ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം... ആചാരങ്ങളിലും വിശ്വാസങ്ങളിലും ഭക്തർ ഹൃദയത്തോട് ചേർത്തു നിർത്തിയിരിക്കുന്ന ഇടമാണ് പത്തംതിട്ടയിലെ ഈ ക്ഷേത്രം. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ഇവിടം പ്രസിദ്ധമായിരിക്കുന്നത് വൃശ്ചികമാസത്തിലെ തൃക്കാർത്തിക ദിവസത്തെ പൊങ്കാലയ്ക്കാണ്. വ്രതമെടുത്ത്, കാത്തിരുന്ന് ആയിരക്കണക്കിന് സ്ത്രീകളാണ് ഓരോ വർഷവും പൊങ്കാലയിടാൻ ഇവിടെ എത്തുന്നത്. ഈ വർഷത്തെ ചക്കുളത്തുകാവ് പൊങ്കാല ഡിസംബര്‍ 13 വെള്ളിയാഴ്ചയാണ്.
കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ നിന്നാണ് ചക്കുളത്തുകാവിൽ ഏറ്റവുമധികം വിശ്വാസികൾ എത്തുന്നത്. ആദിപരാശക്തിയായ ദേവിക്കു മുന്നിൽ പൊങ്കലയർപ്പിച്ച് അനുഗ്രഹം തേടുന്നതിനായുള്ള ദിവസത്തിനുള്ള കാത്തിരിപ്പാലണ് എല്ലാവരും. പൊങ്കാലയ്ക്കു മുന്നോടിയായുള്ള പ്രധാന ചടങ്ങുകളിലൊന്നായ കാര്‍ത്തിക സ്തംഭം ഉയര്‍ത്തല്‍ ഡിസംബർ 08 ഞായറാഴ്ചയാണ്.
ചക്കുളത്തുകാവ് പൊങ്കാല 2024
ഡിസംബര്‍ 13 വെള്ളിയാഴ്ച അതിരാവിലെ തന്നെ പൊങ്കാല ചടങ്ങുകൾ ആരംഭിക്കും. പുലര്‍ച്ചെ 4 ന് നിര്‍മ്മാല്യദര്‍ശനമാണ് ആദ്യം. തുടർന്ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടക്കും. എട്ടു മണിക്ക് ദീപ പ്രകാശനം , തുടർന്ന് 9.00 മണിക്ക് വിളിച്ചു ചൊല്ലി പ്രാര്‍ഥന. ശേഷം ക്ഷേത്ര ശ്രീകോവിലിലെ കെടാവിളക്കില്‍ നിന്നും ട്രസ്റ്റ് പ്രസിഡന്റും മുഖ്യകാര്യദര്‍ശിയായ രാധാകൃഷ്ണന്‍ നമ്പൂതിരി തിരിയില്‍ നിന്ന് പണ്ടാര പൊങ്കാല അടുപ്പിലേക്ക് അഗ്‌നി പകർന്ന് പൊങ്കാലയ്ക്ക് തുടക്കമാകും. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ഭാര്യ രാധിക സുരേഷ് ഗോപിയും ചേർന്നാണ് പൊങ്കാലയുടെ ഉദ്ഘാടനം നിർവഹിക്കുന്നത്.
11.00 മണിയോടെ പൊങ്കാല നേദിക്കുന്ന ചടങ്ങാണ്. ഇതിനായി അഞ്ഞൂറോളം വേദപണ്ഡിതന്മാരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവിയെ 51 ജീവതകളിലായി എഴുന്നള്ളിച്ച് ഭക്തര്‍ തയ്യാറാക്കിയ പൊങ്കാല നേദിക്കും. തുടർന്ന് ദിവ്യാ അഭിഷേകവും ഉച്ചദീപാരാധനയും നടക്കും. വൈകിട്ട് 5.00 മണിക്ക് സാംസ്‌കാരിക സമ്മേളനം എന്നിങ്ങനെയാണ് പൊങ്കാല ദിവസത്തെ ചടങ്ങുകൾ.
സാംസ്‌കാരിക സമ്മേളനം മാവേലിക്കര എം പി കൊടിക്കുന്നില്‍ സുരേഷ്
ഉദ്ഘടനം ചെയ്യും. കുട്ടനാട് എം.എല്‍ എ തോമസ് കെ. തോമസ് അധ്യക്ഷത വഹിക്കും ഹരിത ചട്ടങ്ങള്‍ പാലിച്ച് പാലിച്ച് പ്ലാസ്റ്റിക്ക് പൂര്‍ണ്ണമായി നിരോധിച്ചാണ് പൊങ്കാലയുടെ ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്.
കെഎസ്ആർടിസി പൊങ്കാല പാക്കേജ്
ചക്കുളത്തുകാവിൽ പൊങ്കലയർപ്പിക്കാൻ ആഗ്രഹിക്കുന്ന വിശ്വാസികൾക്കായി കെ എസ് ആർ ടി സി പാറശ്ശാല ബജറ്റ് ടൂറിസം സെൽ പ്രത്യേക പൊങ്കാല പാക്കേജ് ഒരുക്കിയിരിക്കുകയാണ്. കുറഞ്ഞ ചെലവിൽ പൊങ്കാലയര്‍പ്പിച്ച് മടങ്ങിയെത്താം എന്നതാണ് ഇതിന്‍റെ ആകർഷണം. കൂടാതെ, ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണത്തിനു വേണ്ട ഒരുക്കങ്ങളും പാക്കേജിന്‍റെ ഭാഗമായി നല്കുമെന്നാണ് വിവരം.
പൊങ്കാല ദിവസമായ 13 ന് പുലര്‍ച്ചെ നാല് മണിക്ക് പാറശ്ശാല ഡിപ്പോയിൽ നിന്ന് പുറപ്പെട്ട് ചക്കുളത്തു കാവിൽ എത്തി, അവിടെ പൊങ്കാലയ്ക്കു വേണ്ട ഒരുക്കങ്ങളെല്ലാം ചെയ്തു തരുന്നു. ക്ഷേത്രത്തിലെ ചടങ്ങുകൾ പൂർത്തിയാക്കി മടങ്ങി രാത്രി എട്ടു മണിയോടെ പാറശ്ശാലയിൽ എത്തുന്ന വിധത്തിലാണ് ക്രമീകരണം. ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്ക് മാത്രമേ യാത്രയിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ. 620 രൂപയാണ് പാറശ്ശാല- ചക്കുളത്തുകാവ് പൊങ്കാല സ്പെഷ്യൽ പാക്കേജിന്‍റെ ആകെ ചെലവ്.
പാക്കേജിനെക്കുറിച്ച് അറിയുവാനും ബുക്കിങ്ങിനും ഫോൺ- 98952664676, 9633115545, 9446704784
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













