യാത്രക്കാരുടെ മനസ്സറിഞ്ഞുള്ള സർവീസുകളാണ് കെഎസ്ആർടിസിയുടേത്. ഏറ്റവും മികച്ച സൗകര്യങ്ങളും സേവനങ്ങളും നല്കുവാനും സമയക്രമം പാലിക്കുവാനും അധികൃതർ ശ്രദ്ധിക്കുന്നു. മികച്ച പല സർവീസുകളും അവതരിപ്പിച്ച്, കുറഞ്ഞ സമയത്തിൽ യാത്രകൾ പൂർത്തിയാക്കി സ്വിഫ്റ്റും കയ്യടി നേടുന്നു. ഇപ്പോഴിതാ ഈ ശ്രേണിയിലേക്ക് പുതിയതായി വന്നിരിക്കുകയാണ് കെഎസ്ആർടിസി സ്വിഫ്റ്റ് സീറ്റർ കം സ്ലീപ്പർ ബസ്.
എസി ബസും നോൺ എസി ബസുമായി രണ്ട് സർവീസുകളാണ് ഇപ്പോഴുള്ളത്.
ആദ്യ ദിവസമായ ശനിയാഴ്ച ബസുകൾ തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി തൃശ്ശൂരിലേക്ക് എസി ബസും, കോട്ടയം വഴി തൃശ്ശൂരിലേക്ക് നോൺ എസി ബസും സർവീസ് നടത്തി. ഞായറാഴ്ച മുതൽ രണ്ടു ബസുകളും തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂരിലേക്ക് സര്‍വീസ് നടത്തും.

PC: Sreenath K/ KSRTC Page
എസി ഹൈബ്രിഡ് ബസ്-1430TVMBNG
എല്ലാ ദിവസവും ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരത്ത് നിന്ന് സ്വിഫ്റ്റ് ഹൈബ്രിഡ് എസി സീറ്റർ കം സ്ലീപ്പർ ബസ് പുറപ്പെടും. 17 മണിക്കൂർ 30 മിനിറ്റാണ് യാത്രാ സമയം. കോട്ടയം- സുൽത്താൻ ബത്തേരി- മൈസൂർവഴിയാണ് യാത്ര. പിറ്റേന്ന് രാവിലെ 8.00 മണിക്ക് ബസ് ബാംഗ്ലൂർ സാറ്റ്ലൈറ്റ് ബസ് സ്റ്റേഷിൽ എത്തിച്ചേരും.
തിരുവനന്തപുരം-2.30 PM
കിളിമാനൂർ-3.10 PM
കൊട്ടാരക്കര-4.25 PM
ചെങ്ങന്നൂർ-5.15 PM
കോട്ടയം -6.40 PM
മൂവാറ്റുപുഴ-8.10 PM
പെരുമ്പാവൂർ-8.30 PM
അങ്കമാലി-8.45 PM
ചാലക്കുടി-9.00 PM
തൃശൂർ-10.55 PM
കോഴിക്കോട്-1.30 PM
താമരശ്ശേരി-2.00 PM
കൽപ്പറ്റ-2.45 PM
സുൽത്താൻ ബത്തേരി-3.45 Am
മൈസൂർ-5.40 AM
ബാംഗ്ലൂർ-8.00 AM
തിരികെ ബാംഗ്ലൂരിൽ നിന്നും ഉച്ചയ്ക്ക് 1.00 മണിക്ക് സർവ്വീസ് ഈ എസി ബസ് പിറ്റേ ദിവസം പുലർച്ചെ 5.50ന് തിരുവനന്തപുരം എത്തിച്ചേരും.
നോൺ എസി ഹൈബ്രിഡ് ബസ്- 1500TVMBNG
എല്ലാ ദിവസവും ഉച്ച കഴിഞ്ഞ്3.00 ന് തിരുവനന്തപുരത്ത് നിന്ന് സ്വിഫ്റ്റ് ഹൈബ്രിഡ് നോൺ എസി സീറ്റർ കം സ്ലീപ്പർ ബസ് പുറപ്പെടും. 17 മണിക്കൂർ 30 മിനിറ്റാണ് യാത്രാ സമയം. കോട്ടയം- പാലക്കാട്- സേലം വഴിയാണ് യാത്ര.
പിറ്റേന്ന് രാവിലെ 7.35 ന് ബസ് ബാംഗ്ലൂർ സാറ്റ്ലൈറ്റ് ബസ് സ്റ്റേഷിൽ എത്തിച്ചേരും.
16 മണിക്കൂർ 35 മിനിറ്റാണ് യാത്രാസമയം.
തിരുവനന്തപുരം-3.00 PM
കിളിമാനൂർ-3.40 PM
കൊട്ടാരക്കര-4.25 PM
ചെങ്ങന്നൂർ-5.55 PM
കോട്ടയം -7.45 PM
മൂവാറ്റുപുഴ-8.30 PM
പെരുമ്പാവൂർ-8.50 PM
അങ്കമാലി-9.05 PM
ചാലക്കുടി-9.20 PM
തൃശൂർ-10.55 PM
പാലക്കാട്-12.15 AM
കോയമ്പത്തൂർ-1.10 AM
സേലം-4.10 AM
ബാംഗ്ലൂർ- 735 AM
തിരികെ വൈകിട്ട് 7.30-ന് ബെംഗളൂരുവിൽ നിന്നും സർവ്വീസ് ആരംഭിച്ച് പിറ്റേന്ന് രാവിലെ 10.50-ന് തിരുവനന്തപുരത്തെത്തും.
സീറ്റർ കം സ്ലീപ്പർ ബസ് പ്രത്യേകതകൾ
ഏറ്റവും മികച്ചതും ആധുനികവുമായ സൗകര്യങ്ങളാണ് സീറ്റർ കം സ്ലീപ്പർ ബസിൽ ഒരുക്കിയിരിക്കുന്നത്. ബസിന് ആകെ 12 മീറ്റർ നീളം. ഓൺലൈൻ ട്രാക്കിങ് സംവിധാനx, ഐ- അലർട്ട്, നാലു വശത്തും എൽ.ഇ.ഡി ഡിസ്പ്ലേ ബോർഡുകൾ എന്നിത ഇതിനുണ്ട്. ആളുകളുടെ പ്രതികരണം വരുനന്നതനുരിച്ച് കൂടുതൽ ബസുകള് പുറത്തിറക്കും. കെഎസ്ആര്‍ടിസി സ്വിഫ്ഫ് ജീവിനക്കാരുടെ കരുതൽ തുക ഉപയോഗിച്ചാണ് ഇരുബസുകളുംകെഎസ്ആർചിലി വാങ്ങിയത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













