Search
  • Follow NativePlanet
Share
» »രാത്രിയുടെ ഇരുട്ടിൽ ജംഗിൾ സഫാരി, വയനാടൻ കാഴ്ചകൾ കാണാൻ ചുരം കയറി പോകാം, കാസർകോഡുകാരെ.. ബാഗ് എടുത്തോ!

രാത്രിയുടെ ഇരുട്ടിൽ ജംഗിൾ സഫാരി, വയനാടൻ കാഴ്ചകൾ കാണാൻ ചുരം കയറി പോകാം, കാസർകോഡുകാരെ.. ബാഗ് എടുത്തോ!

വയനാടിന്‍റെ പ്രകൃതിഭംഗി അതിശയിപ്പിക്കാത്ത സ‍ഞ്ചാരികളില്ല. കാടും മലകളും കുന്നും അരുവിയും വെള്ളച്ചാട്ടങ്ങളും പാറക്കെട്ടുകളും തേയിലത്തോട്ടങ്ങളും കാപ്പിച്ചെടികളും മനോഹരമായ പ്രകൃതിയും എന്നിങ്ങനെ എത്ര പറഞ്ഞാലും തീരാത്ത ഒത്തിരി കാഴ്ചകൾ ഇവിടെയുണ്ട്. എന്നാൽ യാത്രകൾക്കായി വയനാട് തിരഞ്ഞെടുക്കുന്നതിൽ നിന്നും സാധാരണക്കാരെ അകറ്റുന്നത് ഇവിടേക്ക് എത്തിപ്പെടാനുള്ള പാട് തന്നെയാണ്.

നേരിട്ട് ബസുകളുണ്ടെങ്കിലും അവിടെയെത്തിക്കഴിഞ്ഞാൽ ഓരോ സ്ഥലത്തേയ്ക്കും പോവുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടു തന്നെ സാധാരണക്കാർക്ക് ഏറ്റവും ചുരുങ്ങിയ ചെലവിലും എളുപ്പത്തിലും വയനാട് കാണാനുള്ള വഴി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ പാക്കേജുകളാണ്.

KSRTC Kasaragod- Wayanad Tour Package with Night Safari

ഈ മാർച്ച് മാസത്തിൽ ചൂടിൽ നിന്ന് പുറത്തു കടന്ന് പച്ചപ്പും തണുപ്പും കോടമ‍ഞ്ഞും വെള്ളച്ചാട്ടങ്ങളും ഒക്കെയുള്ള യാത്ര പ്ലാൻ ചെയ്യുന്നവർക്കായി കാസർകോഡ് കെ എസ് ആർ ടി സി ഒരു കിടിലൻ വയനാട് യാത്ര പ്ലാൻ ചെയ്തിട്ടുണ്ട്. ഒറ്റ പകലിൽ വയനാട്ടിലെ പ്രധാനപ്പെട്ട ഇടങ്ങളും ഒപ്പം രാത്രിയിലെ ജംഗിൾ സഫാരിയും ചെയ്യാന്‌ പറ്റിയ പാക്കേജാണ് ബജറ്റ് ടൂറിസം സെൽ പ്ലാൻ ചെയ്തിട്ടുള്ളത്.

മാർച്ച് 16 ഞായറാഴ്ച പുലർച്ചെ കാസർകോഡ് കെ എസ് ആർ ടി സി സ്റ്റാൻഡിൽ നിന്നും പുറപ്പെടുന്ന യാത്രയിൽ ബാണാസുര സാഗർ ഡാം, പൂക്കോട് തടാകം, എൻ ഊര് പൈതൃക കേന്ദ്രം, ഹണി മ്യൂസിയം തുടങ്ങിയ സ്ഥലങ്ങളാണ് സന്ദർശിക്കുന്നത്. എന്നാൽ ഈ യാത്രയുടെ ആകർഷണം ഇതൊന്നുമല്ല, രാത്രിയിൽ തോൽപ്പെട്ടി വനത്തിലൂടെ നടത്തുന്ന ജംഗിൾ സഫാരിയാണ്.

വയനാട് യാത്രയിൽ സഞ്ചാരികൾ ഏറ്റവും കൂടുതല് ആസ്വദിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ബാണാസുര സാഗർ ഡാം. മണ്ണുകൊണ്ടുള്ള ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടായ ഇത് ബാണാസുര കുന്നുകളാൽ ചുറ്റപ്പെട്ടു കിടക്കുന്നു. അണക്കെട്ട് മാത്രമല്ല, വലിയൊരു പാർക്കും സിപ് ലൈൻ പോലെ ധാരാളം സാഹസിക വിനോദങ്ങളും ഇവിടെയുണ്ട്. മലയാളികൾ മാത്രമല്ല, ധാരാളം വിദേശികളും ഇവിടേക്ക് എത്തുന്നു. ബാണാസുര സാഗർ ട്രെക്കിങ് ഇവിടെയുണ്ടെങ്കിലും ഒരു പുതി പകൽ നേരവും മുൻകൂട്ടി ബുക്കിങ്ങും ആവശ്യമാണ്.

വയനാട്ടിൽ സഞ്ചാരികൾ ഇഷ്ടപ്പെടുന്ന മറ്റൊരിടമാണ് ഹണി മ്യൂസിയം. തേനുകളുടെയും തേനീച്ചകളുടെയും അത്ഭുത ലോകം തുറക്കുന്ന ഇവിടം മുതിർന്നവരെയും കുട്ടികളെയും ആകർഷിക്കുന്ന സ്ഥലമാണ് .തേൻ ഉത്പാദന തിയേറ്റർ, തേനീച്ച മേഖലകൾ, തേൻ ശേഖരണ രീതികൾ, തേനീച്ച പരിസ്ഥിതികൾ എന്നിങ്ങനെ തേനീച്ചകളുമായി ബന്ധപ്പെട്ട എല്ല കാര്യങ്ങളും ഇവിടെ കാണാം.

വയനാടൻ കാടുകളുടെ രാത്രിഭംഗിയും കാഴ്ചകളും ആസ്വദിക്കാൻ അവസരമൊരുക്കുന്ന യാത്രയാണ് ജംഗിൾ സഫാരി. വൈകിട്ട് സുൽത്താൻ ബത്തേരിയിൽ നിന്നു തുടങ്ങുന്ന വൈൽഡ് ലൈഫ് നൈറ്റ് ജംഗിൾ സഫാരി പുൽപ്പള്ളി, മൂലങ്കാവ്, വടക്കനാട്,വള്ളുവാടി, നായ്ക്കട്ടി കല്ലൂർ വഴി മുത്തങ്ങയിലെത്തി അവിടുന്ന് ഇരുളം വഴി ബത്തേരി ഡിപ്പോയിൽ മടങ്ങിയെത്തും.

ഭക്ഷണം ഉള്‍പ്പെടെയുള്ള ചിലവുകൾ ഉൾപ്പെടുത്തുന്ന വിധത്തിലാണ് പാക്കേജ്. എന്തായാലും കുറഞ്ഞ ചെലവിൽ വയനാട് കാണാൻ ആഗ്രഹിക്കുന്നവർക്കുള്ള യാത്രയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട, യാത്രാ പാക്കേജിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാനും ബുക്കിംഗിനുമായി 9447547154, 8848678173 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: wayanad ksrtc kasaragod
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+