Search
  • Follow NativePlanet
Share
» » കാസർകോഡ്- പാലാ കെഎസ്ആർടിസി മിന്നൽ, വേഗത്തിലെത്താൻ കയറിക്കോ.. ആകെ ആറ് സ്റ്റോപ്പ്,

കാസർകോഡ്- പാലാ കെഎസ്ആർടിസി മിന്നൽ, വേഗത്തിലെത്താൻ കയറിക്കോ.. ആകെ ആറ് സ്റ്റോപ്പ്,

കെഎസ്ആർടിസി ബസ് യാത്രകളിൽ ഏറ്റവും സുഖകരമായ സർവീസ് ഏതെന്നു ചോദിച്ചാല്‍ സ്വിഫ്റ്റും ഗരുഡയും ഇടംപിടിക്കുമെങ്കിലും റോഡിലെ താരം മിന്നസ്‍ ബസുകളാണ്. കൂടുതൽ വേഗതയും വളരെ ചുരുക്കം സ്റ്റോപ്പുകളുമുള്ള മിന്നൽ ബസിലെ യാത്രനമ്മളെ ഏറ്റവും വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കും. സംസ്ഥാനത്ത് വിവിധ റൂട്ടുകളലിായി നിരവധി മന്നല് ബസുകളാണ് സർവീസ് നടത്തുന്നത്. അതിലൊന്നാണ് കാസർകോഡ്- പാലാ മിന്നല്‍.

പാലാ കോട്ടയത്തു നിന്ന് ഒരുകാലത്ത് ഏറ്റവും കൂടുതൽ കുടിയേറ്റം നടന്ന കാസർകോഡ് ജില്ലയിലേക്കുള്ള ഈ മിന്നൽ ബസ് ഒട്ടേറെ ആളുകൾക്കാണ് പ്രയോജനം നല്കുന്നത്. നാട്ടിലേക്കുള്ള യാത്രകൾക്കും ബന്ധവീട് സന്ദർശനങ്ങൾക്കും ജോലി, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങളുമായി യാത്ര ചെയ്യുന്നവർക്കുമെല്ലാം പറ്റിയ സർവീസാണ് കാസർകോഡ്- പാലാ മിന്നല്‍. മാത്രമല്ല, ഈ റൂട്ടിലെ ഏക കെഎസ്ആർടിസി ബസ് സർവീസും ഇത് തന്നെയാണ്.

Kasargode- Pala KSRTC Minnal Bus Service

ഇരുനഗരങ്ങളും തമ്മിലുള്ള യാത്രാ സമയം ഏറ്റവും കുറയ്ക്കുന്ന ഈ മിന്നൽ സർവീസിന് കടന്നു പോകുന്ന ജില്ലകളിൽ ഓരോ സ്റ്റോപ്പ് മാത്രമേയുള്ളൂ. കാസർകോഡ് നിന്ന് തുടങ്ങി പയ്യന്നൂർ - കണ്ണൂർ - കോഴിക്കോട് - തൃശൂർ - മൂവാറ്റുപുഴ - തൊടുപുഴ വഴിയാണ് പാലാ എത്തുന്നത്. വിശദമായ സമയക്രമം, സ്റ്റോപ്പുകൾ എന്നിവ അറിയാം

കാസർകോഡ്- പാലാ കെഎസ്ആർടിസി മിന്നല്‍

എല്ലാ ദിവസവു രാത്രി 7.45 ന് കാസർകോഡ് നിന്ന് പുറപ്പെടുന്ന കാസർകോഡ്- പാലാ മിന്നൽ പിറ്റേന്ന് പുലർച്ചെ 4.25 ന് പാലായിലെത്തും. എട്ടു മണിക്കൂർ 40 മിനിറ്റാണ് യാത്രാ സമയം. 591 രൂപയാണ് ടിക്കറ്റ് നിരക്ക്. ആകെ 39 സീറ്റുകളാണുള്ളത്. നാല് സീറ്റുകൾ സ്ത്രീകൾക്കായി റിസർവ് ചെയ്തിട്ടുണ്ട്.

കാസർകോട് - 19:45
പയ്യന്നൂർ - 20:50
കണ്ണൂർ - 22:00
കോഴിക്കോട് -23:45
തൃശൂർ - 02:05
മൂവാറ്റുപുഴ - 03:25
തൊടുപുഴ - 03:55
പാലാ - 04:25

പാലാ- കാസർകോko കെഎസ്ആർടിസി മിന്നല്‍

പാലായിൽ നിന്ന് എന്നും രാത്രി 8.30 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 5.00 മണിക്ക് കാസർകോഡ് എത്തും. എട്ടരമണിക്കൂറാണ് യാത്രാ സമയം. മിന്നൽ ബസ് സർവീസ് കെഎസ്ആർടിസി വെബ്സൈറ്റ് വഴി https://onlineksrtcswift.com/ ബുക്ക് ചെയ്യാം.

പാലാ - 20:30
തൊടുപുഴ - 21:10,
മൂവാറ്റുപുഴ -21:30
തൃശൂർ - 23:00
കോഴിക്കോട് - 01:30
കണ്ണൂർ - 03:15
പയ്യന്നൂർ - 03:55
കാസർകോട് - 05:00

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc kasaragod bus service
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+