Search
  • Follow NativePlanet
Share
» »മടിക്കേരിയും കൂർഗും കാണാൻ ബസിന് വരാം; കൊട്ടാരക്കര- സുള്ള്യ കെഎസ്ആർടിസി ബസ്, ഇനി കൂർഗ് യാത്രയിൽ ആശങ്കയില്ല

മടിക്കേരിയും കൂർഗും കാണാൻ ബസിന് വരാം; കൊട്ടാരക്കര- സുള്ള്യ കെഎസ്ആർടിസി ബസ്, ഇനി കൂർഗ് യാത്രയിൽ ആശങ്കയില്ല

മടിക്കേരി, കൂർഗ്..മലയാളികളുടെ യാത്രാ മോഹങ്ങളിൽ ഇടം നേടിയ പ്രിയപ്പെട്ട സ്ഥലങ്ങൾ. കോടമഞ്ഞും കാപ്പിത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും വ്യൂ പോയിന്‍റും എന്നിങ്ങനെ വന്നാൽ ഒരു രണ്ടുമൂന്നു ദിവസം ചെലവഴിച്ചു പോകുവാനുള്ള നാട്. ഇന്ത്യയുടെ സ്കോട്ലൻഡ് എന്ന പേരിനെ അന്വര്‍ത്ഥമാക്കുന്ന വിധത്തിൽ ഇവിടെ നിറയെ കാഴ്ചകളാണ്. കണ്ണൂർ, കാസർകോഡ്, കോഴിക്കോട്, വയനാട് തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവർക്ക് കൂർഗ് തൊട്ടടുത്ത നാടാണ്. എന്നാല്‍ തെക്കു നിന്നുള്ളവർക്ക് കൂർഗ് ഒരു ദൂരം തന്നെയാണ്.

എന്നാൽ കൂർഗും മടിക്കേരിയും കാണാൻ കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്നും എളുപ്പത്തിൽ വന്നാലോ. ട്രെയിനും ബസും മാറിക്കയറി ക്ഷീണിച്ച് എത്തുന്ന യാത്രയെന്നു കരുതി പലരും മാറ്റിവെച്ചിരിക്കുന്ന കൂർഗിലേക്ക് നമുക്ക് യാത്ര പോകാം. കൊട്ടാരക്കര കെഎസ്ആർടിസിയുടെ കൊട്ടാരക്കര- സുള്ള്യ സൂപ്പർ ഡീലക്സ് എയർ ബസ്. നേരം വെളുക്കുമ്പോള്‍ സുള്ള്യയിൽ വന്നിറങ്ങാൻ പറ്റിയ നേരിട്ടുള്ള ബസ് സർവീസണിത്.

കൊട്ടാരക്കര- സുള്ള്യ സൂപ്പർ ഡീലക്സ് എയർ ബസ്

എല്ലാ ദിവസവും വൈകിട്ട് 5.05 ന് കൊട്ടാരക്കരയിൽ നിന്ന് പുറപ്പെടുന്ന
കൊട്ടാരക്കര- സുള്ള്യ സൂപ്പർ ഡീലക്സ് എയർ ബസ് പിറ്റേന്ന് രാവിലെ 05:55 ന് സുള്ള്യയിൽ എത്തും. 12 മണിക്കൂർ 50 മിനിറ്റാണ് യാത്രാ സമയം. കൊട്ടാരക്കര - അടൂർ - പന്തളം - ചെങ്ങന്നൂർ - തിരുവല്ല - ചങ്ങനാശ്ശേരി - കോട്ടയം - കൂത്താട്ടുകുളം - മൂവാറ്റുപുഴ - പെരുമ്പാവൂർ - അങ്കമാലി - ചാലക്കുടി - തൃശൂർ - കോട്ടക്കൽ - കോഴിക്കോട് - വടകര - തലശ്ശേരി - കണ്ണൂർ - പയ്യന്നൂർ - കാഞ്ഞങ്ങാട് - കാസർകോട് - പഞ്ചിക്കൽ വഴിയാണ് സുള്ള്യയിൽ എത്തുന്നത്. 771 രൂപയാണ് സാധാരണ ദിവസങ്ങളിലെ ടിക്കറ്റ് നിരക്ക്.

കൊട്ടാരക്കര - 17:05,
അടൂർ - 17:20
പന്തളം - 17:30
ചെങ്ങന്നൂർ - 17:45
തിരുവല്ല - 18:00
ചങ്ങനാശ്ശേരി -18:15
കോട്ടയം - 18:45
കൂത്താട്ടുകുളം - 19:20
മൂവാറ്റുപുഴ - 19:55
പെരുമ്പാവൂർ - 20:15
അങ്കമാലി - 20:35
ചാലക്കുടി - 20:50
തൃശൂർ - 21:40
കോട്ടക്കൽ - 23:10
കോഴിക്കോട് -00:35
വടകര - 01:35
തലശ്ശേരി - 02:05
കണ്ണൂർ - 02:35
പയ്യന്നൂർ - 03:25
കാഞ്ഞങ്ങാട് - 04:10
കാസർകോട് - 04:45
പഞ്ചിക്കൽ -05:10
സുള്ള്യ - 05:55 എന്നതാണ് റൂട്ടും ഷെഡ്യൂൾ ചെയ്ത സമയവും.

സുള്ള്യ - കൊട്ടാരക്കര സൂപ്പർ ഡീലക്സ് എയർ ബസ്

സുള്ള്യയിൽ നിന്ന് എല്ലാ ദിവസവും വൈകിട്ട് 6.00 മണിക്ക് എടുക്കുന്ന
സുള്ള്യ - കൊട്ടാരക്കര സൂപ്പർ ഡീലക്സ് എയർ ബസ് 13 മണിക്കൂർ സഞ്ചരിച്ച് പിറ്റേന്ന് രാവിലെ 7.05 ന് കൊട്ടാരക്കര എത്തും.
സുള്ള്യ - പഞ്ചിക്കൽ - കാസർകോട് - കാഞ്ഞങ്ങാട് - പയ്യന്നൂർ - കണ്ണൂർ - തലശ്ശേരി - വടകര - കോഴിക്കോട് - കോട്ടക്കൽ - തൃശൂർ - ചാലക്കുടി - അങ്കമാലി - പെരുമ്പാവൂർ - മൂവാറ്റുപുഴ - കൂത്താട്ടുകുളം - കോട്ടയം - ചങ്ങനാശ്ശേരി - തിരുവല്ല - ചെങ്ങന്നൂർ - പന്തളം - അടൂർ വഴിയാണ് കൊട്ടാരക്കര എത്തുന്നത്.

സുള്ള്യ - 18:00
പഞ്ഞിക്കൽ - 18:45
കാസർകോട് -19:30,
കാഞ്ഞങ്ങാട് - 20:10
പയ്യന്നൂർ - 20:55
കണ്ണൂർ - 22:00
തലശ്ശേരി - 22:30
വടകര - 23:00
കോഴിക്കോട് - 00:05
കോട്ടക്കൽ - 01:30
തൃശൂർ - 02:50
ചാലക്കുടി - 03:10
അങ്കമാലി - 03:25
പെരുമ്പാവൂർ - 03:45
മൂവാറ്റുപുഴ -04:15
കൂത്താട്ടുകുളം - 04:35
കോട്ടയം - 05:30
ചങ്ങനാശ്ശേരി - 05:55
തിരുവല്ല - 06:10,
ചെങ്ങന്നൂർ - 06:25
പന്തളം -06:40
അടൂർ -06:50
കൊട്ടാരക്കര -07:05 എന്നിങ്ങനെയാണ് സമയക്രമം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc bus service coorg
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+