Search
  • Follow NativePlanet
Share
» »കെഎസ്ആർടിസി കൽപ്പറ്റ- തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് 11 ജില്ലകൾ സഞ്ചരിക്കുന്ന നീളമേറിയ യാത്ര!

കെഎസ്ആർടിസി കൽപ്പറ്റ- തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് 11 ജില്ലകൾ സഞ്ചരിക്കുന്ന നീളമേറിയ യാത്ര!

കേരളത്തിലെ ഗ്രാമങ്ങളെയും നഗരങ്ങളെയും ബന്ധിപ്പിച്ച് ഏറ്റവും കൂടുതൽ ബസ് സർവീസുകൾ നടത്തുന്നത് കെഎസ്ആർടിസിയാണ്. മറ്റൊരു വാഹനങ്ങളും എത്താത്ത റൂട്ടില്‍ പോലും കേരളത്തിലെ വിവിധ ഇടങ്ങളില് കെഎസ്ആർടിസി സര്‍വീസുകള്‌ നടത്തുന്നു. പ്ലാൻ ചെയ്യാത്ത യാത്രകൾ പോകാനാഗ്രഹിക്കുന്നവർക്ക് പെട്ടന്ന് പോകാൻ പറ്റുന്ന റൂട്ടും കാണാത്ത സ്ഥലങ്ങളും ഒക്കെയാണ് ഇത്തരം ബസ് റൂട്ടുകള് നല്കുന്നത്.

അത്തരത്തിൽ ഒറ്റയാത്രയിൽ കേരളത്തിന്‍റെ ഭൂരിഭാഗം ജില്ലകളും, സ്ഥലങ്ങളും കണ്ട് വരാൻ പറ്റിയ ഒരു ബസ് സർവീസ് ഉള്ള കാര്യം നിങ്ങൾക്ക് അറിയാമോ? കെഎസ്ആർടിസിയുടെ ഏറ്റവും കൂടുതൽ ദൂരം ഓടുന്ന ബസ് സർവീസുകളിലൊന്നായ കൽപറ്റ - പത്തനംതിട്ട - തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ബസിനെയാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.

KSRTC Kalpetta- Pathanamthitta-Trivandrum Bus Longest Bus Service of Kerala

വയനാട്ടിലെ കൽപ്പറ്റയില്‌ നിന്ന് തുടങ്ങി കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം വഴി പത്തനംതിട്ട, കൊല്ലം കടന്ന് തിരുവനന്തപുരം എത്തുന്ന യാത്രയിൽ 11 ജില്ലകളിലൂടെ കടന്നുപോകുന്നു.

വൈത്തിരി, അടിവാരം, താമരശ്ശേരി, മുക്കം, അരീക്കോട്, മഞ്ചേരി, പെരിന്തൽമണ്ണ, പട്ടാമ്പി, ഷൊർണ്ണൂർ, തൃശൂർ, ചാലക്കുടി, അങ്കമാലി, പെരുമ്പാവൂർ, മുവാറ്റുപുഴ, തൊടുപുഴ, മുട്ടം, മേലുകവ്, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, എരുമേലി, റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂർ, അഞ്ചൽ, ആയൂർ, ചടയമംഗലം, കിളിമാനൂർ, വെഞ്ഞാറമൂട് വഴിയാണ് യാത്ര.

കൽപ്പറ്റയിൽ നിന്ന് വൈകിട്ട് 6.25 ന് പുറപ്പെടുന്ന സൂപ്പർഫാസ്റ്റ് ബസ് പിറ്റേന്ന് രാവിലെ 7.10 ന് തിരുവനന്തപുരത്ത് എത്തും. 12 മണിക്കൂർ 45 മിനിറ്റാണ് യാത്ര. 561 രൂപയാണ് ടിക്കറ്റ് നിരക്ക്.

കൽപ്പറ്റ - തിരുവനന്തപുരം

06.25PM - കൽപ്പറ്റ
06.40PM - വൈത്തിരി
07.05PM - അടിവാരം
07.30PM - താമരശ്ശേരി
07.50 PM - മുക്കം
08.15PM - അരീക്കോട്
08.40PM - മഞ്ചേരി
09.10PM - പെരിന്തൽമണ്ണ
09.45PM - പട്ടാമ്പി
10.00PM - ഷൊർണൂർ
11.20PM - തൃശൂർ
11.50PM - ചാലക്കുടി
12.05AM - അങ്കമാലി
12.30AM - പെരുമ്പാവൂർ
01.05AM - മൂവാറ്റുപുഴ
01.55AM - തൊടുപുഴ
02:05AM - മുട്ടം
02:20AM - മേലുകാവ്
02.35AM - ഈരാറ്റുപേട്ട
02.55AM - കാഞ്ഞിരപ്പള്ളി
03.30AM - എരുമേലി
03.50AM - റാന്നി
04.30AM - പത്തനംതിട്ട
04.45AM - കോന്നി
05.10AM - പത്തനാപുരം
05.35AM - പുനലൂർ
05.50AM - അഞ്ചൽ
06.05AM - ആയൂർ
06.10AM - ചടയമംഗലം
06.25AM - കിളിമാനൂർ
06.40AM - വെഞ്ഞാറമൂട്
07.10AM - തിരുവനന്തപുരം

തിരുവനന്തപുരം - കൽപ്പറ്റ സൂപ്പർഫാസ്റ്റ്

തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 5.45 ന് പുറപ്പെടുന്ന തിരുവനന്തപുരം - കൽപ്പറ്റ സൂപ്പർഫാസ്റ്റ് പിറ്റേന്ന് രാവിലെ 07.10ന് കൽപ്പറ്റയിൽ എത്തും.

05.45PM - തിരുവനന്തപുരം
06.25PM - വെഞ്ഞാറമൂട്
06.40PM - കിളിമാനൂർ
07.00PM - ചടയമംഗലം
07.05PM - ആയൂർ
07.20PM - അഞ്ചൽ
07.35PM - പുനലൂർ
08.00PM - പത്തനാപുരം
08.20PM - കോന്നി
08.45PM - പത്തനംതിട്ട
09.10PM - റാന്നി
09.30PM - എരുമേലി
09.55PM - കാഞ്ഞിരപ്പള്ളി
10.15PM - ഈരാറ്റുപേട്ട
10:30 PM - മേലുകാവ്
10:50 PM - മുട്ടം
11.30PM - തൊടുപുഴ
12.05AM - മൂവാറ്റുപുഴ
12.40AM - പെരുമ്പാവൂർ
01.05AM - അങ്കമാലി
01.30AM - ചാലക്കുടി
02.20AM - തൃശൂർ
03.00AM - ഷൊർണൂർ
03.45AM - പട്ടാമ്പി
04.25AM - പെരിന്തൽമണ്ണ
04.55AM - മഞ്ചേരി
05.30AM - അരീക്കോട്
05.45AM - മുക്കം
06.00AM - താമരശ്ശേരി
06.20AM - അടിവാരം
06.55AM - വൈത്തിരി
07.10AM - കൽപ്പറ്റ

മുട്ടം,മേലുകാവ്,ഈരാറ്റുപേട്ട,കാഞ്ഞിരപ്പള്ളി,എരുമേലി,റാന്നി,പത്തനംതിട്ട ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് ഉള്ള ആദ്യത്തെ ബസ്സ് എന്ന പ്രത്യേകത മാത്രമല്ല,
തിരുവനന്തപുരം നിന്ന് മേലുകാവ്,മുട്ടം ഭാഗത്തെക്കുള്ള അവസാന വണ്ടി കൂടിയാണ് ഇത്.

മേലുകാവ്,മുട്ടം, ഭാഗത്തു നിന്നു തൃശൂരിനുള്ള അവസാന വണ്ടി,ഈരാറ്റുപേട്ട,എരുമേലി,പത്തനംതിട്ട ഭാഗത്തു നിന്ന് ആദ്യ തിരുവനന്തപുരം ബസ് എന്നിങ്ങനെ പല കാരണങ്ങളുണ്ട് ഈ റൂട്ടിലെ യാത്രക്കാരുടെ പ്രിയപ്പെട്ട ഈ സർവീസിന്,

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+