വേളാങ്കണ്ണി പള്ളി തീർത്ഥയാത്ര ക്രൈസ്തവ വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥയാത്രകളിലൊന്നാണ്. അനുഗ്രഹങ്ങൾ വർഷിക്കുന്ന വേളാങ്കണ്ണി മാതാവിന്‍റെ സവിധത്തിൽ എത്തുവാനും പ്രാര്‍ത്ഥിക്കാനും കേരളത്തിലെ എല്ലാ ജില്ലകളില‍് നിന്നും വിശ്വാസികൾ എത്തുന്നു. പൊതുവേ ടൂർ പാക്കേജുകളുടെയോ അല്ലെങ്കിൽ ഗ്രൂപ്പ് ആയി ആണ് മിക്കവരും വേളാങ്കണ്ണിയിലേക്ക് പോകുന്നത്. അതുകൊണ്ടുതന്നെ പലരുടെയും വേളാങ്കണ്ണി യാത്രയെന്ന് ആഗ്രഹം ഇതുവരെയും സഫലമായിട്ടില്ല.
കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ഇതാ വിശ്വാസികൾക്കായി വേളാങ്കണ്ണിയിലേക്ക് പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഏതെങ്കിലും ഒരു ജില്ലയിൽ നിന്ന് മാത്രമല്ല, എല്ലാ ജില്ലകളിൽ നിന്നുള്ളവർക്കും വേളാങ്കണ്ണിയിലേക്ക് പോകാനും അവിടെ ചെലവഴിക്കാനുള്ള വിധത്തിലാണ് ഈ യാത്രകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കെഎസ്ആർടിസി വഴിയുള്ള യാത്രയായതിനാൽ ചെലവ് കുറവായിരിക്കും എന്ന് പ്രത്യേകം പറയേണ്ടല്ലോ അല്ലേ.

കെഎസ്ആർടിസി വേളാങ്കണ്ണി യാത്ര
കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ഡിപ്പോകളിൽ നിന്നും വേളാങ്കണ്ണി യാത്ര സംഘടിപ്പിക്കുന്നുണ്ട്. ഓരോ സ്ഥലങ്ങളില‍് നിന്നും വേളാങ്കണ്ണിയിലേക്കുള്ള ദൂരവും റൂട്ടും വ്യത്യസ്തമായതിനൽ അതിനു കണക്കാക്കിയാവും യാത്ര ക്രമീകരിക്കുക. അതിനാൽ യാത്രാ ദിവസങ്ങളിലും സമയത്തിലും നിരക്കിലും തിയതിയും വ്യത്യാസം വന്നേക്കാം. മാത്രമല്ല, പോകുന്ന റൂട്ട് അനുസരിച്ച അതത് സ്ഥലങ്ങളിലെ പ്രധാന ദേവാലയ സന്ദർശനങ്ങളും വേളാങ്കണ്ണി യാത്രയിൽ ഉൾപ്പെടുത്തും.
കെഎസ്ആർടിസി വേളാങ്കണ്ണി യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ഉല്ലാസയാത്രകളുടെ വിവരങ്ങളെക്കുറിച്ചറിയുന്നതിനും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും ബഡ്ജറ്റ് ടൂറിസം ജില്ലാ കോഡിനേറ്റർമാരുമായി ബന്ധപ്പെടാവുന്നതാണ്.
തിരുവനന്തപുരം ജയകുമാർ വി : 9447479789
കൊല്ലം മോനായി ജികെ : 9747969768
പത്തനംതിട്ട സന്തോഷ് കുമാർ സി : 9744348037
ആലപ്പുഴ ഷെഫീഖ് : 9846475874
കോട്ടയം പ്രശാന്ത് വി പി: 9447223212
ഇടുക്കി, എറണാകുളം രാജീവ് എൻ ആർ : 9446525773 :
തൃശൂർ ഉണ്ണികൃഷ്ണൻ : 9747557737
പാലക്കാട് നിതിൻ : 8304859018
മലപ്പുറം ഷിജില്‍ എസ് : 8590166459
കോഴിക്കോട് സൂരജ് ടി : 9544477954
വയനാട് റെയ്ജു ഐ ആർ : 8921185429
കണ്ണൂർ, കാസര്‍കോഡ് തൻസീർ : 8089463675
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













