Search
  • Follow NativePlanet
Share
» »നവംബർ യാത്രകൾക്ക് ബാഗ് പാക്ക് ചെയ്തോ...കാടും മലയും കണ്ട്, ഇടുക്കിയിലൂടെ കയറി കണ്ണൂർ വഴിയൊരു യാത്ര

നവംബർ യാത്രകൾക്ക് ബാഗ് പാക്ക് ചെയ്തോ...കാടും മലയും കണ്ട്, ഇടുക്കിയിലൂടെ കയറി കണ്ണൂർ വഴിയൊരു യാത്ര

നവംബർ മാസം ഇതാ ഇങ്ങു വന്നുകഴിഞ്ഞു. മഴയൊക്കെ മാറി, കോടമഞ്ഞിറങ്ങി വരുന്ന പ്രഭാതങ്ങളും എത്ര യാത്ര ചെയ്താലും മടുപ്പിക്കാത്ത കാലാവസ്ഥയും യാത്ര പോകാൻ ഇഷ്ടംപോലെ സ്ഥലങ്ങളും ഉള്ളപ്പോൾ യാത്ര പോകുന്ന കാര്യത്തി്‍ രണ്ടാമതൊരു ആലോചനയുടെ കാര്യമില്ല. യാത്ര പോകാൻ ഉറപ്പിച്ചു കഴിഞ്ഞാൽ പിന്നെ എവിടേക്ക് പോകണം എന്നതാണ് ആലോചന. കുറഞ്ഞ ചെലവിൽ കേരളത്തിലെവിടെയും പോകാൻ പറ്റുന്ന ഇഷ്ടംപോലെ പാക്കേജുകൾ കെഎസ്ആർടിസി ബജറ്റ് ടൂറിസം അവതരിപ്പിച്ചിട്ടുണ്ട്. പലയിടത്തും നവംബറിലെ ബുക്കിങ്ങുകൾ ആരംഭിച്ചു കഴിഞ്ഞു.

അത്യാവശ്യം പൈസ കയ്യീന്ന് ചെലവാകുന്ന ഇടങ്ങളില്‍ പോലും ചെറിയ ചെലവിൽ പോയി വരാൻ സാധിക്കുന്ന തരത്തിലാണ് ബജറ്റ് ടൂറിസം സെൽ പാക്കേജ് ഒരുക്കിയിരിക്കുന്നത്. നിങ്ങൾ കോഴിക്കോട്, കണ്ണൂർ അല്ലെങ്കിൽ മലബാർ ഭാഗത്ത് എവിടെയെങ്കിലും ഉള്ള ആളാണെങ്കിൽ കോഴിക്കോട് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെൽ യാത്രകൾ പരിചയപ്പെടാം. ഒരു ദിവസം മാത്രമല്ല, രണ്ടു ദിവസത്തെ നീണ്ട യാത്രയും സമീപ ജില്ലകളിലേക്കുള്ള ട്രിപ്പം നവംബറിൽ ഒരുക്കിയിട്ടുണ്ട്.

KSRTC November Travel Packages

നവംബർ മാസത്തിൽ 13 വ്യത്യസ്ത പാക്കേജുകളിലായി മാസം മുഴുവൻ നീണ്ടു നിൽക്കുന്ന വിധത്തിലാണ് യാത്രകൾ കോഴിക്കോട് നിന്നുള്ളത്. ഇതിൽ വാരാന്ത്യവും അവധിയും ഒക്കെ ഉള്‍പ്പെടുന്നതിനാൽ ജോലി ചെയ്യുന്നവർക്കും പഠിക്കുന്നവർക്കും ഒക്കെ ഒഴിവു കണക്കാക്കി യാത്ര പ്ലാൻ ചെയ്യാം. നവംബർ 2-ാം തിയതി രണ്ട് ദിവസം നീണ്ടു നിൽക്കുന്ന അതിരപ്പിള്ളി -മൂന്നാർ യാത്രയോടെയാണ് ഈ മാസത്തെ യാത്രകൾ തുടങ്ങുന്നത്.

അതിരപ്പിള്ളിയും മൂന്നാറും ഇനിയും ഒരു യാത്രാ മോഹമാക്കി കൊണ്ടുനടക്കുന്നവർക്കുള്ളതാണ് കോഴിക്കോട് നിന്നുള്ള അതിരപ്പിള്ളി -മൂന്നാർ യാത്ര. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന യാത്രയിൽ രണ്ടു സ്ഥലങ്ങളിലെയും പ്രധാന കാഴ്ചകളെല്ലാം കവര്‍ ചെയ്യും. നവംബർ 2, 9, 23, 30 എന്നീ തിയതികളിലാണ് കോഴിക്കോട് നിന്ന് യാത്ര പുറപ്പെടുന്നത്. 1830 രൂപയാണ് ഒരാള്‍ക്കുള്ള നിരക്ക്.

അതിരപ്പിള്ളി പോകാൻ താല്പര്യമില്ലെങ്കില്‍ മാമലക്കണ്ടം കണ്ട് മൂന്നാറിലേക്ക് കയറാം. ഓഫ്റോഡിങ്ങും സാഹസികതയും താല്പര്യമുള്ളവർക്കായി ഒരുക്കിയിരിക്കുന്ന ഈ യാത്ര നവംബർ 16 ന് രാവിലെ 7.00 മണിക്ക് പുറപ്പെടും. രണ്ട് ദിവസ യാത്രയ്ക്ക് 1790 രൂപയാണ് നിരക്ക്.
ഇത് കൂടാതെ മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന വാഗമൺ- കുമളി യാത്രയും കോഴിക്കോട് നിന്ന് പുറപ്പെടുന്നു. നംബർ 15 ന് പുറപ്പെടുന്ന യാത്രയുടെ നിരക്ക് 4430 രൂപയാണ്.

തീർത്തും ഒരു ബജറ്റ് യാത്രയാണ് ഉദ്ദേശിക്കുന്നതെങ്കിൽ കോഴിക്കോടിന്‍റെ പച്ചത്തുരുത്തുകളിലൂടെ കറങ്ങാം. ജാനകിക്കാടും പെരുവണ്ണാമൂഴിയും കാണുന്ന ഏകദിന യാത്രയ്ക്ക് 360 രൂപയാണ് ചെലവ്. നവംബർ 10, 24 എന്നീ രണ്ടു തിയതികളിൽ രാവിലെ 6.00 മണിക്ക് യാത്ര ആരംഭിക്കും.

സൈലന്‍റ് വാലി യാത്രയും കോഴിക്കോട് നിന്ന് ഈ മാസം ഉണ്ട്. നവംബർ 7, 23 എന്നീ രണ്ടു തിയതികളിലാണ് യാത്ര പോകുന്നത്. ഏകദിന യാത്രയ്ക്ക് 1580 രൂപയാണ് നിരക്ക്,

നവംബർ 13,22 തിയതികളിൽ പോകുന്ന രണ്ടു ദിവസത്തെ ഗവി- പരുന്തുംപാറ യാത്രയ്ക്ക് 3600 രൂപയും നവംബർ 17 ന് പോകുന്ന അതിരപ്പിള്ളി മലക്കപ്പാറ യാത്രയ്ക്ക് 1070 രൂപയുമാണ് നിരക്ക്.

ഇത് കൂടാതെ നവംബർ 10,24 തിയതികളിലെ നെല്ലിയാമ്പതി ഏകദിന യാത്രയ്ക്ക് 1000 രൂപ , 16 ന് ഗുരുവായൂർ-കാടാമ്പുഴ ക്ഷേത്ര ഏകദിന യാത്രയ്ക്ക് 680 രൂപ, നവംബർ 10 ന് കണ്ണൂർ ഫോർട്ട്-അറക്കൽ മ്യൂസിയം, വയലപ്ര പാർക്ക് യാത്രയ്ക്ക് 730 രൂപ, 17 ന് കണ്ണൂർ ഫോർട്ട്-പയ്യാമ്പലം ബീച്ച്-പറശിനിക്കടവ് ട്രിപ്പിന് 690 രൂപ, , 3,10,17 തീയതികളിൽ വയനാട് യാത്രയ്ക്ക് 590 രൂപ, 16 ന് നെഫർറ്റിറ്റി കപ്പൽ യാത്രയ്ക്ക് 4320 രൂപാ എന്നിങ്ങനെയാണ് നിരക്ക്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+