Search
  • Follow NativePlanet
Share
» »വന്ദേഭാരത് ഹിറ്റാക്കിയ തിരൂരിന് ട്രെയിൻ പിടിക്കാൻ പുതിയ കെഎസ്ആർടിസി ബസ്

വന്ദേഭാരത് ഹിറ്റാക്കിയ തിരൂരിന് ട്രെയിൻ പിടിക്കാൻ പുതിയ കെഎസ്ആർടിസി ബസ്

കേരളത്തിന്‍റെ രണ്ടാം വന്ദേ ഭാരതിൽ വന്‍ ഹിറ്റായി മാറിയത് തിരൂർ സ്റ്റോപ്പ് ആണ്. ആദ്യ വന്ദേ ഭാരത് വന്നപ്പോൾ തിരൂരിൽ സ്റ്റോപ്പ് ഇല്ലായിരുന്നുവെങ്കിലും രണ്ടാമത്തേതിൽ ലഭിച്ച സ്റ്റോപ്പ് തിരൂരുകാർ വന്‍ ആഘോഷമാക്കിയിരുന്നു. സർവീസ് തുടങ്ങിയ മുതൽ തിരൂരിലേക്ക് ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയാണ്. കാസര്‍കോഡ്- തിരുവനന്തപുരം റൂട്ടിലും തിരുവനന്തപുരം കാസര്‍കോഡ് റൂട്ടിലും വരുന്ന ഒക്ടോബർ 5-ാം തിയതി രെ മുഴുവൻ ടിക്കറ്റ് വിറ്റുതീർന്ന് വെയിറ്റിങ് ലിസ്റ്റ് മാത്രമേ ലഭിക്കുന്നുള്ളൂ.

ആദ്യ വന്ദേഭാരതിൽ തിരൂരിന് സ്റ്റോപ്പ് അനുവദിക്കാത്തതിന്റെ പരിഭവങ്ങൾ ഇനിയും തീർന്നിട്ടില്ലെങ്കിലും ലഭിച്ച വന്ദേഭാരതിൽ തിരൂരിലേക്കും തിരൂരില് നിന്നും ഇഷ്ടംപോലെ ആളുകളാണ് യാത്ര ചെയ്യുന്നത്. റെയില്‍വേയ്ക്ക് തിരൂരിൽ അനുവദിച്ച സ്റ്റോപ്പ് നഷ്ടമായില്ല എന്ന് ഉറപ്പിക്കാവുന്ന തരത്തിലുള്ള പ്രതികരണമാണ് ഇവിടുന്ന് ലഭിക്കുന്നത്.

srtc-vandebharat-special-bus

ഇപ്പോഴിതാ, തിരൂർ വഴിയുള്ള രണ്ടാം വന്ദേ ഭാരത് എക്സ്പ്രസിന് കണക്ഷൻ സർവീസായി കെഎസ്ആർടിസി മലപ്പുറം ഡിപ്പോ പുതിയ ബസ് സർവീസ് ആരംഭിക്കുകയാണ്. തിരുവനന്തപുരം -കാസർഗോഡ് വന്ദേ ഭാരതിനു തിരൂരിൽ ട്രെയിനിറങ്ങുന്നവർക്കും, കാസർഗോഡിനു
വന്ദേഭാരത് ട്രെയിനിൽ പോകേണ്ടവർക്കും, തിരൂരിൽ എത്തി കോട്ടക്കൽ, മലപ്പുറം ഭാഗങ്ങളിലേക്ക് വരേണ്ടവർക്കും, ഉപകാരമാകുന്ന തരത്തിൽ ആണ് പുതിയ സർവീസ് ആരംഭിക്കുന്നത്.

തിരൂർ വന്ദേ ഭാരത് കണക്ഷന്‍ കെഎസ്ആർടിസി ബസ്
മഞ്ചേരി-തിരൂർ ബസ് സർവീസ്
07.00PM മഞ്ചേരി-തിരൂർ

07.00PM മഞ്ചേരി-തിരൂർ
07.00PM മഞ്ചേരി
07.30PM മലപ്പുറം
08.00PM-കോട്ടക്കൽ
08.40PM-തിരൂർ

Tirur Connecting Malappuram And Kottakkal-

വന്ദേ ഭാരത് തിരൂർ എത്തിയ ശേഷം റിട്ടേൺ സർവീസ്

തിരൂർ - മലപ്പുറം ബസ് സർവീസ്
09.00PM തിരൂർ - മലപ്പുറം

09.00PM തിരൂർ
09.30PM കോട്ടക്കൽ
10.00PM മലപ്പുറം
ഊ വന്ദേ ഭരത് കണക്ഷൻ ബസ് സര്‍വീസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് കെഎസ്ആർടിസി മലപ്പുറം ഡിപ്പോ ഡിപ്പോയുമായി ബന്ധപ്പെടാം- ഫോൺ- 0483 2734950.

vande-bharat-train-

കാസർകോഡ്-തിരുവനന്തപുരം(ആലപ്പുഴ വഴി) വന്ദേ ഭാരത് 20631 സമയക്രമം

കാസർകോഡ്- 7.00 AM
കണ്ണൂർ- 7.55 AM
കോഴിക്കോട്- 8.57 AM
തിരൂർ- 9.22 AM
ഷൊർണൂർ ജംങ്ഷൻ-9.58 AM
തൃശൂർ-10.38 AM
എറണാകുളം ജംങ്ഷൻ-11.45 AM
ആലപ്പുഴ-12.32 PM
കൊല്ലം ജംങ്ഷൻ-1.40 PM
തിരുവനന്തപുരം സെന്‍ട്രൽ-3.05 PM

വന്ദേഭാരത് എക്സ്പ്രസ് (20631) കാസർകോട്- തിരുവനന്തപുരം വ്യാഴാഴ്ച ഒഴികെ എല്ലാ ദിവസവും സർവീസ് നടത്തുന്നു.

തിരുവനന്തപുരം- കാസർകോഡ് വന്ദേഭാരത് എക്സ്പ്രസ് 20632 സമയം

തിരുവനന്തപുരം സെൻട്രൽ- 04.05 PM കൊല്ലം -4.53 am
ആലപ്പുഴ - 5.55 PM
എറണാകുളം ടൗൺ - 6.35 PM
തൃശൂ‍ർ - 7.40 PM
ഷൊർണൂർ ജംഗ്ഷൻ -8.15 PM
തിരൂർ-8.52 PM
കോഴിക്കോട് - 9.23 PM ക
കണ്ണൂർ-10.24 PM
കാസർകോട് - 11.58 PM

തിരുവനന്തപുരം - കാസർകോഡ് വന്ദേഭാരത് (20632) തിങ്കളാഴ്ച ഒഴികെ എല്ലാ ദിവസവും സർവീസ് നടത്തുന്നു.

രണ്ടാം വന്ദേ ഭാരതിൽ കാസർകോട് - തിരുവനന്തപുരം യാത്രക്ക് ചെയർ കാറിൽ 1555 രൂപയും എക്‌സിക്യുട്ടീവിന് 2835 രൂപയുമാണ്. തിരുവനന്തപുരം - കാസർകോട് യാത്രയ്ക്ക് ചെയർകാർ 1515 രൂപ, എക്‌സിക്യുട്ടീവ് 2800 രൂപ എന്നിങ്ങനെയുമാണ് നിരക്ക്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+