Search
  • Follow NativePlanet
Share
» »പത്തനാപുരം- കോയമ്പത്തൂർ ബൈപ്പാസ് റൈഡർ, സൂപ്പർഫാസ്റ്റിന്‍റെ ചാർജിൽ സ്വിഫ്റ്റ്,തൃശൂർ കയറാതെ പാലക്കാട് വഴി യാത്ര

പത്തനാപുരം- കോയമ്പത്തൂർ ബൈപ്പാസ് റൈഡർ, സൂപ്പർഫാസ്റ്റിന്‍റെ ചാർജിൽ സ്വിഫ്റ്റ്,തൃശൂർ കയറാതെ പാലക്കാട് വഴി യാത്ര

മലയാളികള്‍ പലവിധ ആവശ്യങ്ങൾക്കായി ആശ്രയിക്കുന്ന തമിഴ്നാടൻ നഗരമണ് കോയമ്പത്തൂര്‍. വിദ്യാഭ്യാസം, ജോലി തുടങ്ങിയവയ്ക്കു പുറമേ ഷോപ്പിങ്, വാഹനങ്ങളുടെ പാട്സ്, ഇലക്ട്രോണിക് സാധനങ്ങൾ, വസ്ത്രങ്ങൾ, സെക്കൻഡ് ഹാന്‍ഡ് സാധനങ്ങൾ തുടങ്ങിയവയ്ക്കായി നിരവധി ആളുകൾ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും കോയമ്പത്തൂരിന് പോകുന്നു. ഇപ്പോഴിതാ കോയമ്പത്തൂരിലേക്ക് പുതിയ സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസ് സർവീസ് ആരംഭിച്ചിരിക്കുകയാണ് പത്തനാപുരം ഡിപ്പോ.

പത്തനാപുരം ഡിപ്പോയുടെ ആദ്യത്തെ ഇന്റർസ്റ്റേറ്റ് സർവീസ് ആയ പത്തനാപുരം - കോയമ്പത്തൂർ സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് കോവൈ ബൈപാസ് റൈഡർ എന്നാണ് അറിയപ്പെടുന്നത്. എയർ സസ്പെന്ഷൻ, ചാർജിങ് പോയിന്റുകൾ, മ്യൂസിക് സിസ്റ്റം ഉൾപ്പെടെയുള്ള സൗകര്യങ്ങളുള്ള സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസാണിത് . ഏറ്റവും മികച്ച സൗകര്യങ്ങൾ ഉള്ള ഈ സ്വിഫ്റ്റ് ബസിന് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിന്‍റെ നിരക്ക് ആയിരിക്കും.

KSRTC Pathanapuram- Coimbatore Swift Superfast

അതിരാവിലെ പുറപ്പെടുന്നതിനാൽ കോയമ്പത്തൂരിലേക്ക് മാത്രമല്ല, കോട്ടയം, മൂവാറ്റുപുഴ, ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്കും ഈ സർവീസ് പ്രയോജനകരമാണ്. കോവൈ ബൈപാസ് റൈഡർ എന്ന പേരുപോലെ തൃശൂർ പോകാതെ ബൈപ്പാസ് വഴി കയറിപോകുന്നതാണ് ഇത്. ോന്നി,പത്തനംതിട്ട, തിരുവല്ല,കോട്ടയം, മുവാറ്റുപുഴ ഭാഗങ്ങളിൽ നിന്നും ഏറ്റവും കുറഞ്ഞ സമയം കൊണ്ട് തൃശൂർ പോകാതെ ബൈപ്പാസ് വഴി പാലക്കാട്‌ - കോയമ്പത്തൂർ ഭാഗങ്ങളിൽ എത്തുവാൻ കഴിയുന്ന ഒരേയൊരു സർവീസ് ആണ് പത്തനാപുരം - കോയമ്പത്തൂർ സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ്.

കോയമ്പത്തൂർ - പാലക്കാട്‌ ഭാഗങ്ങളിൽ നിന്നും കോട്ടയം - തിരുവല്ല-പത്തനംതിട്ട ഭാഗങ്ങളിലേക്ക് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് എത്തുവാൻ കഴിയുന്ന ഏക സർവീസാണിത്.
മണ്ണുത്തി കാർഷിക സർവകലാശാലയിലേക്കും വെറ്റിനറി സർവകലാശാലയിലേക്കും പത്തനംതിട്ട - തിരുവല്ല - കോട്ടയം ഭാഗങ്ങളിൽ നിന്നും നേരിട്ട് എത്തുവാൻ കഴിയുന്ന ഏക സർവീസ് എന്ന പ്രത്യേകതയും ഇതിനുണ്ട്.
രാവിലെ 8 മണിക്ക് മുമ്പ് ആയി എറണാകുളം ഭാഗത്തേക്ക് പോവേണ്ടവർ ഈ സർവീസ് ഉപയോഗിച്ചാൽ കോട്ടയം നിന്നും എറണാകുളം ഭാഗത്തേക്ക്‌ കണക്ഷൻ ബസ് ലഭിക്കും.

പത്തനാപുരത്ത് നിന്നും പുലർച്ചെ 4.10ന് ആരംഭിക്കുന്ന സർവീസ് കോന്നി, പത്തനംതിട്ട, തിരുവല്ല, കോട്ടയം, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, പുതുക്കാട്, കുട്ടനല്ലൂർ, മണ്ണൂത്തി, വടക്കാഞ്ചേരി, ആലത്തൂർ, പാലക്കാട്, വാളയാർ വഴി ഉച്ചയ്ക്ക് 1.40 ന് കോയമ്പത്തൂരിൽ എത്തും.

04:10 AM പത്തനാപുരം
04:25 AM കോന്നി
04:45 AM പത്തനംതിട്ട
05:05 AM കോഴഞ്ചേരി
05:35 AM തിരുവല്ല
05:50 AM ചെങ്ങനാശ്ശേരി
06:30 AM കോട്ടയം
08:10 AM മൂവാറ്റുപ്പുഴ
12:20 PM പാലക്കാട്
01:40 PM കോയമ്പത്തൂർ.

തിരികെ കോയമ്പത്തൂരിൽ നിന്ന് ഉച്ചകഴിഞ്ഞ് 3.00 മണിക്ക് പുറപ്പെടുന്ന ബസ് രാത്രി 12.30ന് പത്തനാപുരത്ത് എത്തിച്ചേരും.
03:00 PM കോയമ്പത്തൂർ
04:20 PM പാലക്കാട്
08:20 PM മൂവാറ്റുപുഴ
10:10 PM കോട്ടയം
11:55 PM പത്തനംതിട്ട
12:10 AM കോന്നി
12:30 AM പത്തനാപുരം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc pathanamthitta coimbatore
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+