മൂന്നാർ, കേരളത്തിലെ ഏറ്റവും തിരക്കേറിയ വിനേദസഞ്ചാര കേന്ദ്രം. ഓരോ ദിവസവും നൂറുകണക്കിനാളുകളാണ് വിവിധ പ്രദേശങ്ങളിൽ നിന്നും മൂന്നാർ കാണുക എന്ന ലക്ഷ്യത്തോടെ മാത്രം എത്തുന്നത്. അതുകൊണ്ടു തന്നെ കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽ നിന്നും മൂന്നാറിലേക്കുള്ള നേരിട്ടുള്ള സർവീസുകൾ യാത്രക്കാർക്ക് വളരെ ഉപകാരപ്രദമായവയാണ്. കുറഞ്ഞ ചെലവിൽ, നേരിട്ടെത്താം എന്നതാണ് ഇത്തരം ബസ് യാത്രകളുടെ ഗുണം.
കൊല്ലത്തു നിന്നും മൂന്നാറിലേക്കുള്ള സൂപ്പർ ഫാസ്റ്റ് ബസ് സർവീസും ഇത്തരത്തിൽ വളരെ ഫലപ്രദമായ സർവീസുകളിലൊന്നാണ്. രാവിലെ പുറപ്പെട്ട് ഉച്ചയോടെ മൂന്നാറിലെത്തുന്ന വിധത്തിലുള്ള ഈ സർവീസ് മൂന്നാറിലേക്ക് വിനോദ യാത്ര പ്ലാൻ ചെയ്യുന്നവർക്ക് മികച്ച ഒരു ഓപ്ഷനാണ്. ഒന്നോ രണ്ടോ ദിവസം മൂന്നാറില്‍ ചെലവഴിച്ച് ഉച്ചയോടെ ഈ ബസിൽ കയറിൽ രാത്രിയാകുമ്പോഴേയ്ക്കും കൊല്ലത്ത് മടങ്ങിയെത്തുകയും ചെയ്യാം.

കൊല്ലം - മൂന്നാർ സൂപ്പർ ഫാസ്റ്റ് സർവീസ്
കൊല്ലത്തു നിന്ന് രാവിലെ 06.00 മണിക്ക് പുറപ്പെട്ട് കായംകുളം- കോട്ടയം- പാലാ- തൊടുപുഴ - അടിമാലി വഴി ഉച്ചയ്ക്ക് 1.20 ന് മൂന്നാർ എത്തിച്ചേരുന്ന ബസ് തിരികെ 4.00 മണിക്ക് കൊല്ലത്തിനുള്ള യാത്ര ആരംഭിക്കും. രാത്രി 11.05 ന് ബസ് കൊല്ലം സ്റ്റാൻഡിൽ എത്തിച്ചേരുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്
കൊല്ലം - മൂന്നാർ സൂപ്പർ ഫാസ്റ്റ് സമയം
കൊല്ലം - 06.00 am
കായംകുളം - 07.00 am
കോട്ടയം - 08.30 am
പാലാ - 09.25 am
തൊടുപുഴ- 10.45 am
അടിമാലി - 12.30 pm
മൂന്നാർ - 13.20 pm.

മൂന്നാർ - കൊല്ലം സൂപ്പർ ഫാസ്റ്റ് സമയം
മൂന്നാർ - 16.00 pm
അടിമാലി - 16.50 pm
തൊടുപുഴ - 18.35 pm
പാലാ - 19.25 pm
കോട്ടയം- 20.45 pm
കായംകുളം - 22.10 pm
കൊല്ലം - 23.05 pm
കൊല്ലത്തു നിന്നു മൂന്നാറിലേക്ക് 7 മണിക്കൂർ 20 മിനിറ്റും മൂന്നാറിൽ നിന്ന് കൊല്ലത്തേയ്ക്കുള്ള യാത്രയ്ക്ക് 7 മണിക്കൂർ 5 മിനിറ്റുമണ് ഷെഡ്യൂള് ചെയ്തിട്ടുള്ള സമയം. 47 സീറ്റുകൾ ബസിൽ ലഭ്യമാണ്. 310 രൂപയാണ് കൊല്ലം-മൂന്നാർ യാത്രയിൽ ഒരാൾക്കുള്ള നിരക്ക്.
കെ എസ് ആർ ടി സി സർവീസുകളുടെ ടിക്കറ്റുകൾ ആവശ്യക്കാർക്ക് മുൻകൂട്ടി ബുക്കു ചെയ്യുന്നതിന് സൗകര്യമുണ്ട്. www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും Ente KSRTC എന്ന മൊബൈൽ ആപ്പിലൂടെയും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. കൊല്ലം-മൂന്നാർ സർവീസിനെക്കുറിച്ച് കൂടുതലറിയുവാൻ കെ എസ് ആ ടി സി കൊല്ലം ഡിപ്പോ - 0474 2752008.

തിരുവനന്തപുരത്തു നിന്നുള്ള മൂന്നാർ യാത്രക്കാർക്കായി നെടുമങ്ങാട്- മൂന്നാർ സൂപ്പർ ഫാസ്റ്റ് ബസ് സർവീസും കെഎസ്ആർടിസി നടത്തുന്നു. നെടുമങ്ങാട് നിന്ന് വിതുര- പാലോട്- കുളത്തുപുഴ-പുനലൂർ- പത്തനംതിട്ട-
എരുമേലി-തൊടുപുഴ- നേര്യമംഗലം-അടിമാലി വഴിയാണ് ബസ് സർവീസ്.
നെടുമങ്ങാട് നിന്ന് പുലർച്ചെ 5.00 ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 14.50 ന് മൂന്നാർ എത്തിച്ചേരുകയും തിരികെ മൂന്നാർ നിന്ന് വൈകിട്ട് 6:50 ന് പുറപ്പെട്ട് നെടുമങ്ങാട് പുലർച്ചെ 03.40 ന് എത്തിച്ചേരുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. മൂന്നാർ- നെടുമങ്ങാട് യാത്രയെക്കുറിച്ച് കൂടുതലറിയുവാൻ കെ എസ് ആ ടി സി നെടുമങ്ങാട് ഡിപ്പോ ഫോൺ നമ്പർ- 0472 2812235.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













