ലോക വിനോദസഞ്ചാര ദിനത്തിൽ യാത്രയില്ലാതെ എന്താഘോഷം അല്ലേ.. അതും ഒരു യാത്രയല്ല.. ഒരാഴ്ചയിലധികം നീളുന്ന കലക്കൻ യാത്രകൾ കൂടി ആയാലോ.. വൻ പൊളി തന്നെ. എന്നാൽ പിന്നെ ഒന്നും നോക്കേണ്ട.. പേഴ്സിൽ പൈസയും ബാഗിൽ ഡ്രസും എടുത്ത് ഒരുങ്ങിക്കോളൂ. വിളിക്കുന്നത് മറ്റാരുമല്ല, നമ്മുടെ സ്വന്തം കണ്ണൂർ കെഎസ്ആർടിസി ആണ്.
ഈ ലോക വിനോദസഞ്ചാര ദിനം വാരാചരണത്തിന്‍റെ ഭാഗമായി സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 1 വരെ വമ്പൻ യാത്രകളാണ് കണ്ണൂര്‍ ബജറ്റ് ടൂറിസം സെല്‍ നടത്തുന്നത്. കണ്ണൂരിൽ നിന്ന് വയനാടും മൂന്നാറും ഗവിയും കണ്ണൂരിൽ തന്നെയുള്ള പൈതൽ മലയും മലബാറുകാരുടെ ഊട്ടിയായ തൊട്ടടുത്ത റാണിപുരം ഒക്കെ കണ്ടുവരുന്ന പോക്കറ്റ് കാലിയാക്കാത്ത യാത്രകളാണ് ഇവരുടെ പ്രത്യേകത.

ഒന്നും രണ്ടുമല്ല, ഏഴ് പാക്കേജുകൾ
യാത്രക്കാരുടെ സൗകര്യവും ആവശ്യകതയും പരിഗണിച്ച് വ്യത്യസ്തമായ ഏഴ് പാക്കേജുകളാണ് ലോക വിനോദസഞ്ചാര ദിനം വാരാചരണത്തിന്‍റെ ഭാഗമായി മാത്രം ഒരുക്കിയിട്ടുള്ളത്. ഗവി-കുമളി-കമ്പം, വാഗമണ്‍-മൂന്നാര്‍,മൂന്നാര്‍, പൈതൽമല, റാണിപുരം-ബേക്കല്‍, വയനാട് എന്നിവയാണവ. ഒറ്റ ദിവസത്തെ യാത്ര മുതൽ മൂന്ന്- നാല് ദിവസം നീണ്ടു നിൽക്കുന്ന യാത്രകൾ വരെ ഇതിലുണ്ട്.
ഗവി-കുമളി-കമ്പം യാത്ര
സെപ്റ്റംബർ 21 വ്യാഴാഴ്ച വൈകുന്നേരം 5.00 മണിക്ക്
കണ്ണൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നാരംഭിക്കുന്ന യാത്ര 22ന് രാവിലെ കുമളിയിൽ എത്തിച്ചേരും. അന്നേ ദിവസം കുമളി, കമ്പം, രാമക്കൽമേട് എന്നിങ്ങനെയുള്ള സ്ഥലങ്ങൾ സന്ദർശിക്കും. പിറ്റേ ദിവസം രാവിലെ ഗവി ഫോറസ്റ്റ് ട്രിപ്പ് കൂടി നടത്തിയ ശേഷം പിറ്റേന്ന് 24 ഞായറാഴ്ച രാവിലെ 6.00 മണിക്ക് കണ്ണൂരിൽ മടങ്ങിയെത്തും.

വാഗമണ്‍-മൂന്നാര്‍ യാത്ര
സെപ്റ്റംബർ മാസത്തിൽ തന്നെ രണ്ട് വാഗമണ്‍-മൂന്നാര്‍ യാത്രകൾ കണ്ണൂരിൽ നിന്ന് നടത്തും. സെപ്റ്റംബര്‍ 22, 30 എന്നീ തിയതികളില്‍ വൈകുന്നേരം 7.00 മണിക്ക് കണ്ണൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നാരംഭിക്കുന്ന യാത്ര പിറ്റേന്ന് രാവിലെ വാഗമണ്ണിൽ എത്തും. പകൽ മുഴുവനും വാഗമണ്ണിലെ കാഴ്ചകൾ കണ്ട് അന്ന് രാത്രി വാഗമണ്ണിൽ ക്യാംപ് ഫയർ ഉൾപ്പെടെ ആസ്വദിച്ച് പിറ്റേന്ന് മൂന്നാറിന് പോകും. മൂന്നാറിൽ ആറ് സ്ഥലങ്ങൾ ആണ് കാണുന്നത്. തുടർന്ന് പിറ്റേ ദിവസം രാവിലെ ആറുമണിയോടെ കണ്ണൂരിൽ മടങ്ങിയെത്തുന്ന വിധത്തിലാണ് യാത്ര.
മൂന്നാര്‍ യാത്ര
മൂന്നാറിലെ പ്രധാന സ്ഥലങ്ങൾ മാത്രം സന്ദര്‍ശിച്ച് മടങ്ങിയെത്തുന്ന യാത്ര സെപ്റ്റംബർ 30 ശനിയാഴ്ച വൈകുന്നേരം 7.00മണിക്ക് പുറപ്പെടും. രണ്ടു പകലും ഒരു രാത്രിയും മൂന്നാറിൽ ചെലവഴിച്ച് ഒക്ടോബർ 3 ചൊവ്വാഴ്ച രാവിലെ ആറ് മണിക്ക് കണ്ണൂരിൽ മടങ്ങിയെത്തും.

പൈതല്‍മല-ഏഴരക്കുണ്ട് വെള്ളച്ചാട്ടം-പാലക്കയംതട്ട്
കണ്ണൂരിലെ പേരുകേട്ട വിനോദസഞ്ചാര കേന്ദ്രഘങ്ങളായ പൈതല്‍മല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയംതട്ട് എന്നീ മൂന്നിടങ്ങൾ ഒറ്റ യാത്രയിൽ സന്ദർശിച്ച് വരുന്ന പാക്കേജാണിത്. സെപ്റ്റംബർ 24ന് രാവിലെ 6.40ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് രാത്രി 9.00 മണിയോടെ മടങ്ങിയെത്തുന്ന പാക്കേജാണിത്. ഭക്ഷണവും പ്രവേശനഫീസും ഉള്‍പ്പെടെയാണ് ഇതിന്റെ നിരക്ക് വരുന്നതെന്ന് പ്രത്യേകയും ഉണ്ട്.
റാണിപുരം-ബേക്കൽ യാത്ര
കാസർകോഡ് ജില്ലയിലെ ബേക്കൽ കോട്ടയും റാണിപുരം ഹിൽ സ്റ്റേഷനും സന്ദർശിക്കുന്ന ഈ പാക്കേജ് ഒക്ടോബർ 1 ഞായറാഴ്ച രാവിലെ 6.00 മണിക്ക് പുറപ്പെടും. രാത്രി 9,00 മണിയോടെ കണ്ണൂർ ഡിപ്പോയിൽ മടങ്ങിയെത്തും.
വയനാട് യാത്ര
ടൂറിസം ദിന വാരാചരണത്തിന്‍റെ ഭാഗമായി രണ്ട് വയനാട് യാത്രകളാണ് കണ്ണൂരിൽ നിന്നും സംഘടിപ്പിക്കുന്നത്. ആദ്യ യാത്ര സെപ്റ്റംബർ 24ന് രാവിലെ 6.00 മണിക്ക് പുറപ്പെട്ട് രാത്രി 10.30-ന് തിരിച്ചെത്തും
രണ്ടാമത്തെ യാത്രയിൽ മുത്തങ്ങ വന്യജീവി സങ്കേതത്തിലൂടെയുള്ള ജംഗിൾ സഫാരിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് സെപ്റ്റംബർ 30-ന് രാവിലെ 5.45-ന് പുറപ്പെട്ട് രാത്രി രണ്ടരയോടെ കണ്ണൂരിൽ മടങ്ങിയെത്തും.
കണ്ണൂർ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ യാത്രകളെക്കുറിച്ച് കൂടുതൽ അറിയാനും ബുക്കിങ്ങിനും ബുക്കിങ്ങിനും 8089463675, 9496131288 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













