Search
  • Follow NativePlanet
Share
» »നീലഗിരിയുടെ കുന്നുകളിലേക്ക് പോകാം...ഊട്ടി കാണാം...വെറും 750 രൂപയ്ക്ക്!!

നീലഗിരിയുടെ കുന്നുകളിലേക്ക് പോകാം...ഊട്ടി കാണാം...വെറും 750 രൂപയ്ക്ക്!!

എത്ര കണ്ടാലും മതിവരാത്ത സഞ്ചാരികളുടെ സ്വര്‍ഗ്ഗമായ ഊട്ടിയിലേക്ക് കിടിലനൊരു ബജറ്റ് യാത്രയുമായി വന്നിരിക്കുകയാണ് നമ്മുടെ കെഎസ്ആര്‍‌ടിസി. ഒ

ഊട്ടിയെന്ന പേരുകേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലൊരു കുളിരാണ്... കോടമഞ്ഞും കാടും പൈന്‍മരങ്ങളും പൂന്തോ‌ട്ടങ്ങളും അങ്ങനെയങ്ങനെ കാഴ്ചകള്‍ ഇവിടെ നീണ്ടുകിടക്കുകയാണ്. എത്ര കണ്ടാലും മതിവരാത്ത സഞ്ചാരികളുടെ സ്വര്‍ഗ്ഗമായ ഊട്ടിയിലേക്ക് കിടിലനൊരു ബജറ്റ് യാത്രയുമായി വന്നിരിക്കുകയാണ് നമ്മുടെ കെഎസ്ആര്‍‌ടിസി. ഒറ്റദിവസം കൊണ്ട് ഊട്ടി കാണിച്ച് തിരികെ വരുന്ന ഈ യാത്ര പ്രായവ്യത്യാസമില്ലാതെ ആസ്വദിക്കാം.

Ooty

മലപ്പുറം കെഎസ്ആര്‍ടിസിയുടെ പാക്കേജില്‍ ജൂണ്‍ 11 നാണ് യാത്ര. അതിരാവിലെ നാല് മണിക്ക് മലപ്പുറം ഡകെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും ആരംഭിക്കുന്ന യാത്ര മഞ്ചേരി, നിലമ്പൂർ, വഴിക്കടവ്, നാടു കാണിച്ചുരം, ഗൂഡല്ലൂർ വഴി രാവിലെ 10ന് ഊട്ടിയിൽ എത്തും. കയറിത്തുടങ്ങുമ്പോള്‍ തന്നെ കാഴ്ചകളും ഒപ്പം തണുപ്പും കൂട്ടുള്ളതിനാല്‍ അതിനനുസരിച്ചുള്ള തയ്യാറെ‌ടുപ്പുകള്‍ നടത്തേണ്ടതാണ്.

നീഡിൽ വ്യൂ പോയിന്റ്, ഷൂട്ടിങ് പോയിന്റ്, ബോട്ട് ഹൗസ്, ചിൽഡ്രൻ പാർക്ക്, ബൊട്ടാണിക്കൽ ഗാർഡൻ എന്നിങ്ങനെ ഊട്ടിയുടെ കാഴ്ചകള്‍ കണ്ട് ഏഴിന് ഊട്ടിയിൽനിന്നും തിരിക്കും. കടന്നുപോകുന്ന എല്ലാ ഇടങ്ങളിലും ഏറ്റവും മികച്ച സൗകര്യങ്ങളാണ് കെഎസ്ആര്‍ടിസി ഒരുക്കിയിരിക്കുന്നത്. നീലഗിരി കുന്നുകളിലെ കോടമഞ്ഞിൻ തണുപ്പിൽ ഒരു ദിനം ചിലവഴിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പോക്കറ്റ് കാലിയാക്കാതെ പോകുവാന്‍ പറ്റിയ ഏറ്റവും മികച്ച അവസരമാണിത്.

ബസ് ചാര്‍ജ്, പോകുന്ന സ്ഥലങ്ങളിലെ പ്രവേശന ചാര്‍ജ് എന്നിവ ഉള്‍പ്പെടെ ഒരാളില്‍ നിന്നും 750 രൂപ വീതമാണ് ഈടാക്കുന്നത്. ഭക്ഷണം ഉൾപ്പെടില്ല എന്ന കാര്യം പ്രത്യേകം ഓര്‍മ്മിക്കുക. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.

ടിക്കറ്റ് മുൻകൂട്ടി ബുക്കു ചെയ്യുന്നതിനും.
മലപ്പുറം ഡിപ്പോയിലെ 9447203014, 9995726885, 9495306404 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc malappuram ooty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+