നാണ് മിന്നൽ ബസുകൾ. മറ്റേത് ബസുകളെയും അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ നിരക്കിൽ, ഏറ്റവും വേഗതയിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കും എന്നതാണ് മിന്നൽ ബസുകളുടെ പ്രത്യേകത. അത് മാത്രമല്ല, ടിക്കറ്റ് നിരക്കിൽ മറ്റു സർവീസുകളിൽ നിന്നും വ്യത്യാസമില്ല എന്നതും യാത്രക്കാരെ മിന്നൽ സർവീസുകൾ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നു. ഇന്ന് കാസർകോഡ്- കോട്ടയം - കാസർകോഡ് റൂട്ടില്‍ സർവീസ് നടത്തുന്ന മിന്നല്‍ ബസ് ആണ് നേറ്റീവ് പ്ലാനറ്റ് നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നത്.

ഈ റൂട്ടിലെ മറ്റു സർവീസുകളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞത് ഒന്നര മണിക്കൂറെങ്കിലും സമയ ലാഭമാണ് കാസർകോഡ്- കോട്ടയം
മിന്നൽ ബസ് ഉറപ്പു നല്കുന്നത്. ഒരു ജില്ലയിൽ ഒരു സ്റ്റോപ്പിൽ മാത്രം നിർത്തിയും മറ്റു ഡിപ്പോകളിൽ കയറാതെയും ഉള്ള സുഖയാത്രയാണ് മിന്നൽ ബസ് നല്കുന്നത്. ഇനി നിങ്ങളുടെ കോട്ടയം, കാസർകോഡ് യാത്രകളിൽ എന്തുകൊണ്ട് മിന്നൽ സർവീസ് തിരഞ്ഞെടുക്കണമെന്ന് നോക്കാം.

Kasargode-Kottayam KSRTC Minnal Service Just 4 Stops Before Kottayam

കാസർകോഡ്- കോട്ടയം കെഎസ്ആർടിസി മിന്നൽ ബസ്

കാസർകോഡ്- കോട്ടയം ബസ് യാത്ര ഏറ്റവും എളുപ്പത്തിൽ പൂർത്തിയാക്കുവാൻ പറ്റിയ ബസ് സര്‍വീസാണ്
കാസർകോഡ്- കോട്ടയം കെഎസ്ആർടിസി മിന്നൽ ബസ്. എല്ലാ ദിവസവും രാത്രി 9.00 മണിക്ക് കാസർകോഡ് കെഎസ്ആർടിസി സ്റ്റാന്‍ഡിൽ നിന്നും എടുക്കുന്ന ബസ് 8 മണിക്കൂര്‍ 20 മിനിറ്റ് സഞ്ചരിച്ച് പിറ്റേന്ന് രാവിലെ 05:20 ന് കോട്ടയത്ത് എത്തും. കാസർകോഡ് നിന്ന് പുറപ്പെട്ടാൻ ആറാമത്തെ സ്റ്റോപ്പാണ് കോട്ടയം. 591 രൂപയാണ് ടിക്കറ്റ് നിരക്ക്.

കാസർകോഡ് - 21:00 PM
പയ്യന്നൂർ - 22:05 PM
കണ്ണൂർ - 23:00 PM
കോഴിക്കോട് - 00:35 PM
തൃശൂർ -03:00 AM
മൂവാറ്റുപുഴ -04:20 AM
കോട്ടയം - 05:20 AM

കോട്ടയം- കാസർകോഡ് കെഎസ്ആർടിസി മിന്നൽ ബസ്

കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും രാത്രി 9.30 ന് എടുക്കുന്ന ബസ് പിറ്റേന്ന് രാവിലെ 05:55 ന് കാസർകോഡ് എത്തും. 8 മണിക്കൂർ 25 മിനിറ്റാണ് യാത്രാ സമയം.

കോട്ടയം - 21:30 PM
മൂവാറ്റുപുഴ - 22:30 PM
തൃശൂർ - 00:00 AM
കോഴിക്കോട് - 02:20 AM
കണ്ണൂർ - 04:10 AM
പയ്യന്നൂർ - 04:50 AM
കാസർകോഡ് - 05:55 AM

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc kottayam kasaragod
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+