Search
  • Follow NativePlanet
Share
» »മലയാറ്റൂർ മുതൽ മാമലക്കണ്ടം വഴി മൂന്നാർ, ഇല്ലിക്കൽകല്ല് ..വരൂ കാടും മലയും കയറി പോകാം കെഎസ്ആർടിസിയിൽ

മലയാറ്റൂർ മുതൽ മാമലക്കണ്ടം വഴി മൂന്നാർ, ഇല്ലിക്കൽകല്ല് ..വരൂ കാടും മലയും കയറി പോകാം കെഎസ്ആർടിസിയിൽ

അവധിക്കാല യാത്രകൾ ഉഷാറിൽ പോവുകയാണ്. പ്രായഭേദമന്യേ ആളുകൾ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു കാലമാണിത്. ഒരുപാട് നീണ്ട യാത്രയൊന്നും പോകാതെ, കേരളത്തിനകത്ത്, നമ്മുടെ നാട്ടിൽ നമുക്ക് കാണമെന്ന് ആഗ്രഹിക്കുന്ന ഇടങ്ങളിലേക്ക് ഈ മെയ് മാസത്തിൽ ഒരു യാത്ര പ്ലാൻ ചെയ്താലോ..മഴയും വെയിലും തണുപ്പും മഞ്ഞും ഒക്കെ കൊതിതീരുവോളം കാണാനും തേക്കടിയും മൂന്നാറും വർക്കലും വാഗമണ്ണും പോലെ പച്ചപ്പ് നിറഞ്ഞ ഇടങ്ങള്‍ ആസ്വദിക്കാനും ഒരു യാത്ര.

കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ മെയ് മാസത്തിൽ കൊല്ലം ഡിപ്പോയിൽ നിന്ന് ഇഷ്പംപോലെ യാത്രകളാണ് ക്രമീകരിച്ചിട്ടുള്ളത്. മലകൾ കയറാനും നടക്കാനും കാട് കാണാനും ആഗ്രഹമുള്ളവർക്കാി വാഗമൺ, റോസ്മല എന്നിങ്ങനെയും വെള്ളച്ചാട്ടം കാണാൻ അതിരപ്പിള്ളിയും സൂര്യോദയം കാണാൻ കന്യാകുമാരിയും അടക്കം ഒത്തിരി യാത്രകളുണ്ട്. കെഎസ്ആർടിസി കൊല്ലം മെയ് 2025 പാക്കേജുകൾ നോക്കാം.

KSRTC May Special Offroad Hill Station amp amp Adventure Packages from Kollam

മലകയറാം, കാട് കാണാം

കാടും മലയും ഒക്കെ കയറാനും പച്ചപ്പും വന്യജീവി സമ്പത്തും ഒക്കെ കാണാനും കെഎസ്ആർടിസി ബസിൽ ഓഫ്റോഡിന് സമാനമായ യാത്രകൾ പോകാനും ആഗ്രഹിക്കുന്നവർക്കായി വ്യത്യസ്തമായ യാത്രകളാണ് കൊല്ലത്തു നിന്നുള്ളത്. മെയ് 1 ന് പുറപ്പെടുന്ന വാഗമൺ യാത്രയിൽ വാഗമൺ ലേക്ക്, പുൽമേട്, പൈൻ ഫോറസ്റ്റ് തുടങ്ങിയ സ്ഥലങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. യാത്ര രാവിലെ 5.00 മണിക്ക് പുറപ്പെടും. 1020 രൂപയാണ് നിരക്ക്.
മെയ് 1, 18, 31 എന്നീ തിയതികളാണ് കൊല്ലം- വാഗമൺ പാക്കേജുള്ളത്.

ഇത് കൂടാതെ ഒന്നാം തിയതി തന്നെ റോസ് മല യാത്ര ശെന്തുരുണി വന്യജീവി സങ്കേതത്തിലൂടെ കെഎസ്ആർടിസി ഒരു ഓഫ്റോഡ് സുഖം നല്കിയാണ് പോകുന്നത്. ര്യങ്കാവിനും തെന്മലയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന റോസ്മല മഴയൊക്കെ പെയ്ത ശേഷം പച്ചപ്പിൽ നിറഞ്ഞു നിൽക്കുകയാണ്
രാവിലെ 6.00 മണിക്ക് പുറപ്പെട്ട് രാത്രി 9.00 ന് മടങ്ങിയെത്തുന്ന വിധത്തിലാണ് പാക്കേജ്.

തിരുവനന്തപുരം ജില്ലയിലെ ഇക്കോ ടൂറിസം കേന്ദ്രമാ. പൊന്മുടു മിടുക്കിയായി സഞ്ചാരികെലെ കാത്തിരിക്കുകയാണ്. ഹെയർപിന് വളവ് റോഡുകളും പച്ചപ്പും ആകാശത്തെ മുട്ടിനിൽക്കുന്ന മലകളും ഈ പ്രദേശത്തിന് ഭംഗി കൂട്ടുന്നു. മേയ് 2, 10, 24, 31 തിയതികളിൽ രാവിലെ 6.30 ന് പുറപ്പെട്ട് രാത്രി 9.00ന് കൊല്ലത്ത് മടങ്ങിയെത്തും.

കോട്ടയം ജില്ലയിലെ ഒറ്റദിവസത്തിൽ കണ്ടുവരാവുന്ന ഇല്ലിക്കല്ല്, ഇലവീഴാപൂഞ്ചിറ എന്നിവിടങ്ങൾ സന്ദര്‍ശിക്കുന്ന യാത്രയും കൊല്ലത്തു നിന്നുണ്ട്. സമുദ്രനിരപ്പിൽ നിന്നും മൂവായിരം അടി മുകളിലായി സ്ഥിതി ചെയ്യുന്ന ഇല്ലിക്കൽകല്ല് ശരിക്കും ഒരു സാഹസിക യാത്ര തന്നെയാണ്. കോടമ‍ഞ്ഞിൽ ഒളിച്ചുംപാത്തുമിരിക്കുന്ന ഇല്ലിക്കൽ കല്ല്, ആളുയരത്തിൽ നിൽക്കുന്ന പുല്ലിനടുത്തു നിന്ന് കണ്ടിറങ്ങുകയെന്നത് നല്ല ഒരനുഭവമാണ്. കൂടാതെ, ഓഫ്റോഡ് യാത്രയുടെ സുഖങ്ങൾ നല്കുന്ന, കോട്ടയത്തിന്‍റെയും ഇടുക്കിയുടെയും ദൂരക്കാഴ്ചകൾ നല്കുന്ന ഇലവീഴാപൂഞ്ചിറയും യാത്രയിലുണ്ട്. രാവില െ6.30ന് പുറപ്പെട്ട് രാത്രി 10.30ന് മടങ്ങിയെത്തുന്ന പാക്കേജാണിത്.
മെയ് 3, 24 എന്നീ തിയതികളാണ് യാത്ര.

മലയാറ്റൂര്‍
ഈസ്റ്റർ കഴിഞ്ഞാലും മലയാറ്റൂർ മല കയറുവാൻ പോകുന്നവർ ഒരുപാടുണ്ട്. കൊല്ലത്ത് നിന്ന് മെയ് 4 ഞായറാഴ്ച ഒരുക്കുന്ന മലയാറ്റൂര്‍ പാക്കേജ് വിശ്വാസികൾക്കും അല്ലാത്തവർക്കും ഒക്കെ പോകാവുന്ന ഒന്നാണ്. ഞായറാഴ്ച രാവിലെ 5.00 ന് പുറപ്പെട്ട് രാത്രി 10.00 ന് മടങ്ങിയെത്തും.

മൂന്നാറിലേക്ക് കെഎസ്ആർടിസിയിൽ ഒരു ഓഫ്റോഡ് യാത്ര പോയാലോ..മാമലക്കണ്ടം വഴി മൂന്നാറിലേക്ക് എത്തുന്ന തരത്തിലുള്ള വ്യത്യസ്ത റൂട്ടിൽ കൊല്ലത്തു നിന്ന് മെയ് മാസത്തിൽ യാത്രയുണ്ട്. ഒരു രാത്രിയും രണ്ട് പകലും നീണ്ടു നിൽക്കുന്ന യാത്രയിൽ മൂന്നാറിലെ പ്രധാന ഇടങ്ങളും സന്ദർശിക്കും. മെയ് 11ന് രാവിലെ 5.00 മണിക്ക് യാത്ര പുറപ്പെടും.

തെന്മലയും ജഡായുപ്പാറയും ഒപ്പം വർക്കലയും കണ്ടു വരുന്ന ഒരു പാക്കേജും കൊല്ലത്തു നിന്നുണ്ട്. മെയ് 25 ന് രാവിലെ 6.00 മണിക്ക് പുറപ്പെട്ട് രാത്രി ഒൻപതോടെ മടങ്ങിയെത്തുന്ന വിധത്തിലാണ് യാത്ര.കൂടുതൽ വിവരങ്ങൾക്ക്- 9747969768, 9995554409

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc adventure travel packages
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+