നവരാത്രിയുടെ അവധികള് ഇതാ ഇങ്ങെത്തി... ഇനി യാത്രകള്‍ക്കുള്ള സമയമാണ്. നവരാത്രി ആഘോഷങ്ങൾ കാണാൻ നമുക്ക് പോകാൻ പറ്റിയത് കർണ്ണാടകയാണ്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വളരെ വിപുലമായ രീതിയിലാണ് നവരാത്രി ആഘോഷങ്ങൾ നടക്കുന്നത്. എന്നാൽ എവിടെ പോകണമെന്നതണ് പലരുടെയും സംശയം. മൈസൂർ ദസറ കാണണമെന്ന് ആഗ്രഹമുണ്ടെങ്കിലും അവിടുത്തെ തിരക്കും യാത്രാ ദൂരവും പലരെയും പിന്നിലേക്കാക്കുന്നു. എന്നാൽ അതിനു പകരം നമുക്ക് തൊട്ടടുത്ത് ഒരിടത്തേയ്ക്ക് പോയാലോ.. ദസറ ആഘോഷങ്ങൾക്ക് പേരുകേട്ട മംഗലാപുരത്തേയ്ക്ക്.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കർണ്ണാടക കെഎസ്ആർടിസി മംഗലാപരം ഡിവിഷൻ കിടിലന്‍ യാത്രകളാണ് ഒരുക്കിയിരിക്കുന്നത്. മംഗലാപുരവും സമീപത്തെ ക്ഷേത്രങ്ങളും പ്രധാന കൂർഗും മടിക്കേരിയും മുരുഡേശ്വറുമടക്കം എണ്ണംപറഞ്ഞ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഉള്‍പ്പെടുത്തിയുള്ള കിടിലൻ പാക്കേജുകളാണ് ഇതിന്റെ പ്രത്യേകത. ദസറയോട് അനുബന്ധിച്ച് നടത്തുന്ന ടൂർ പാക്കേജിൽ ഏറ്റവും കുറഞ്ഞ ചെലവിൽ ബക്കറ്റ് ലിസ്റ്റിലെ പലയിടങ്ങളും സന്ദർശിച്ച് വരാം.

കെഎസ്ആർടിസി മംഗലാപരം ഡിവിഷൻ മംഗളൂരൂ, ഉഡുപ്പി, കുന്ദാപുര എന്നിവിടങ്ങളിൽ നിന്നാണ് യാത്രകൾ അവതരിപ്പിച്ചിരിക്കുന്നത്. 250 രൂപാ മുതൽ ആരംഭിക്കുന്ന പാക്കേജുകൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ യോജിക്കുന്നതാണ്. നവരാത്രിക്കാലത്ത് ക്ഷേത്രദർശനം ഉദ്ദേശിക്കുന്നവർക്ക് പ്രസിദ്ധവും തീർച്ചയായൂം സന്ദർശിക്കേണ്ടതുായ ക്ഷേത്രങ്ങളുടെ പ്രത്യേക പാക്കേജും ഒരുക്കിയിട്ടുണ്ട്. ഓരോ പാക്കേജുകളെയും കുറിച്ച് വിശദമായി അറിയാം.
മംഗളൂരു ടൂർ പാക്കേജ്
1. മടിക്കേരി യാത്ര
രാവിലെ 7.00 മണിക്ക് മംഗളൂരു ബെജായ് ടെർമിനലിൽ നിന്ന് യാത്ര ആരംഭിക്കും. മടിക്കേരി, രാജാസീറ്റ്, അബി വെള്ളച്ചാട്ടം, കാവേരി നിസർഗധമ, സുവർണ്ണ ക്ഷേത്രം എന്നിവിടങ്ങളാണ് സന്ദർശിക്കുന്നത്. രാത്രി 9.00 മണിയോടെ മടങ്ങിയെത്തുന്ന പാക്കേജിന് 500 രൂപയാണ് നിരക്ക്. കുട്ടികൾക്ക് 400 രൂപ.
2. കൊല്ലൂർ പാക്കേജ്
നവരാത്രിക്കാലത്ത് നിർബന്ധമായും കണ്ടിരിക്കേണ്ട കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്കും മംഗലാപുരത്ത് നിന്ന് യാത്രയുണ്ട്.
മംഗളൂരു ബെജായ് ടെർമിനലിൽ നിന്ന് രാവിലെ 8.00 ന് യാത്ര ആരംഭിക്കും, കൊല്ലൂർ മൂകാംബിക കൂടാതെ ഉച്ചില മഹാലക്ഷ്മി, കമലാശിലേ ബ്രഹ്മി ദുർഗാ പരമേശ്വരി, മാറനക്കാട്ടെ ബ്രഹ്മലിംഗേശ്വര എന്നീ ക്ഷേത്രങ്ങളാണ് സന്ദർശിക്കുന്നത്. കുട്ടികൾക്ക് 400 രൂപയും മുതിർന്നവർക്ക് 500 രൂപയുമാണ് നിരക്ക്.
നവദുർഗ ദർശന പാക്കേജ്
നവരാത്രിയിൽ ക്ഷേത്രങ്ങളിലേക്ക് മാത്രം തീർത്ഥാടനം ആഗ്രഹിക്കുന്നവർക്ക് മംഗലാപുരത്തിന് ചുറ്റുമുള്ള നവദുർഗാ ക്ഷേത്രങ്ങൾ ഉൾപ്പെടുത്തിയ പാക്കേജാണിത്. മംഗളൂരു ബെജായ് ടെർമിനലിൽ നിന്ന് രാവിലെ 8.00 ന് യാത്ര ആരംഭിക്കും. ശ്രീ മംഗളാദേവി ക്ഷേത്രം, സുങ്കടക്കാട്ടെ ശ്രീ അംബിക അന്നപൂർണേശ്വരി ക്ഷേത്രം, കട്ടീൽ ശ്രീ ദുർഗാപരമേശ്വരി ക്ഷേത്രം, ബപ്പനാട് ശ്രീ ദുർഗാപരമേശ്വരി ക്ഷേത്രം , ശശിഹിത്‌ലു ശ്രീ ഭഗവതി ക്ഷേത്രവും കടൽത്തീരവും, ചിത്രപുര ശ്രീ ദുർഗാപരമേശ്വരി ക്ഷേത്രം, ശ്രീ ഉർവ മാരിയമ്മ ക്ഷേത്രം, കുദ്രോലവ ക്ഷേത്രം എന്നിവിടങ്ങളാണ് സന്ദർശിക്കുന്നത്. കുട്ടികൾക്ക് 300 രൂപയും മുതിർന്നവർക്ക് 400 രൂപയുമാണ് നിരക്ക്. രാത്രി എട്ടു മണിയോടെ മടങ്ങിയെത്തും.
4. മുരുഡേശ്വര പാക്കേജ്
. മംഗളൂരു ബെജായ് ടെർമിനലിൽ നിന്ന് രാവിലെ 8.00 ന് യാത്ര ആരംഭിക്കുന്ന യാത്രയിൽ മുരുഡേശ്വര ക്ഷേത്രം, കുംഭാംശി ചണ്ഡിക ദുർഗാ പരമേശ്വിരിനി, ഗണപതി ക്ഷേത്രം, ഉച്ചില മഹാലക്ഷ്മി ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിത്ത് രാത്രി ഏഴോടെ മടങ്ങിയെത്തും. കുട്ടികൾക്ക് 440 രൂപയും മുതിർന്നവർക്ക് 550 രൂപയുമാണ് നിരക്ക്.
ഉഡുപ്പി പാക്കേജ്
ഉഡുപ്പി പാക്കേജ് 1
ഉഡുപ്പിക്ക് ചുറ്റുമുള്ള പ്രധാന ക്ഷേത്രങ്ങളിലേക്കുള്ള പാക്കേജാണ് ഒന്നാമത്തേത്. സൗക്കൂർ ദുര്‍ഗാപരമേശ്വരി, കൊല്ലൂർ മൂകാംബിക,
കമലാശിലേ ബ്രഹ്മി ദുർഗാ പരമേശ്വരി, മാറനക്കാട്ടെ ബ്രഹ്മലിംഗേശ്വര, മന്ദാർത്തി ദുർഗാ പരമേശ്വരി, നീലവര മഹിഷ മർദ്ദിനി എന്നീ ക്ഷേത്രങ്ങളാണ് സന്ദർശിക്കുന്നത്. ഉഡുപ്പി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് രാവിലെ 7.30ന് ആരംഭിക്കുന്ന യാത്ര വൈകിട്ട് 6.30ന് മടങ്ങിയെത്തും. മുതിർന്നവർക്കും 6-12 പ്രായക്കാർക്കും 300 രൂപയാണ് നിരക്ക്.
ഉഡുപ്പി പാക്കേജ് 2
പുത്തൂർ ഭഗവതി ദുർഗാപരമേശ്വരി ക്ഷേത്രം, കോട്ട അമൃതേശ്വരി, കുംഭാശി ചണ്ഡിക, മറവന്തേ ബീച്ച്,മുരുഡേശ്വര ക്ഷേത്രം, ബീച്ച്, ഇടഗുഞ്ഞി ഗണപതി, അപ്സരകൊണ്ട വെള്ളച്ചാട്ടം, കാസർകോഡ് ഇക്കോ ബീച്ച് എന്നിവിടങ്ങളാണ് സന്ദർശിക്കുന്നത്, ഉഡുപ്പി സിറ്റി ബസ് സ്റ്റാൻഡിൽ നിന്ന് രാവിലെ 8.30ന് പുറപ്പെട്ട് രാത്രി 8.40ന് മടങ്ങിയെത്തും.
കുട്ടികൾക്ക് 400 രൂപയും മുതിർന്നവർക്ക് 500 രൂപയുമാണ് നിരക്ക്.
ഉഡുപ്പി പാക്കേജ് 3
കുന്ദാപുര സിറ്റി ബസ് സ്റ്റാൻഡിൽ നിന്നും രാവിലെ 8.00 മണിക്ക് ആരംഭിക്കുന്ന ഉഡുപ്പി പാക്കേജ് 3, ബൈന്ദൂര്‍ സോമേശ്വര, മുരുഡേശ്വര ക്ഷേത്രം, ബീച്ച്, കൊല്ലൂർ മൂകാംബിക, മർണക്കാട്ടെ ബ്രഹ്മലിംഗേശ്വര, സൗക്കൂർ ദൂർഗാ പരമേശ്വരി എന്നിവിടങ്ങൾ സന്ദർശിച്ച് വൈകിട്ട് 5.00 മണിക്ക് മടങ്ങിയെത്തും. കുട്ടികൾക്ക് 250 രൂപയും മുതിർന്നവർക്ക് 350 രൂപയുമാണ് നിരക്ക്.
ഉഡുപ്പി പാക്കേജ് 3
ഉഡുപ്പി കൃഷ്ണ മഠം, ഉച്ചില മഹാലക്ഷ്മി, ബപ്പനാട് ദുർഗാ പരമേശ്വരി, കുദ്രോളി ഗോകർണ്ണനാഥ, പനമ്പൂർബീച്ച്, മാൽപെ എന്നിവിടങ്ങൾ സന്ദർശിച്ച് വരുന്ന യാത്ര കുന്ദാപുര സിറ്റി ബസ് സ്റ്റാൻഡിൽ നിന്നും രാവിലെ 8.00 മണിക്ക് ആരംഭിച്ച് വൈകിട്ട് 6.30 ന് മടങ്ങിയെത്തും. കുട്ടികൾക്ക് 250 രൂപയും മുതിർന്നവർക്ക് 350 രൂപയുമാണ് നിരക്ക്.
കണ്ണൂർ, കാസർകോഡ് ജില്ലകളിൽ നിന്ന് നവരാത്രി അവധിക്ക് പോകാൻ പറ്റിയ പാക്കേജുകളാണിത്. ഒക്ടോബര്‍ 3 മുതൽ 12 വരെയാണ് നിലവിൽ ഈ യാത്രകളുള്ളതെങ്കിലും ആളുകളുടെ പങ്കാളിത്തം കാരണം വീണ്ടും പാക്കേജ് തുടരുമെന്നാണ് വിവരം. കർണ്ണാടകയുടെ സരിഗെ ബസുകളിലാണ് യാത്ര. നിരക്കില്‍ ഭക്ഷണം ഉൾപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധിക്കുക.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













