Search
  • Follow NativePlanet
Share
» »കെഎസ്ആർടിസി ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ് തിരുവനന്തപുരത്ത്, ടിവിയും മ്യൂസിക് സിസ്റ്റവും ഉള്‍പ്പെടെയുള്ള സൗകര്യം

കെഎസ്ആർടിസി ഇലക്ട്രിക് ഡബിൾ ഡെക്കർ ബസ് തിരുവനന്തപുരത്ത്, ടിവിയും മ്യൂസിക് സിസ്റ്റവും ഉള്‍പ്പെടെയുള്ള സൗകര്യം

തിരുവനന്തപുരം നഗരം കറങ്ങാനെത്തുന്നവർക്ക് കാഴ്ചകൾ ഒരുപാടുണ്ടെങ്കിലും അതിലെ ഏറ്റവും പുതിയ വിശേഷം കെ എസ്ആർടിസിയുടെ ഇലക്ട്രിക് ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ ബസ് ആണ്. പുതു വർഷത്തിലെ ഈ മാറ്റം സഞ്ചാരികൽ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. പുതിയ ബസിന്‍റെ നിറവും രൂപവും പ്രത്യേകതകളും എല്ലാം വളരെ പെട്ടന്നാണ് വൈറലായി മാറിയത്.

തിരുവനന്തപുരം നഗരത്തിലെ പ്രധാന കാഴ്ചകൾ കാണാനായി എത്തുന്നവർക്ക് സഞ്ചരിക്കാൻ ഓപ്പൺ ഡബിൾ ഡെക്കർ ബസ് സര്‍വീസുകളുണ്ടായിരുന്നെങ്കിലും അത് ഡീസലിലായികുന്നു പ്രവർത്തിച്ചിരുന്നത്. പിന്നീട് പരിസ്ഥിതി സൗഹൃദ ബസ് എന്ന നിലയിലാണ് സർക്കാർ രണ്ട് ഇലക്ട്രിക് ബസുകൾക്ക് ഓർഡർ നല്കിയത്. ഇതിൽ ആദ്യ ബസാണ് കഴി‌ഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയത്.

 KSRTC Electric Open Double Decker Bus In Thiruvananthapuram,

കെഎസ്ആർടിസി സ്വിഫ്റ്റിന് കീഴിൽ വാങ്ങിയ ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ ബസ് ബജറ്റ് ടൂറിസം സെല്ലിനു കീഴിൽ ആയിരിക്കും പ്രവർത്തിക്കുക. തിരുവനന്തപുരം നഗരക്കാഴ്ചകൾക്ക് ഈ ബസ് പുതിയ ഭംഗി നല്കും എന്ന കാര്യത്തിൽ സംശയം വേണ്ട.

ഇലക്ട്രിക് ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ ബസ് പ്രത്യേകതകൾ

ഒരു കോടി 90 ലക്ഷം രൂപ മുടക്കി മുംബൈയിലെ സ്വിച്ച് മൊബിലിറ്റി എന്ന സ്ഥാപനത്തിൽ നിന്നും വാങ്ങിയ ഇലക്ട്രിക് ബസിന് പ്രത്യേകതകൾ ഒരുപാടുണ്ട്. രണ്ടു നിലകളിലുമായി ആകെ 65 സീറ്റുകളാണ് ഇതിനുള്ളത്. താഴെ മുപ്പത് സീറ്റകളും മുകളില്‍ 35 സീറ്റുകളും. 9.8 മീറ്ററാണ് ബസ്സിന്റെ ആകെ നീളം. കയറുവാനും ഇറങ്ങുവാനുമായി മുൻപിലും പുറകിലുമായി രണ്ട് വാതിലുകളും ബസിനുണ്ട്.

ബസിനകത്ത് അഞ്ച് ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. കൂടാതെ, ടിവി, മ്യൂസിക് സിസ്റ്റം, ഇറങ്ങേണ്ട സ്ഥലങ്ങളുടെ വിവരങ്ങൾ കാണിക്കുന്ന എൽഇഡി ഡിസ്പ്ലേ എന്നിവും ഉണ്ട്. യാത്രക്കാർക്ക് ഇറങ്ങേണ്ട സ്റ്റോപ്പ് എത്തുമ്പോൾ അവരുടെ സീറ്റിൽ സ്ഥാപിച്ചിരിക്കുന്ന സ്റ്റോപ്പ് ബട്ടൺ ഞെക്കിയാൽ മതിയാവും. ഇപ്പോൾ ആളുകൾ ഇറങ്ങാനുണ്ട് എന്ന സന്ദേശം ഡ്രൈവറിന് ലഭിക്കും.

ഇലക്ട്രിക് ഓപ്പൺ ഡബിൾ ഡെക്കർ ബസിന് രണ്ട് ചാർജറുകളാണുള്ളത്. ഒരു തവണ ഫുൾ ചാർജ് ചെയ്താൽ 180 കിലോ മീറ്റർ മുതൽ 240 കിലോമീറ്റര്‌ വരെ ഇതിന് സഞ്ചരിക്കാൻ സാധിക്കും. മണിക്കൂറിൽ പരമാവധി 70 കിലോമീറ്റർ വേഗതയുണ്ടെങ്കിലും ഇപ്പോൾ 60 കിലോമീറ്റർ വേഗതയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. നവകേരളാ ബസിന്‍റെ നിറമാണ് ബസിന് നല്കിയിരിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+