എല്ലാവരും യാത്രകൾക്ക് ഒരുങ്ങുകയാണ്. ഇനി വരുന്ന ദിവസങ്ങളിലെ അവധിയും വാരാന്ത്യവും ഒക്കെയായി പ്രത്യേകിച്ച് ഒരു ലീവ് എടുക്കാതെ യാത്ര പോകുവാന്‍ പറ്റിയ സമയം. കുട്ടികളെയും കൂട്ടി പോകുവാനാണ് പ്ലാനെങ്കിലും ഇതാണ് നേരം. പൂജാ അവധിക്ക് വീട്ടിലിരിക്കുമ്പോള്‍ പെട്ടന്ന്, പോക്കറ്റ് കാലിയാക്കാതെ പോയി വരാൻ പറ്റിയ നിരവധി യാത്രകളാണ് കെഎസ്ആർടിസി അവതരിപ്പിച്ചിരിക്കുന്നത്.
എല്ലാ ഡിപ്പോകളിൽ നിന്നും പൂജാ അവധിക്ക യാത്രകളുണ്ടെങ്കിലും ഇന്ന് പരിചയപ്പെടുത്തുന്നത് ആലപ്പുഴയിലെ ഹരിപ്പാട് ഡിപ്പോയില്‍ നിന്നുള്ള ബജറ്റ് ടൂറിസം സെൽ യാത്രകളാണ്. ആയിരം രൂപയിൽ താഴെയുള്ള രണ്ട് പാക്കേജുകളും ആയിരത്തിന് മുകളിൽ തുകയുള്ള ഒരു പാക്കേജുമാണ് ഇവിടുന്നുള്ളത്. ഇത്രയും കുറഞ്ഞ തുകയേ ഉള്ളുവെന്നതിനാൽ സാധാരണക്കാര്‍ക്കും കുടുംബവുമായി പോയി വരാൻ സാധിക്കുന്ന പാക്കേജുകളാണ് എല്ലാം.

വാഗമൺ - പരുന്തുംപാറ യാത്ര
പൂജാ അവധി തുടങ്ങുന്ന ഒക്ടോബർ 11 വെള്ളിയാഴ്ചയാണ് വാഗമൺ- പരുന്തുംപാറ ഏകദിന യാത്ര. രാവിലെ ഹരിപ്പാട് നിന്ന് പുറപ്പെട്ട് രാത്രിയോടെ മടങ്ങിയെത്തുന്ന വിധത്തിലാണ് ക്രമീകരണം. ഇതിൽ സന്ദർശിക്കുന്ന സ്ഥലങ്ങളിൽ ചിലയിടത്ത് ഇറങ്ങിക്കാണാം. എന്നാൽ ചില സ്ഥലങ്ങളിൽ വണ്ടിയിലിരുന്ന് കാണാനാണ് സൗകര്യം. ഈരാറ്റുപേട്ട അരുവിത്തറ പള്ളി (കാഴ്ച മാത്രം), വാഗമൺ വ്യൂ പോയിന്‍റ്, വാഗമൺ കുരിശുമല (കാഴ്ച മാത്രം)
വാഗമൺ മെഡോസ് (ഷൂട്ടിംഗ് പോയിന്‍റ്), മൊട്ടക്കുന്നുകൾ സൂയിസൈഡ് പോയിന്‍റ് , വാഗമൺ തടാകം എന്നിവ കണ്ടശേഷം ഉച്ചഭക്ഷണം കഴിച്ചാണ് ബാക്കിയുള്ള സന്ദർശനം.
ഉച്ചകഴിഞ്ഞ്, ഏലപ്പാറ തേയില പ്ലാന്‍റേഷൻ (കാഴ്ച ) കുട്ടിക്കാനം പൈൻ ഫോറസ്റ്റ് വിസിറ്റ്, പരുന്തും പാറ, കുട്ടിക്കാനം വെള്ളച്ചാട്ടം എന്നിവയാണ് ബാക്കി സ്ഥലങ്ങൾ. ഇത്രയും കണ്ട് രാത്രി ഹരിപ്പാട് എത്താവുന്ന വിധത്തിൽ മട യാത്ര. 770 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്.
മൂന്നാർ- മറയൂർ യാത്ര
രണ്ടു ദിവസത്തിൽ മൂന്നാറും മറയൂരും കണ്ട് വരണമെന്ന് ആഗ്രഹമുള്ളവർക്ക് പറ്റിയ യാത്രയാണിത്. ഒരു രാത്രി മൂന്നാറിൽ ചെലവഴിക്കുന്നതിനാൽ മൂന്നാറിന്റെ കാഴ്ചകൾക്കൊപ്പം കാലാവസ്ഥയും പ്രഭാതവും കൂടി പരിചയപ്പെടുവാനും അവസരമുണ്ടായിരിക്കും. ബജറ്റ് യാത്രയായതിനാൽ സാധാരണക്കാർക്ക് കുടുംബവുമായി പോകുവാൻ ധൈര്യമായി ഈ യാത്ര തിരഞ്ഞെടുക്കാം. ഒക്ടോബർ 12- 13 തിയതികളിലാണ് മൂന്നാർ- മറയൂർ യാത്ര
ആദ്യത്തെ ദിവസം ലക്കം വെള്ളച്ചാട്ടം, മറയൂർ
കാന്തല്ലൂർ എന്നിവിടങ്ങളും രണ്ടാമത്തെ ദിവസം ബൊട്ടാണിക്കൽ ഗാർഡൻ ,മാട്ടുപ്പെട്ടി ഡാം , ഇക്കോ പോയിന്‍റ് ,കുണ്ടള ഡാം ,ഫോട്ടോ പോയിന്‍റ് എന്നിവിടങ്ങളാണ് സന്ദർശിക്കുന്നത്. 1130 രൂപയാണ് ടിക്കറ്റ് നിരക്ക്.
ഇല്ലിക്കൽ കല്ല് - ഇലവീഴാ പൂഞ്ചിറ യാത്ര
ഒറ്റദിവസത്തിൽ പോയി വരാവുന്ന ഇല്ലിക്കൽ കല്ല് - ഇലവീഴാ പൂഞ്ചിറ യാത്രയും ഹരിപ്പാട് ബജറ്റ് ടൂറിസം സെൽ ഒരുക്കുന്നുണ്ട്. കുട്ടികളുടെയും യുവാക്കളുടെയും പ്രിയപ്പെട്ട ഇടമായ ഇല്ലിക്കൽ കല്ല് - ഇലവീഴാ പൂഞ്ചിറ എന്നിവ ഒരു ഓഫ്ബീറ്റ് യാത്രാനുഭവം സന്ദർശകര്ഡക്ക് നല്കുന്നു. മനഹോരമായ കാഴ്തകൾ, നടത്തം, കാലാവസ്ഥ എന്നിവയാണ് ഈ രണ്ടിടങ്ങളുടെയും പ്രത്യേകത. ഒക്ടോബർ 12-ാം തിയതി രാവിലെ പോയി വൈകിട്ട് മടങ്ങിയെത്തും. 600 രൂപയാണ് ടിക്കറ്റ് നിരക്ക്.
ആലപ്പുഴ ഹരിപ്പാട് ഡിപ്പോയില്‍ നിന്നുള്ള ബജറ്റ് ടൂറിസം സെൽ യാത്രകളെക്കുറിച്ചു അറിയുന്നതിനും ബുക്ക് ചെയ്യുന്നതിനും ഫോൺ- 9447278494, 9744896560.
ആലപ്പുഴ ജില്ലാ കോർഡിനേറ്റർ :9846475874
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













