Search
  • Follow NativePlanet
Share
» »ബസ് കാത്തുനിന്നും മാറിക്കയറിയും മുഷിയേണ്ട! മലയാലപ്പുഴ, മണ്ണാറശാല ക്ഷേത്രങ്ങളിലേക്ക് സ്ഥിരം ബസ് സർവീസ്

ബസ് കാത്തുനിന്നും മാറിക്കയറിയും മുഷിയേണ്ട! മലയാലപ്പുഴ, മണ്ണാറശാല ക്ഷേത്രങ്ങളിലേക്ക് സ്ഥിരം ബസ് സർവീസ്

തീർത്ഥാടകർക്കും സഞ്ചാരികൾക്കും ഉപകാരപ്രദമായ സര്‍വീസ് ഒരുക്കി പത്തനംതിട്ട കെഎസ്ആർടിസി. ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളായ മലയാലപ്പുഴ ദേവീ ക്ഷേത്രം, മണ്ണാറശാല നാഗരാജ ക്ഷേത്രം, ഹരിപ്പാട് ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം എന്നിവിടങ്ങളെ ബന്ധിപ്പിച്ചാണ് പുതിയ സർവീസ് കെഎസ്ആര്‍ടിസി ആരംഭിച്ചിരിക്കുന്നത്.

ഇത് കൂടാതെ, പത്തനംതിട്ട ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തിൽ ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങളിലെ ഇത്സവകാലയളവിൽ ബജറ്റ് ടൂറിസത്തിൽ ഉൾപ്പെടുത്തി സർവീസുകൾ നടത്താനും തീരുമാനമായിട്ടുണ്ട്. പത്തനംതിട്ടയിൽനിന്ന് മണ്ണാറശാല നാഗരാജാ ക്ഷേത്രത്തിലേക്കും ഹരിപ്പാടുനിന്ന് മലയാലപ്പുഴ ദേവീക്ഷേത്രത്തിലേക്കും സർവീസുകൾ ആരംഭിച്ചു.

Malayalapuzha And Mannarasala Temple Visit

PC: Malayalapuzha Devi Temple FB Page

ഹരിപ്പാട്-പത്തനംതിട്ട-മലയാലപ്പുഴ സർവീസ്

ഹരിപ്പാട് നിന്ന് രാവിലെ 6.10 ന് പുറപ്പെടുന്ന ബസ് . 7:50ന് പത്തനംതിട്ടയിലും തുടർന്ന് 8:10ന് മലയാലപ്പുഴയിലുമെത്തും. മലയാലപ്പുഴയിൽ നിന്ന് തിരികെ 8:30ന് ഹരിപ്പാടിന് മടങ്ങും. രാവിലെ പത്തുവരെ പത്തനംതിട്ടയിൽനിന്ന് ഹരിപ്പാടിന് 15 മിനിറ്റ് ഇടവിട്ടും തിരിച്ച് ഹരിപ്പാട് നിന്ന് 15 മിനിറ്റ് ഇടവിട്ട് പത്തനംതിട്ടയിലേക്കും ചെയിൻ സർവീസും നടത്തും.

ഹരിപ്പാട് - മലയാലപ്പുഴ ക്ഷേത്രം ഓർഡിനറി ബസ് സർവീസ്

06:10 ഹരിപ്പാട്
06:35 മാവേലിക്കര
07:15 പന്തളം
07:50 പത്തനംതിട്ട
08:10 മലയാലപ്പുഴ ക്ഷേത്രം.

ksrtc bus

തിരികെ മലയാലപ്പുഴ ക്ഷേത്രത്തിൽ നിന്ന് 8.30ന് പുറപ്പെടുന്ന ബസ് 8.50ന് പത്തനംതിട്ടയിലും 9.20ന് പന്തളത്തും പത്ത് മണിക്ക് മാവേലിക്കരയിലും 10.20ന് ഹരിപ്പാടും എത്തി ശേഷം 10.30ന് മണ്ണാറശ്ശാല ക്ഷേത്രത്തിലെത്തും.

മലയാലപ്പുഴ ക്ഷേത്രം - മണ്ണാറശ്ശാല ക്ഷേത്രം ഓർഡിനറി ബസ് സർവീസ്

08:30 മലയാലപ്പുഴ ക്ഷേത്രം
08:50 പത്തനംതിട്ട
09:20 പന്തളം
10:00 മാവേലിക്കര
10:20 ഹരിപ്പാട്
10:30 മണ്ണാറശ്ശാല ക്ഷേത്രം

മലയാലപ്പുഴ ദേവി ക്ഷേത്രം

പത്തനംതിട്ടയിലെ പ്രസിദ്ധമായ ഭദ്രകാളി ക്ഷേത്രമാണ് മലയാലപ്പുഴ ദേവി ക്ഷേത്രം. മലയാലപ്പുഴ അമ്മയെന്ന് വിശ്വാസികൾ വിളിക്കുന്ന ഇവിടുത്തെ ദേവിയുടെ അടുത്ത് ജാതിമത വ്യത്യാസമില്ലാതെ ആളുകൾ എത്തുന്നു. ആയിരത്തിലധികം വർഷത്തെ പഴക്കം ക്ഷേത്രത്തിനുണ്ടെന്നാണ് വിശ്വസിക്കുന്നത്. പുലർച്ചെ 4.00 മുതൽ ഉച്ചയ്ക്ക് 1.00 വരെയും വൈകിട്ട് 5.00 മുതല്‍ രാത്രി 8.00 വരെയുമാണ് ക്ഷേത്രനട തുറന്നിരിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+