സാധാരണക്കാരായ സഞ്ചാരികൾക്ക് അധികച്ചെലവുകളോ മറ്റ് ആശങ്കകളോ ഇല്ലാതെ ഉല്ലാസ യാത്രകൾ സാധ്യമാക്കിയത് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ആണ്. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ഇടങ്ങൾ ഏറ്റവും കുറഞ്ഞ ചെലവിൽ, താമസസൗകര്യം ഉൾപ്പെടെയുള്ളവ ഒരുക്കി നടത്തുന്ന യാത്രകൾ ഹിറ്റായതും വേറൊന്നും കൊണ്ടല്ല. ഇപ്പോഴിതാ, ഈ ഒക്ടോബർ മാസത്തിൽ രണ്ടു ജനപ്രിയ യാത്രകളുടെ ബുക്കിങ് കൂടി ആരംഭിച്ചിരിക്കുകയാണ് കോട്ടയത്തെ പാലാ ബജറ്റ് ടൂറിസം സെല്‍.
കടലിലെയും കാട്ടിലെയും സാഹസികതകൾ സഞ്ചാരികൾക്ക് പരിചയപ്പെടുത്തുവാനായി ഈ യാത്രകളുടെ പ്രത്യേകത. ഏറ്റവും കൂടുതൽ അന്വേഷണങ്ങൾ വരുന്ന ഗവി, അടവി യാത്രയും കുട്ടികൾക്കും മുതിർന്നവർക്കും ആവേശം തരുന്ന അറബിക്കടയിൽ നെഫിർറ്റിറ്റി ക്രൂയിസിങ്ങും ആണിത്. ഒക്ടോബറിലെ കഴിഞ്ഞു പോയ അവധികൾക്ക് ആഗ്രഹിച്ച വിധത്തിൽ യത്ര പോകാൻ പറ്റിയില്ലല്ലോ എന്ന വിഷമം മാറ്റുന്ന ഈ പാക്കേജുകൾ പരിചയപ്പെടാം.

1. അടവി ഗവി വിനോദയാത്ര
ഗവിയുടെ കാനനഭംഗിയും അടവിയുടെ വന്യതയും നേരിട്ട് ആസ്വദിക്കാനും അവ ഒരുക്കുന്ന സാഹസികതയും കാഴ്ചകളും അനുഭവിക്കുവാനും ആനുഭവിക്കുവാനും ആഗ്രഹിക്കുന്നവരെ ഉദ്ദേശിച്ചുള്ളതാണ് അടവി ഗവി വിനോദയാത്ര. പത്തനംതിട്ട കോന്നിയിൽ കല്ലാർ നദിയുടെ തീരത്ത് സ്തതിി ചെയ്യുന്ന അടവി അതിന്‍റെ പച്ചപ്പും വന്യതയും കൊണ്ടുമാത്രമല്ല അതിന്‍റെ നിശബ്ദ സൗന്ദര്യത്തിനും പ്രസിദ്ധമാണ്. പച്ചപ്പു നിറഞ്ഞ കാടുകൾക്കു നടുവിലൂടെ വിടർന്നു പരന്നൊഴുകുന്ന കല്ലാറിൽ കുട്ടവഞ്ചി യാത്രയാണ് ഇവിടെ ആസ്വദിക്കുവാനുള്ളത്.
ഗവിയുടെ വിശേഷം ആർക്കും പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ. വനത്തിനുള്ളിലൂടെ കാടിന്‍റെ പച്ചപ്പും കുളിരും അനുഭവിച്ച് ആനവണ്ടിയിൽ പോകുന്നത് സുുഖമുള്ള ഒരു അനുഭവമാണ്. മൂഴിയാല്, കക്കി, ആനത്തോട്, പമ്പ തുടങ്ങിയ ജലാശയങ്ങളുടെ മനോഹരമായ കാഴ്ച കണ്ട്, ചിലയിടങ്ങളിൽ നിർത്തി അതാസ്വദിച്ച് പോകാൻ കഴിയുന്ന വിധത്തിലാണ് ക്രമീകരണം. ഒക്ടോബർ 25 വെള്ളിയാഴ്ചയാണ് പാലായിൽ നിന്ന അടവി-ഗവി യാത്ര പുറപ്പെടുന്നത്. ഉച്ചഭക്ഷണം, ബോട്ടിങ് ചാർജ് എന്നിവ ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുന്നു.
2. അറബിക്കടലിൽ ക്രൂസ് യാത്ര
ക്രൂസ് യാത്ര എന്നത് സാധാരണക്കാര്‍ക്ക് സാധ്യമാക്കിയത് കെഎസ്ആർടിസിയാണ്. അറബിക്കടലിൽ കടലിന്‍റെയും ആകാശത്തിന്‍റെയും ഭംഗി ആസ്വദിച്ച് അതിനൊപ്പം വിനോദം കൂടിയാകുമ്പോൾ യാത്ര മറ്റൊരു ലെവൽ ആകുമെന്ന് പറയേണ്ടതില്ലല്ലോ. പ്രായഭേദമില്ലാതെ ആസ്വദിക്കാൻ പറ്റിയ കാര്യങ്ങൾ നെഫിർറ്റിറ്റി ക്രൂസ് പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ ആഡംബര ക്രൂയിസ് കപ്പലായ നെഫെർറ്റിറ്റി യാത്രയിൽ അഞ്ച് മണിക്കൂറാണ് കടലിൽ ചെലവഴിക്കുന്നത്.

രസകമായ കളികൾ, തത്സമയ സംഗീതം, നൃത്തം, സംഗീതം. അപ്പർ ഡെക്ക് ഡിജെ, കുട്ടികളുടെ കളിസ്ഥലം, തിയേറ്റര്, ബുഫേ ഡിന്നർ എന്നിവ ഈ യാത്രയുടെ ഭാഗമായി സഞ്ചാരികൾക്ക് ആസ്വദിക്കാം. ശരിക്കും മൂന്ന് മണിക്കൂറാണ് ക്രൂയിസെങ്കിലും കെഎസ്ആർടിസി പാക്കേജുകളുടെ ഭാഗമായി വരുന്നവർക്ക് അഞ്ച് മണിക്കൂർ കപ്പലില് ചെലവഴിക്കാനും കാഴ്ചകൾ കാണാനും അവസരമുണ്ടാകും. ഒക്ടോബർ 24 ന് യാത്ര പോയി അന്ന് തന്നെ മടങ്ങിയെത്തുന്ന വിധത്തിലാണ് ക്രമീകരണം.
പാലാ ഡിപ്പോയുടെ യാത്രകളെക്കുറിച്ച് അറിയുന്നതിനും ബുക്ക് ചെയ്യുന്നതിനും 8921531106, 9447433090, 9745438528 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













