മലപ്പുറം ജില്ലയിലെ മഞ്ചേരിയും ആലപ്പുഴ ജില്ലയിലെ ഹരിപ്പാടും ബന്ധിപ്പിച്ച പുതിയ ബസ് സർവീസുമായി കെ എസ് ആർ ടി സി. ഗുരുവായൂർ, എറണാകുളം വഴി സർവീസ് നടത്തുന്ന സൂപ്പർ ഫാസ്റ്റ് ബസ് മലപ്പുറത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ഗുരുവായൂർ, ഹരിപ്പാട് ക്ഷേത്രങ്ങളിലേക്ക് തീർത്ഥയാത്ര നടത്തുന്നവർക്ക് പ്രയോജനകകരമായ സർവീസാണ്.
ഹരിപ്പാട് - ഗുരുവായൂർ - മഞ്ചേരി സൂപ്പർ ഫാസ്റ്റ് ബസ് വൈറ്റില, നോർത്ത് പറവൂർ, കൊടുങ്ങല്ലൂർ, ഗുരുവായൂർ, പൊന്നാനി, തിരൂർ, കോട്ടക്കൽ, മലപ്പുറം വഴിയാണ് സർവീസ് നടത്തുന്നത്. രാവിലെ 5.10ന് ഹരിപ്പാട് നിന്ന് പുറപ്പെടുന്ന ബസ് ഉച്ചയ്ക്ക് 2:25 ന് മഞ്ചേരിയില് എത്തും. തിരികെ മഞ്ചേരിയിൽ നിന്നും ഉച്ചകഴിഞ്ഞ് 2.45 ന് യാത്ര ആരംഭിച്ച് രാത്രി 11:05 ന് - ഹരിപ്പാട് ഡിപ്പോയിൽ എത്തിച്ചേരുന്ന വിധത്തിലാണ് സമയ ക്രമീകരണം.

ഹരിപ്പാട് - മഞ്ചേരി സൂപ്പർ ഫാസ്റ്റ് സമയം, സ്റ്റോപ്പ്
05:10 AM ഹരിപ്പാട്
06:00 AM ആലപ്പുഴ
06:35 AM ചേർത്തല
07:35 AM വൈറ്റില
08:15 AM നോ. പറവൂർ
08:30 AM കൊടുങ്ങല്ലൂർ
10:10 AM ഗുരുവായൂർ
10:50 AM പൊന്നാനി
11:20 AM തിരൂർ
11:45 AM കോട്ടക്കൽ
12:05 PM മലപ്പുറം
12:25 PM മഞ്ചേരി.
മഞ്ചേരി - ഹരിപ്പാട് സൂപ്പർ ഫാസ്റ്റ് സമയം, സ്റ്റോപ്പ്
02:45 PM മഞ്ചേരി
03:15 PM മലപ്പുറം
03:40 PM കോട്ടക്കൽ
04:15 PM തിരൂർ
04:55 PM പൊന്നാനി
06:05 PM ഗുരുവായൂർ
07:15 PM കൊടുങ്ങല്ലൂർ
07:30 PM നോർത്ത് പറവൂർ
08:45 PM എറണാകുളം
09:45 PM ചേർത്തല
10:20 PM ആലപ്പുഴ
11:05 PM ഹരിപ്പാട്.
ഹരിപ്പാട് നിന്നു ആലപ്പുഴയുടെ മറ്റുഭാഗങ്ങളിൽ നിന്നും രാവിലെ എറണാകുളം എത്തേണ്ടവർക്ക് ഉപകാരപ്രദമായ ഒരു ബസ് ആയിരിക്കുമിത്. മഞ്ചേരി- ഹരിപ്പാട് സൂപ്പർഫാസ്റ്റ് ബസ് സര്‍വീസിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് ഹരിപ്പാട് ഡിപ്പോയുമായി ബന്ധപ്പെടാം. ഫോൺ നമ്പർ 04792412620
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













