വേനലവധി തുടങ്ങിയതോടെ തലങ്ങും വിലങ്ങും യാത്രകളൊരുക്കുകയാണ് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ. കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ ഡിപ്പോകളും ഏപ്രിൽ, മേയ് മാസങ്ങളിൽ യാത്രകൾ ഒരുക്കുന്ന തിരക്കിലാണ്. കെഎസ്ആർടിസി ടൂറിസത്തിൽ ഏറ്റവും കൂടുതൽ ആളുകൾ വരുന്ന ഗവിയും മൂന്നാറും വാഗമണ്ണും മാത്രമല്ല, കുമരകവും കൊച്ചിയിലെ നെഫിർറ്റിറ്റി ആഢംബര കപ്പൽ യാത്രയും മലക്കപ്പുറം, മാങ്കുളം ജംഗിൾ സഫാരിയും എല്ലാം പട്ടികയിലുണ്ട്.

ഇഷ്ടംപോലെ ബജറ്റ് യാത്രകളൊരുക്കി സഞ്ചാരികളെ അമ്പരപ്പിച്ച് മലപ്പുറം ഡിപ്പോയും വന്നിട്ടുണ്ട്. ഇത്തവണത്തെ വേനലവധിക്കാലം യാത്രകൾക്കായി മാത്രം മാറ്റിവെക്കുവാൻ സാധിക്കുന്ന തരത്തിൽ വ്യത്യസ്തമായ , അതും പോക്കറ്റ് കാലിയാക്കാത്ത യാത്രാ പാക്കേജുകളാണ് മലപ്പുറംകെഎസ്ആർടിസി അവതരിപ്പിക്കുന്നത്. മലപ്പുറം , പെരിന്തൽമണ്ണ, നിലമ്പൂർ, പൊന്നാനി, എന്നീ ഡിപ്പോകളിൽ നിന്നായി ഈ രണ്ടു മാസങ്ങളിലായിആകെ 62 യാത്രകൾ ഉണ്ടെന്നു പറയുമ്പോൾ തന്നെ എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ..
അടിച്ചുപൊളിക്കാം ഈസ്റ്ററും വിഷുവും പെരുന്നാളും
ഏപ്രില്‍ മാസത്തിലെ ഈസ്റ്ററും വിഷുവും പെരുന്നാളും ഒരു യാത്രയോടുകൂടി ആഘോഷിക്കാം എന്നുള്ളവർക്ക് ഇതിലും മികച്ച അവസരം മലപ്പുറത്ത് കിട്ടുലാനില്ല. ഇതിൽ ഏറ്റവും കൂടുതൽ യാത്രകൾ ഒരുക്കിയിരിക്കുന്നത് മലപ്പുറം ഡിപ്പോയാണ്, ഏപ്രിൽ 8 മുതൽ 30 വരെ 14 യാത്രകളും തുടർന്ന് മേയ് മാസത്തിൽ 19 യാത്രകളും ഇവിടെ നിന്നുണ്ട്.

കുടുംബമായി പോകാം
മൂന്നാറിലേക്കും ഗവിയിലേക്കും വാഗമണ്ണിലേക്കുമൊക്കെയുള്ള യാത്രകൾ കുടുംബത്തിനൊപ്പം പോകുവാൻ തീർച്ചയായും വലിയ തുകയാകും. താമസവും ഭക്ഷണവും യാത്രാസ്ഥലങ്ങളും കൂടിയാകുമ്പോൾ ചിലവ് വിചാരിച്ചതുപോലെ നിന്നെന്നു വരില്ല. പ്രത്യേകിച്ച് യാത്രാ സീസൺ കൂടിയായതിനാൽ പറയുകയും വേണ്ട. ഇവിടെയാണ് കെ എസ് ആർ ടി സിയുടെ യാത്രകൾ വ്യത്യസ്തമാകുന്നത്. വളരെ കുറഞ്ഞ തുകയിൽ താമസവും ഭക്ഷണവുമടക്കമാണ് പാക്കേജുകൾ ഒരുക്കുന്നത്. ചില യാത്രകളിൽ ഭക്ഷണവും പ്രവേശന ചാർജുകളും യാത്രക്കാർ തന്നെ വഹിക്കേണ്ടതായി വരുമെങ്കിലും പൊതുവേ ലാഭകരമാണ് ഈ യാത്രകൾ. കുടുംബവുമൊത്തം സുഹൃത്തുക്കൾക്കൊപ്പവും പോകുവാനും വളരെ മികച്ചതാണിത്. അവധിക്കാലത്ത് യാത്രകൾ പ്ലാൻ ചെയ്യുന്ന കുട്ടികൾക്കും ഇത് പ്രയോജനപ്പെടുത്താം.

വയനാട് മുതൽ ചതുരംഗപ്പാറ വരെ
കേരളത്തിലെ പ്രസിദ്ധമായ പല ഇടങ്ങളിലേക്കും ഇത്തവണ മലപ്പുറത്തു നിന്നും യാത്രയുണ്ട്. കാന്തല്ലൂർ, മാമലക്കണ്ടം, ചതുരംഗപ്പാറ , മൂന്നാർ, നെല്ലിയാമ്പതി, മലക്കപ്പാറ, അതിരപ്പിള്ളി, വയനാട്, വാഗമൺ, ഇടുക്കി, കുമരകം, തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് യാത്ര ഒരുക്കിയിട്ടുള്ളത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













