Search
  • Follow NativePlanet
Share
» »ഇതിലും സുഖത്തിലൊരു യാത്രയില്ല! ഇരിപ്പും കിടപ്പും ഒരേ പൊളി! താരമായി സ്വിഫ്റ്റ് സീറ്റർ കം സ്ലീപ്പർ ബസ്

ഇതിലും സുഖത്തിലൊരു യാത്രയില്ല! ഇരിപ്പും കിടപ്പും ഒരേ പൊളി! താരമായി സ്വിഫ്റ്റ് സീറ്റർ കം സ്ലീപ്പർ ബസ്

കെ എസ് ആർ ടി സിയുടെ ഏറ്റവും ശ്രദ്ധേയമായ വണ്ടികളിലൊന്നായി വളരെ ചുരുങ്ങിയ സമയം കൊണ്ട് സ്വിഫ്റ്റ് സീറ്റർ കം സ്ലീപ്പർ ബസ് മാറിയിരിക്കുകയാണ്. തിരുവനന്തപുരം-ബാംഗ്ലൂർ റൂട്ടിൽ യാത്രക്കാർ ഈ ബസിനെ ഏറ്റെടുത്തു കഴിഞ്ഞു. യാത്ര സുഖകരമാകുന്ന സൗകര്യങ്ങളോടെ പുറത്തിറക്കിയിരിക്കുന്ന ഈ ഹൈബ്രിഡ് ബസിലെ യാത്രകൾ ക്ഷീണമില്ലാതെ പൂർത്തിയാക്കാം എന്നതാണ് പ്രത്യേകത.

15 സ്ലീപ്പർ സീറ്റുകളും 27 സാധാരണ സീറ്റുകളും ഉൾപ്പെടുന്ന ബസിൽ യാത്രക്കാർക്ക് കിടന്നും ഇരുന്നും വരാം എന്നത് തന്നെയാണ് പ്രത്യേകത. ഇത് കൂടാതെ യാത്ര കൂടുതൽ സുഖകരവും സുരക്ഷിതവുമാക്കുന്നതിന് നിരവധി സൗകര്യങ്ങളുെ ഏർപ്പെടുത്തിയിട്ടുണ്ട്. എസി സ്വിഫ്റ്റ് സീറ്റർ കം സ്ലീപ്പർ ബസ്, നോൺ എസി സ്വിഫ്റ്റ് സീറ്റർ കം സ്ലീപ്പർ ബസ് എന്നിങ്ങനെ രണ്ടു ബസുകളാണ് ഒന്നിടിവിട്ട ദിവസങ്ങളിൽ തിരുവനനന്തപുരം-ബാംഗ്ലൂർ റൂട്ടിൽ സർവീസ് നടത്തുന്നത്.

KSRTC Swift Seater Cum Sleeper Bus specialities

ഇതിൽ എസി ബസ് മൈസൂരു വഴിയും നോൺ എസി ബസ് സേലം വഴിയുമാണ് സർവീസ് നടത്തുന്നത്.

തിരുവനന്തപുരം ഡിപ്പോ നടത്തുന്ന ഈ സർവീസുകളുടെ സൗകര്യങ്ങളും പ്രത്യേകതകളും എന്തൊക്കെയാണെന്ന് നോക്കാം. എല്ലാ സീറ്റുകളിലും ബെർത്തുകളിലും ഹാൻഡ് ബാഗ് പോലുള്ള ചെറിയ ലഗേജ് സൂക്ഷിക്കുവാനുള്ള സ്ഥലം, മൊബൈൽ ഫോൺ സൂക്ഷിക്കുവാനുള്ള സൗകര്യമുള്ള മൊബൈൽ പൗച്ച്, മൊബൈൽ ഫോൺ ചാർജിങ് സംവിധാനം എന്നിവ ഉണ്ട്. സെമി സീറ്ററുകളിൽ കാഫ് സപ്പോർട്ടും ഒരുക്കിയിട്ടുണ്ട്.

ബസിന്‍റെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി , നാല് വശങ്ങളിലുമായി എല്‍.ഇ.ഡി. ഡിസ്‌പ്ലേ ബോര്‍ഡുകൾ, രണ്ട് എമർജൻസി എക്സിറ്റ് ഡോറുകൾ, ഓണ്‍ലൈന്‍ ട്രാക്കിങ്ങ്, ഐ-അലേര്‍ട്ട് തുടങ്ങിയ സൗകര്യങ്ങള്‌ ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരം - ബാംഗ്ലൂർ
ഹൈബ്രിഡ് ഹൈടെക് നോൺ A/C സീറ്റർ കം സ്ലീപ്പർ

03:00 PM -തിരുവനന്തപുരം
07:05 PM -കോട്ടയം
10:55 PM -തൃശ്ശൂർ
00:15 AM - ചന്ദ്രനഗർ (പാലക്കാട്)
01:10 AM - കോയമ്പത്തൂർ (ബൈപ്പാസ് )
04:10 AM - സേലം
07:35 AM -ബാംഗ്ലൂർ

ബാംഗ്ലൂർ - തിരുവനന്തപുരം -
ഹൈബ്രിഡ് ഹൈടെക് A/C സീറ്റർ കം സ്ലീപ്പർ

07:30 PM -ബാംഗ്ലൂർ
10:25 PM - സേലം
02:15 AM -കോയമ്പത്തൂർ (ബൈപ്പാസ് )
03:10 AM -ചന്ദ്രനഗർ (പാലക്കാട്)
05:00 AM -തൃശ്ശൂർ
07:45 AM -കോട്ടയം
11:40 AM -തിരുവനന്തപുരം

02:30 PM തിരുവനന്തപുരം - ബാംഗ്ലൂർ
ഹൈബ്രിഡ് ഹൈടെക് A/C സീറ്റർ കം സ്ലീപ്പർ

02:30 PM -തിരുവനന്തപുരം
06:40 PM -കോട്ടയം
10:25 PM -തൃശ്ശൂർ
01:30 AM -കോഴിക്കോട്
03:45 AM -സുൽത്താൻ ബത്തേരി
05:35 AM -മൈസ്സൂർ
08:00 AM -ബാംഗ്ലൂർ.

ബാംഗ്ലൂർ - തിരുവനന്തപുരം -
ഹൈബ്രിഡ് ഹൈടെക് A/C സീറ്റർ കം സ്ലീപ്പർ

01:00 PM -ബാംഗ്ലൂർ
04:00 PM -മൈസ്സൂർ
06:20 PM -സുൽത്താൻ ബത്തേരി
09:15 PM -കോഴിക്കോട്
00:25 AM -തൃശ്ശൂർ
03:20 AM -കോട്ടയം
06:50 AM -തിരുവനന്തപുരം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+