Search
  • Follow NativePlanet
Share
» »മഴ കഴിഞ്ഞു.. ഇനി യാത്രകളുടെ നേരം, ബാഗ് പാക്ക് ചെയ്തോ.. കറങ്ങിയടിക്കാൻ കെഎസ്ആർടിസി പാക്കേജുകൾ

മഴ കഴിഞ്ഞു.. ഇനി യാത്രകളുടെ നേരം, ബാഗ് പാക്ക് ചെയ്തോ.. കറങ്ങിയടിക്കാൻ കെഎസ്ആർടിസി പാക്കേജുകൾ

മഴ മാറി, കോടമഞ്ഞു നിറയുന്ന പുലരികളും തണുപ്പുള്ള വൈകുന്നേരങ്ങളും.. പകൽ യാത്രകൾക്ക് പറ്റിയ സമയമാണ് ഒക്ടോബർ മാസം. കാടും മലയും കുന്നുകളും കടലും കണ്ട്, കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള യാത്രകൾക്ക് അവസരം ഒരുക്കുകയാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. അങ്ങ് തിരുവനന്തപുരത്തെ പൊന്മുടി മുതൽ മൂന്നാറും സഞ്ചാരികളുടെ ഹരമായ ഗവിയും ഇല്ലിക്കൽ കല്ലും ഇലവീഴാപൂഞ്ചിറയും എല്ലാം കണ്ടുവരുന്ന യാത്രകളാണ് കൊല്ലം കെഎസ്ആർടിസി ഒക്ടോബർ മാസത്തിലേക്കായി പ്ലാൻ ചെയ്തിരിക്കുന്നത്.

ഇത്തവണത്തെ യാത്രകള്‍ക്ക് കുറച്ച് പ്രത്യേകതയും കൂടിയുണ്ട്. യാത്രക്കാർ ഹിറ്റാക്കിയ, ഏറ്റവും കൂടുതൽ അന്വേഷണങ്ങള്‍ വരുന്ന ഗവി, മൂന്നാർ യാത്രകൾക്കൊപ്പം കഴിഞ്ഞ തവണ അവതരിപ്പിച്ച കൊച്ചി മെട്രോ വൈബ് യാത്രയും ഇത്തവണ വീണ്ടും ഉൾപ്പെടുത്തിയിട്ടുണ്ട്. തീർത്ഥാടകരെ ലക്ഷ്യമാക്കിയുള്ള സരസ്വതി ക്ഷേത്ര യാത്രയും ഒക്ടോബറിൽ ഉണ്ട്. ഇതാ ഈ യാത്രകളെക്കുറിച്ചും അവയുടെ ബുക്കിങ്, സമയം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വിശദമായി അറിയാം.

KSRTC Package Kollam KSRTC October Travel Plans To Gavi

വാഗമൺ യാത്ര

വാഗമൺ പൈന്‍ മരക്കട്, മൊട്ടക്കുന്ന്, തടാകങ്ങൾ എന്നിവ കണ്ട് അഡ്വഞ്ചർ പാർക്കിലും പോയി ഒരു ദിവസം മുഴുവൻ ആഘോഷിക്കാനും എക്സ്പ്ലോർ ചെയ്യാനും വക നല്കുന്ന യാത്രാണ് കൊല്ലം- വാഗമൺ ഏകദിന യാത്ര. ഒറ്റ ദിവസത്തിൽ വാഗമണ്ണിലെ പ്രധാന കാഴ്ചകളെല്ലാം കണ്ടുമടങ്ങാം എന്നത് തന്നെയാണ് ഇതിന്‍റെ ഹൈലൈറ്റ്. ഒക്ടോബർ 6, 19 എന്നീ രണ്ട് തിയതികളിൽ രാവിലെ 5.00 മണിക്ക് പുറപ്പെട്ട് രാത്രി മടങ്ങിയെത്തും. 1020 രൂപയാണ് ടിക്കറ്റ് നിരക്ക്.

റോസ് മല യാത്ര

വനത്തിലൂടെ, ആനയും കാട്ടുപോത്തും വിഹരിക്കുന്ന പാതകളിലൂടെ, അതിമനോഹരമായ കാഴ്ചകൾ ലക്ഷ്യമാക്കിയുള്ള യാത്രയാണ് റോസ് മല യാത്ര. കൊല്ലം ജില്ലയിലെ ആര്യങ്കാവിൽനിന്ന് 12 കിലോമീറ്റർ അകലെ കാടിനുള്ളിലാണ് റോസ് മല സ്ഥിതി ചെയ്യുന്നത്. ശെന്തുരുണി വന്യജീവി സങ്കേതത്തിലെ ഈറ്റപ്പടര്‍പ്പ് സെക്ഷനില്‍പ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രമാണെങ്കിലും മറ്റു പല ഇടങ്ങളുടെയത്രയും പ്രസിദ്ധി റോസ് മലയ്ക്ക് കിട്ടിയിട്ടില്ല.റോസ് മലയിലെ പരപ്പാര്‍ വ്യൂ ടവറില്‌ നിന്നും കാണുന്ന കാഴ്ചയാണ് ഇവിടെ പ്രധാനമായും കാണാനുള്ളത്. ഒക്ടോബർ 6,27 എന്നീ രണ്ട് തിയതികളിലാണ് ഈ യാത്ര പോകുന്നത്. രാവിലെ 6.30 മണിക്ക് പുറപ്പെട്ട് രാത്രി മടങ്ങിയെത്തും. 770 രൂപയാണ് ടിക്കറ്റ് നിരക്ക്.

മെട്രോ വൈബ്സ്

കൊച്ചിയും മെട്രോ ട്രെയിനും വാട്ടർ മെട്രോയും ഒടുവിൽ ലുലു മാളിലെ ഷോപ്പിങ്ങും അടക്കം പോയി വരാൻ സാധിക്കുന്ന ഒരു പാക്കേജാണ് മെട്രോ വൈബ്സ് യാത്ര. ഫോർട്ട് കൊച്ചി, ദേവാലയങ്ങൾ, ഷൂട്ടിങ് സ്ഥലങ്ങൾ, ഫോർട്ട് കൊച്ചി ബീച്ച്, മട്ടാഞ്ചേരിയിലെ ജ്യൂ സിനഗോഗ്, ഡച്ച് കൊട്ടാരം, ജൂതത്തെരുവ് എന്നിവിടങ്ങൾ സന്ദർശിച്ച് പ്രസിദ്ധമായ കായീസ് ബിരിയാണി കഴിച്ച് വാട്ടര്‌ മെട്രോ, മെട്രോ ട്രെയിൻ എന്നിവ കയറി ലുലുവിഷെ ഷോപ്പിങ്ങും കഴിഞ്ഞ് കൊല്ലത്തിനു മടങ്ങുന്ന വിധത്തിലാണ് യാത്ര. ഒക്ടോബർ 31 നാണ് ഈ യാത്ര. രാവിലെ 5.00 മണിക്ക് പുറപ്പെട്ട് രാത്രിയോടെ മടങ്ങിയെത്തുന്ന പാക്കേജിന് ഒരാൾക്ക് 870 രൂപയാണ് നിരക്ക്.

ഗവി പാക്കേജ്

യാത്രക്കാർ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന ഗവി യാത്രയും ഒക്ടോബറില്‍ ഉണ്ട്. മഴ മാറിയ ഈ നേരമാണ് ഗവി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായത്. കാടിനുള്ളിലൂടെ, കോടമഞ്ഞ് കണ്ട് വന്യമൃഗങ്ങളെ അടുത്ത് കണ്ട് ആനവണ്ടിയിൽ പോകാൻ പറ്റിയ സാഹസിക യാത്രകളിലൊന്നാണ് ഗവിയിലേക്കുള്ളത്. ഒക്ടോബർ 7, 12, 28 എന്നീ തിയതികളിലാണ് ഗവി യാത്ര. രാവിലെ 5.00 മണിക്ക് പുറപ്പെടുന്ന യാത്ര രാത്രിയോടെ മടങ്ങിയെത്തും. 1750 രൂപയാണ് ടിക്കറ്റ് നിരക്ക്.

ഇത് കൂടാതെ മൂന്നാർ,നെഫിർറ്റിറ്റി കപ്പൽ യാത്ര, ഇവലീഴാപൂഞ്ചിറ- ഇല്ലിക്കൽ കല്ല് യാത്ര, പൊന്മുടി യാത്ര, സരസ്വതി ക്ഷേത്രങ്ങൾ, കൃപാസനം തുടങ്ങിയ യാത്രകളും ഒക്ടോബറില്‌ പോകുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 9747969768, 8921950903, 9495440444 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc travel plans
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+