Search
  • Follow NativePlanet
Share
» »തണലുതേടി ആനവണ്ടിയിൽ മലകയറാം..ആനക്കുളി കണ്ട് മൂന്നാറും കാടിനുള്ളിലൂടെ ഗവി യാത്രയും!

തണലുതേടി ആനവണ്ടിയിൽ മലകയറാം..ആനക്കുളി കണ്ട് മൂന്നാറും കാടിനുള്ളിലൂടെ ഗവി യാത്രയും!

അവധിക്കാലമായാൽ എവിടേക്ക് യാത്ര പോകാനും നമ്മള്‍ റെഡിയാണ്. പ്രത്യേകിച്ച് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ നടത്തുന്ന ചെലവ് കുറഞ്ഞ യാത്രകൾ ആകുമ്പോള്‍ പോക്കറ്റ് കാലിയാവുകയുമില്ല. കേരളത്തിലങ്ങോളമിങ്ങോളമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര പോകാൻ ആഗ്രഹിക്കുന്നവർക്ക് ട്രിപ്പുകൾ ഇഷ്ടംപോലെയുണ്ട്. സുഖകരമായ യാത്ര സുരക്ഷിതമായി പോയി വരാം എന്നതു തന്നെയാണ് കെഎസ്ആർടിസി യാത്രകളെ ജനപ്രിയമാക്കുന്നത്.

അവധിക്കാലം അടിപൊളിയാക്കുവാൻ പത്തനംതിട്ട ജില്ലയിലെ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നും ഇഷ്ടംപോലെ യാത്രകളാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. അവധി ആഘോഷിക്കാൻ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് ഏകദിന യാത്ര മുതൽ നാലു ദിവസം വരെ നീണ്ടു നിൽക്കുന്ന യാത്രകളാണ് ബജറ്റ് ടൂറിസം സെൽ ഒരുക്കിയിരിക്കുന്നത്.

KSRTC April Tour Packages From Pathanamthitta

കടലും മലയും കുന്നും കോടമഞ്ഞും ആസ്വദിച്ച് കാടും കയറി വെള്ളച്ചാട്ടങ്ങളും താഴ്വാരങ്ങളും ആസ്വദിച്ചുള്ള യാത്രകളാണ് ഈ ഏപ്രിൽ മാസത്തിൽ നിങ്ങൾ പ്ലാന്‍ ചെയ്യുന്നതെങ്കിൽ ഇപ്പോൾ തന്നെ റെഡിയായിക്കോളൂ.. തനിച്ചാണെങ്കിലും കൂട്ടുകാർക്കോ നാട്ടുകാർക്കോ വീട്ടുകാർക്കോ ഒപ്പം വേണമെങ്കിലും പോകാന്‍ കഴിയുന്ന ഇഷ്ടംപോലെ യാത്രകൾ പത്തനംതിട്ടയിലെ വിവിധ ഡിപ്പോകൾ പ്ലാൻ ചെയ്തിട്ടുണ്ട്.

ഭക്ഷണം ഉൾപ്പെടുത്തിയുള്ള ഏകദിന യാത്രകളും ഭക്ഷണവും താമസസൗകര്യങ്ങളും നല്കുന്ന നാലുദിന യാത്രകൾ വരെയുണ്ട്. ഏതു തിരഞ്ഞെടുത്താലും പോക്കറ്റ് കാലിയാകില്ല എന്നതിനാൽ ധൈര്യമായി വരാം, തെന്മല, മലക്കപ്പാറ, ചതുരംഗപ്പാറ,രാമക്കൽമേട് വണ്ടർലാ, നെല്ലിയാമ്പതി, മറയൂർ, കാന്തല്ലൂർ, മൂന്നാർ,യ ഗവി, , മാമലകണ്ടം മാങ്കുളം ആനക്കുളം യാത്രകളുംനെഫിർറ്റിറ്റി ആഢബര കപ്പലിലുള്ള യാത്ര, സാഗരറാണി യാത്രയും ഏപ്രിൽ ലിസ്റ്റിലുണ്ട്. പത്തനംതിട്ടയിലെ ഓരോ ഡിപ്പോകളിൽ നിന്നും നടത്തുന്ന യാത്രകൾ വിശദമായി നോക്കാം.

പത്തനംതിട്ട ഡിപ്പോ ഏപ്രിൽ യാത്ര

ഏപ്രിൽ 7 - വാഗമൺ യാത്ര
ഏപ്രിൽ 10 - റോസ്മല യാത്ര
ഏപ്രിൽ 13 - ചതുരംഗപാറ യാത്ര
ഏപ്രിൽ 19 - മൂന്നാർ പാക്കേജ്
ഏപ്രിൽ 21 - കാൽവരി മൗണ്ട്
ഏപ്രിൽ 27 - കടൽ യാത്ര
ഏപ്രിൽ 28 - രാമക്കൽമേട് യാത്ര
ഏപ്രിൽ - 08,11,14,19,23,29- ഗവി യാത്ര എന്നിങ്ങനെയാണ് പത്തനംതിട്ടയിൽ നിന്നുള്ളത്.

തിരുവല്ല ഡിപ്പോ ഏപ്രിൽ യാത്രകൾ

ഏപ്രിൽ 6 - മൂന്നാർ
ഏപ്രിൽ 6 - വാഗമൺ
ഏപ്രിൽ 7 - പൊന്മുടി, തിരുവനന്തപുരം
ഏപ്രിൽ 10 - വണ്ടർലാ ടൂർ
ഏപ്രിൽ 13 - ചതുരംഗപ്പാറ
ഏപ്രിൽ 14 - കൊച്ചികായലിലൂടെ യാത്ര
ഏപ്രിൽ 20 - മാമലകണ്ടം ജംഗിൾ സഫാരി
ഏപ്രിൽ 20 - വയനാട് പാക്കേജ്
ഏപ്രിൽ 21 - ആഴിമല തീർത്ഥടനം
ഏപ്രിൽ 28 -മലക്കപ്പാറ യാത്ര
ഏപ്രിൽ 17,20,27 - ഗവി.

അടൂർ ഡിപ്പോ ഏപ്രിൽ യാത്രകൾ

ഏപ്രിൽ 4 - വാഗമൺ
ഏപ്രിൽ 13 - നെഫിർറ്റിറ്റി കടൽ ക്രൂയ്സ് യാത്ര
ഏപ്രിൽ 20 - ആഴിമല ക്ഷേത്ര തീർത്ഥടനം
ഏപ്രിൽ 21 - ഇലവീഴാം പൂഞ്ചിറ യാത്ര
ഏപ്രിൽ 28 - മൂന്നാർ
ഏപ്രിൽ 9,15,21- ഗവി യാത്ര

പന്തളം ഡിപ്പോ ഏപ്രിൽ യാത്രകൾ

ഏപ്രിൽ 12 - മൂന്നാർ യാത്ര
ഏപ്രിൽ 21 - സാഗരാറാണി ക്രൂയ്‌സ്
ഏപ്രിൽ 28 - വാഗമൺ യാത്ര
ഏപ്രിൽ 11,30 - ഗവി യാത്ര

റാന്നി ഡിപ്പോ ഏപ്രിൽ യാത്രകൾ

ഏപ്രിൽ 13 - മലക്കപ്പാറ
ഏപ്രിൽ 19 - മാമലകണ്ടം -മൂന്നാർ
ഏപ്രിൽ 27 - കൊച്ചി കായലിലൂടെ ക്രൂയ്‌സ് യാത്ര എന്നിവയാണ് ഒരുക്കിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് 9744348037 ൽ ബന്ധപ്പെടാം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+