Search
  • Follow NativePlanet
Share
» » തെങ്കാശി കാണാൻ ചെങ്കോട്ട കടന്ന് കെഎസ്ആർടിസി യാത്ര, തമിഴ് ഗ്രാമങ്ങളിലൂടെ ചുറ്റിയടിക്കാം, സമയമറിഞ്ഞ് പോകാം

തെങ്കാശി കാണാൻ ചെങ്കോട്ട കടന്ന് കെഎസ്ആർടിസി യാത്ര, തമിഴ് ഗ്രാമങ്ങളിലൂടെ ചുറ്റിയടിക്കാം, സമയമറിഞ്ഞ് പോകാം

തെങ്കാശി പട്ടണം കാണാൻ ചെങ്കോട്ട അതിർത്തി കടന്ന് ഒരു കുഞ്ഞു യാത്ര. കെഎസ്ആർടിസിയുടെ സൈഡ് സീറ്റിൽ ഇരുന്ന്, മാറിമാറി വരുന്ന കാഴ്ചകൾ കണ്ട്, കേരളത്തിന്‍റെ തിരക്ക് പിന്നിട്ട് തമിഴ്നാടിന്‍റെ ഗ്രാമങ്ങളിലേക്ക് കയറി സുഖസുന്ദരമായ ഒരു ട്രിപ്പ്. കുറഞ്ഞ ചെലവിൽ ചെങ്കോട്ടയും തെങ്കാശിയും കണ്ടുവരാൻ ഒരു ബസ് യാത്ര പോയാലോ...

കാഴ്ചകളുടെയെും രുചികളുടെയും മനോഹര ഗ്രാമങ്ങളുടെയും ഇടമായ തെങ്കാശിയിലേക്ക് സ്ഥിരം സർവീസ് നടത്തുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിലാണ് നമ്മുടെ യാത്ര. ആനപ്പുറത്തിരിക്കുന്ന ഗാംഭീര്യത്തിൽ ആനവണ്ടിയിലിരുന്ന് കാഴ്ചകൾ കണ്ട് പോകാൻ സാധിക്കുന്ന ഈ യാത്ര തെക്കൻ കേരളത്തിലുള്ളവർക്ക് പ്രയോജനപ്പെടുത്താൻ പറ്റിയ ഒന്നാണ്. വലിയ പ്ലാനിങ്ങ് ഒന്നും വേണ്ടാതെ, സമയത്തിന് ബസ് പിടിച്ചാൽ മാത്രം മതി ഇതിന്.

KSRTC Karunagappalli-Tenkasi Bus Service

കരുനാഗപ്പള്ളി- തെങ്കാശി അന്തർസംസ്ഥാന ഫാസ്റ്റ് പാസഞ്ചർ ബസിലുള്ള യാത്ര രസകരവും കൗതുകം നിറഞ്ഞതും മാത്രമല്ല ചെലവ് കുറഞ്ഞതു കൂടിയാണ്. തെങ്കാശി ഒന്നു കണ്ടാൽ മതിയെന്നുള്ളവർക്കും അല്ലെങ്കിൽ ഈ റൂട്ടിന്‍റെ സൗന്ദര്യം ആസ്വദിക്കാൻ തയ്യാറായിരിക്കുന്നവർക്കും അതുമല്ലെങ്കിൽ തെങ്കാശി കാര്യമായി ഒന്ന് എക്സ്പ്ലോർ ചെയ്യാന്‍ പോകുന്നവർക്കും പറ്റിയ ബസ് സര്‍വീസ് ആണിത്.

കരുനാഗപ്പള്ളി- തെങ്കാശി അന്തർസംസ്ഥാന ഫാസ്റ്റ് പാസഞ്ചർ

കരുനാഗപ്പള്ളി- തെങ്കാശി അന്തർസംസ്ഥാന ഫാസ്റ്റ് പാസഞ്ചർ എല്ലാ ദിവസവും കരുനാഗപ്പള്ളിയിൽ നിന്നും രാവിലെ 4.40ന് ആദ്യ സർവീസ് ആരംഭിക്കും. മൈനാഗപ്പള്ളി, ശാസ്താംകോട്ട, ഭരണിക്കാവ്, പുത്തൂർ, കൊട്ടാരക്കര, പുനലൂർ, തെന്മല, ആര്യങ്കാവ്,ചെങ്കോട്ട വഴി 8.15 ന് രാവിലെ തെങ്കാശിപ്പട്ടണം എത്തിച്ചേരുന്ന വിധത്തിലാണ് യാത്ര. തിരികെ തെങ്കാശി യിൽ നിന്നും രാവിലെ 08:30ന് യാത്ര ആരംഭിച്ച് ഉച്ചയ്ക്ക് 12:15 ന് കരുനാഗപ്പള്ളിയിലെത്തും.

തെങ്കാശിക്കുള്ള രണ്ടാമത്തെ സര്‍വീസ് ഉച്ചയ്ക്ക് 1:40 ന് ആരംഭിച്ച് വൈകിട്ട് 5.40ന് തെങ്കാശിയിലെത്തും. തിരികെ തെങ്കാശിയിൽ നിന്നും 6.00 മണിക്ക് പുറപ്പെട്ട് 9.30ന് കരുനാഗപ്പള്ളിയിൽ എത്തുന്ന വിധത്തിലാണ് സമയക്രമീകരണം. ഇതാ ഓരോ സ്റ്റോപ്പിലും കരുനാഗപ്പള്ളി- തെങ്കാശി- കരുനാഗപ്പള്ളി അന്തർസംസ്ഥാന ഫാസ്റ്റ് പാസഞ്ചർ എത്തിച്ചേരുന്ന സമയം നോക്കാം.

കരുനാഗപ്പള്ളി-തെങ്കാശി സർവീസ് 1

കരുനാഗപ്പള്ളി : 4.40 am
മൈനാഗപ്പള്ളി: 04:55 am
ശാസ്താംകോട്ട: 05:00 am
ഭരണിക്കാവ്: 05:05 am
പുത്തൂർ: 05:20 am
കൊട്ടാരക്കര: 05:40 am
പുനലൂർ : 06:10 am
തെന്മല: 06:55 am
ആര്യങ്കാവ്: 07:15 am
ചെങ്കോട്ട: 08:00 am
തെങ്കാശി: 08:15 am

തെങ്കാശി-കരുനാഗപ്പള്ളി സർവീസ് 1

തെങ്കാശി: 08:30 am
ചെങ്കോട്ട: 08:55 am
ആര്യങ്കാവ്: 09:30 am
തെന്മല: 10:20 am
പുനലൂർ : 10:45 am
കൊട്ടാരക്കര: 11:10 am
പുത്തൂർ: 11:30 am
ഭരണിക്കാവ്: 11:45 am
ശാസ്താംകോട്ട: 11:55 pm
മൈനാഗപ്പള്ളി: 12:00 pm
കരുനാഗപ്പള്ളി: 12:15 pm

കരുനാഗപ്പള്ളി- തെങ്കാശി സർവീസ് 2

കരുനാഗപ്പള്ളി: 1.40 pm
മൈനാഗപ്പള്ളി: 01:50 pm
ശാസ്താംകോട്ട: 02:00 pm
ഭരണിക്കാവ്: 02:05 pm
പുത്തൂർ: 02:20 pm
കൊട്ടാരക്കരBS: 02:40 pm
പുനലൂർ BS: 03:10 pm
തെന്മല: 03:55 pm
ആര്യങ്കാവ്: 04:40 pm
ചെങ്കോട്ട: 05:10 pm
തെങ്കാശി: 05:40 pm

തെങ്കാശി-കരുനാഗപ്പള്ളി സർവീസ് 2

തെങ്കാശി: 06:00 pm
ചെങ്കോട്ട: 06:25 pm
ആര്യങ്കാവ്: 07:10 pm
തെന്മല: 07:30 pm
പുനലൂർ: 08:00 pm
കൊട്ടാരക്കര: 08:30 pm
പുത്തൂർ: 08:40 pm
ഭരണിക്കാവ്: 09:00 pm
ശാസ്താംകോട്ട: 09:10 pm
മൈനാഗപ്പള്ളി: 09:20 pm
കരുനാഗപ്പള്ളി: 09:30 pm

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc bus service tamil nadu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+