Search
  • Follow NativePlanet
Share
» » ഗവി അടവി പരുന്തുംപാറ യാത്രാ; കേരളത്തിലെവിടെനിന്നും പോകാം, പോക്കറ്റ് കീറാത്ത കെഎസ്ആർടിസി പാക്കേജ്

ഗവി അടവി പരുന്തുംപാറ യാത്രാ; കേരളത്തിലെവിടെനിന്നും പോകാം, പോക്കറ്റ് കീറാത്ത കെഎസ്ആർടിസി പാക്കേജ്

ഗവി ഇഷ്ടമല്ലാത്ത, ഒരിക്കലെങ്കിലും കെഎസ്ആർടിസി ബസില് കയറി കാട്ടുവഴികളിലൂടെ ഗവിയുടെ കുളിർമയിലേക്ക് പോകണമെന്ന് ആഗ്രഹിക്കാത്ത സഞ്ചാരികൾ കാണില്ല. കാടിനുള്ളിലൂടെ അണക്കെട്ടുകളും കാട്ടുവഴികളും പച്ചപ്പും കാടിനുള്ളിലെ നാടും കണ്ടുള്ള യാത്രകൾ മലയാളികളെ പരിചയപ്പെടുത്തിയതും പോകാൻ സഹായിച്ചുമെല്ലാം കെഎസ്ആർടിസിയാണ്. ഇപ്പോഴിതാ, കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ളവർക്കായി ഗവി പാക്കേജ് ഒരുക്കുകയാണ് ബജറ്റ് ടൂറിസം സെൽ .

അടവിയിലെ കുട്ടവഞ്ചി സവാരിയും ഗവിയിലെ കാഴ്ചകളും ഒപ്പം പരുന്തുംപാറ യാത്രയും ചേർന്നുള്ള ഒറ്റ പാക്കേജാണിത്. ഒറ്റ യാത്രയിൽ പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി കിടക്കുന്ന ഈ കാഴ്ചകൾ കണ്ടു വരുവാൻ ഇനി പ്രയാസമൊട്ടുമില്ല. തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള വിവിധ ഡിപ്പോകളിലെ ബജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് അനുയോജ്യമായ ഒരു പാക്കേജ് തിരഞ്ഞെടുത്താൽ മാത്രം മതി.

ഈ മൂന്നിടങ്ങളും സന്ദർശിക്കുന്ന യാത്രയ്ക്ക് ഒരു പകൽ മാത്രം മതി. പത്തനംതിട്ടയിൽ നിന്നോ സമീപ ജില്ലകളിൽ നിന്നോ വരുന്നവർക്ക് ഒറ്റ പകലിൽ ഇത് പൂർത്തിയാക്കാമെങ്കിലും കേരളത്തിന്റെ വടക്ക് ഭാഗത്തുള്ള കാസർകോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നു വരുന്നവർക്ക് രണ്ട് രാത്രി യാത്രകൂടി വേണ്ടി വന്നേക്കാം. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ ഗവി അടവി പരുന്തുപാറ യാത്രായുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ഫേസ്ബുക്കില് പങ്കുവെച്ച കുറിപ്പ് വായിക്കാം.

കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും അടവിയിലെ കുട്ടവഞ്ചി സവാരിയും ഗവിയിലെ അതി മനോഹര കാഴ്ചകളും ഒപ്പം പരുന്തുംപാറ യാത്രയും.... കേരളത്തിലെ കോന്നിയിലെ കല്ലാർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് അടവി.
പശ്ചിമഘട്ടത്തിന്റെ മധ്യത്തിൽ നിൽക്കുന്ന കോന്നി-അടവി ഇക്കോ ടൂറിസം, സന്ദർശകരെ പ്രകൃതിയുടെ നിശബ്ദ സൗന്ദര്യത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

അടവിയിലെ പ്രധാന ആകർഷണം കല്ലാർ നദിയിലൂടെയുള്ള കുട്ടവഞ്ചി സവാരിയാണ് . കോന്നി ഇക്കോ ടൂറിസത്തിന്‍റെ ഭാഗമാണ് അടവി ഇക്കോ ടൂറിസം. നിബിഡ വനത്തിലൂടെ ഒഴുകുന്ന കല്ലാർ പുഴയിലെ കുട്ടവഞ്ചി സവാരി വളരെ മനോഹരമാണ്.
അതുപോലെതന്നെ കണ്ണിനു കുളിർമയേകുന്നകാഴ്ചകൾ നൽകുന്ന യാത്രയാണ് ഗവിയും പരുന്തുംപാറയും നിത്യഹരിത വനങ്ങൾ നിറഞ്ഞ ഗവി സമുദ്രനിരപ്പിൽനിന്നു മൂവായിരത്തിലേറെ അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നതുകൊണ്ടുതന്നെ കടുത്ത വേനലിൽ പോലും കുളിർമയാണ്.

പരുന്തുംപാറയുടെ മനോഹാരിതയും നുകർന്നുള്ള യാത്രയാണിത്.
യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.
ഉല്ലാസയാത്രയുടെ വിവരങ്ങളെ കുറിച്ചറിയുന്നതിനും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും

തിരുവനന്തപുരം : 9447479789
കൊല്ലം : 9747969768
പത്തനംതിട്ട : 9744348037
ആലപ്പുഴ : 9846475874
കോട്ടയം : 9447223212
ഇടുക്കി : 9446525773
എറണാകുളം : 9447223212
തൃശൂർ : 9747557737
പാലക്കാട്‌ : 8304859018
മലപ്പുറം : 8590166459
കോഴിക്കോട് : 9544477954
കണ്ണൂർ : 9526863675
വയനാട് : 8921185429

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: gavi ksrtc budget travel
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+