കെഎസ്ആര്‍ടിസി സർവീസുകൾ ഇല്ലാതെ ഒരു ദിവസം മലയാളികൾക്ക് ആലോചിക്കാൻ വയ്യ. മനാടും നഗരവും ഗ്രാമങ്ങളും പട്ടണങ്ങളും ബന്ധിപ്പിക്കുന്ന നൂറു കണക്കിന് സർവീസുകളാണ് കെഎസ്ആർടിസി ദിനം പ്രതി നടത്തുന്നത്. ഓർഡിനരി ബസ് മുതൽ ഗരുഡ പ്രീമിയം വരെ വ്യത്യസ്ത തരത്തിലുള്ള സർവീസുകള്‍ കെഎസ്ആർടിസിക്കുണ്ട്. ഈ ശ്രേണിയിലേക്ക് പുതിയതായി അവതരിപ്പിച്ച ബസാണ് കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് എസി സൂപ്പർ ഫാസ്റ്റ് പ്രീമിയം സർവീസുകൾ.
ഏറ്റവും അധുനിക സൗകര്യങ്ങളോടെ സാധാരണക്കാർക്കും താങ്ങാനമാകുന്ന വിധത്തിൽ ഇറക്കിയിരിക്കുന്ന ബസുകളാണ് സ്വിഫ്റ്റ് എസി സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസ്. എസി, വൈഫൈ കണക്ഷന്‍, പുഷ്ബാക്ക് സീറ്റുകൾ, മ്യൂസിക് സിസ്റ്റം, മൊബൈൽ ചാർജിങ് പോർട്ടുകൾ എന്നിങ്ങനെ ഒട്ടേറെ സൗകര്യങ്ങൾ പുതിയ ബസിലുണ്ട്. പുത്തൻ ഡിസൈനിൽ പുറത്തിറങ്ങിയ ബസുകളുടെ സർവീസ് ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ പത്ത് ബസുകളാണ് നിരത്തിലിറങ്ങിയത്. മറ്റു ബസുകളെ അപേക്ഷിച്ച് സൗകര്യത്തിലും നിലവാരത്തിലും ഏറ്റവും മികച്ചതാണ് എസി സ്വിഫ്റ്റ് പ്രീമിയം ബസുകൾ.

കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് പ്രീമിയം എസി ബസ് പ്രത്യേകതകൾ
യാത്രയിൽ കയ്യിലെ ബോട്ടിൽ വയ്ക്കാനുള്ള സൗകര്യം മുതൽ വൈഫൈ വരെ ഒരു ബസ് യാത്രയിൽ നമ്മൾ ആഗ്രഹിക്കുന്ന സൗകര്യങ്ങളാണ് പുതിയ സൂപ്പർഫാസ്റ്റ് പ്രീമിയം എസി ബസിൽ ഒരുക്കിയിരിക്കുന്നത്. ആകെ നാല്ലത് സീറ്റുകളാണുള്ളത്. ഇതിൽ 35 സീറ്റുകൾ പുഷ്ബാക്ക് സീറ്റുകളും ബാക്കിയുള്ള അഞ്ച് സീറ്റുകൾ ഹൈബാക്ക് സീറ്റുകളും ആണ്. സുരക്ഷിതത്വത്തിന് പ്രാധാന്യം നല്കുന്ന ബസിൽ എല്ലാ സീറ്റിലും സീറ്റ് ബെൽറ്റുകളും ഉണ്ട്.
ബസിന്റെ സൗകര്യങ്ങളില്‍ നമുക്ക് വൈഫൈയിൽ നിന്ന് തുടങ്ങാം. ആദ്യം സൗജന്യമായും പിന്നീട് അനുവദിച്ച പരിധിയിൽ കൂടുതൽ വേണമെങ്കിൽ അധികം പണം നല്കിയും വൈഫൈ ഉപയോഗിക്കാം. ഇത് കൂടാതെ വായിക്കുന്നവർക്ക് വായന സുഖകരമാക്കാൻ റീഡിങ് ലൈറ്റ്, വീഡിയോ ഡിസ്പ്ലേ, പാട്ടുകേട്ട് പോകൻ മ്യൂസിക് സിസ്റ്റം, മാഗസിൻ കയ്യെത്തും ദൂരത്തിൽ വെക്കാന്‍ മാഗസിൻ പൗച്ച്, തുടങ്ങിയ സൗകര്യങ്ങളും ഇതിലുണ്ട്.
സുരക്ഷിതത്വം ഉറപ്പു വരുത്തുന്ന നിരവധി കാര്യങ്ങൾ ബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സിസിടിവി ക്യാമറകൾ കൂടാതെ എഐ ഉപയോഗിച്ചുള്ള ക്യാമറയും ബസിൽ ഉണ്ട്. യാത്രയ്ക്കിടയില്‍ ഡ്രൈവർ അപകടകരമായ വിധത്തിൽ വാഹനമോടിക്കുകയോ മൊബൈൽ ഫോൺ ഉപയോഗിക്കുകയോ ചെയ്യുന്നത് തിരിച്ചറിയാൻ എഐ ക്യാമറ സഹായിക്കും. ഇത് തിരിച്ചറിഞ്ഞ് ബസിലും കൺട്രോൾ റൂമിലും അറിയിക്കുന്നതിനാണ് നിർമ്മിത ബുദ്ധിയുടെ സഹായം ഉപയോഗിക്കുന്നത്. ഇത് കൂടാതെ വാഹനം ഓടിക്കുമ്പോൾ ഡ്രൈവർ ഉറക്കം തൂങ്ങുകയോ മറ്റോ ചെയ്താൽ അതിന് മുന്നറിയിപ്പ് നല്കുന്ന സംവിധാനവും ഇതിലുണ്ട്.
പുത്തൻ ഡിസൈൻ
സാധാരണ കണ്ടുവരുന്ന കെഎസ്ആര്‍ടിസിയുടെ സ്ഥിരം പാറ്റേണുകളിൽ നിന്ന് വ്യത്യസ്തമാണ് സൂപ്പർഫാസ്റ്റ് പ്രീമിയം എസി ബസ് . ഇതിലെ സീറ്റുകൾക്കും കര്‍ട്ടനും നീല നിറമാണ്. കൂടാതെ, കെഎസ്ആർടിസി എന്ന എഴുത്തിലും മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. വെള്ള നിറമുള്ള ബസിന്‍റെ ബോഡിയിൽ നീല, പച്ച നിറങ്ങളിലാണ് ഇങ്ങനെ ഇംഗ്ലീഷിൽ എഴുതിയിരിക്കുന്നത്.
സൂപ്പർഫാസ്റ്റ് പ്രീമിയം എസി ബസ് സർവീസ് റൂട്ടുകൾ
1. തിരുവനന്തപുരം-കോട്ടയം -മൂവാറ്റുപുഴ- തൃശൂർ (വൈകുന്നേരം 5ന് പുറപ്പെടും)
തിരുവനന്തപുരം -കൊട്ടാരക്കര (120 രൂപ)
തിരുവനന്തപുരം-കോട്ടയം (240)
തിരുവനന്തപുരം -മൂവാറ്റുപുഴ( 330)
തിരുവനന്തപുരം-അങ്കമാലി (380)
തിരുവനന്തപുരം -തൃശൂർ (450) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.
2. തിരുവനന്തപുരം-കോട്ടയം-വൈറ്റില -തൃശൂർ (രാത്രി 10.05ന് പുറപ്പെടും)
3. തിരുവനന്തപുരം -കോട്ടയം-മൂവാറ്റുപുഴ-അങ്കമാലി-പാലക്കാട് (രാത്രി 8.15ന്പുറപ്പെടും)
4. തിരുവനന്തപുരം-കോട്ടയം-വൈറ്റില-ബൈപാസ് പാലക്കാട് (രാവിലെ 6ന് പുറപ്പെടും)
5. തിരുവനന്തപുരം-വാളകം-പത്തനാപുരം-പത്തനംതിട്ട-പാലാ-തൊടുപുഴ (രാവിലെ 6.45ന് പുറപ്പെടും)
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












