Search
  • Follow NativePlanet
Share
» » നെഹ്റു ട്രോഫി വള്ളംകളി 2024: ടിക്കറ്റടക്കം കെഎസ്ആർടിസി ചാർട്ടേഡ് ബസ് യാത്ര, വാട്സാപ്പ് വഴി ടിക്കറ്റ്

നെഹ്റു ട്രോഫി വള്ളംകളി 2024: ടിക്കറ്റടക്കം കെഎസ്ആർടിസി ചാർട്ടേഡ് ബസ് യാത്ര, വാട്സാപ്പ് വഴി ടിക്കറ്റ്

നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിന് ഇനി വെറും ദിവസങ്ങളുടെ കാത്തിരിപ്പേയുള്ളൂ. വെള്ളത്തിൽ തുഴയെറിയുന്നതിനേക്കാൾ ആവേശം കരയിൽ കണ്ണും കാതും കൂർപ്പിച്ച് കാത്തിരിക്കുന്നവർക്കാണ്. ആവേശമേറിയ മത്സരം നേരിൽ കാണാൻ വരുന്നവർ എല്ലാ ജില്ലകളിൽ നിന്നുമുണ്ട്. വള്ളംകളിയുടെ വീര്യവും ആഹ്ലാദവും നേരിട്ടറിയാൻ ആഗ്രഹിക്കുന്നവർക്കായി പാക്കേജുകള് അവതരിപ്പിച്ചിരിക്കുകയാണ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ.

വള്ളംകളി മത്സരം നടക്കുന്ന ഓഗസ്റ്റ് പത്തിന് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ യാത്രൾ ഒരുക്കുന്നു. ബസ് മാത്രമല്ല, വള്ളം കളി മത്സരം കാണാനുള്ള ടിക്കറ്റും അടക്കമാണ് പാക്കേജുകള്‍ ഒരുക്കിയിരിക്കുന്നത്. വിവിധ ജില്ലകളിൽ നിന്നും വള്ളംകളി മത്സരം കാണാനായി എത്തുന്ന ചാർട്ടേഡ് ബസുകൾക്ക്
നെഹ്റു ട്രോഫിയുടെ 1500 (റോസ് കോർണർ), 500 (വിക്ടറി ലൈൻ) എന്നീ കാറ്റഗറിയിലാണ് പ്രവേശനം ഒരുക്കിയിരിക്കുന്നത്. ഒപ്പം അതാത് ഡിപ്പോകൾ നിശ്ചയിക്കുന്ന യാത്രാ നിരക്കും നല്കണം.

Nehru Trophy Boat Race 2024 KSRTC Charted Bus Book Tickets Throuh Whatsapp

ആലപ്പുഴ ജില്ലയിലെ കായംകുളം ഡിപ്പോ, ഹരിപ്പാട്, മാവേലിക്കര, എടത്വാ, ചെങ്ങന്നൂർ, ആലപ്പുഴ, ചേർത്തല എന്നീ ഡിപ്പോകൾ കൂടാതെ, തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലെ ജില്ലാ കേന്ദ്രങ്ങളിൽ നിന്നും ചാർട്ടേഡ് ബസ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. യാത്രക്കാരുടെ എണ്ണമനുസരിച്ചാവും ബസുകളുടെ എണ്ണം നിശ്ചയിക്കുക.

ആലപ്പുഴയിൽ പ്രത്യേക കൗണ്ടർ

വള്ളംകളി കാണാൻ ടിക്കറ്റ് എടുക്കാൻ വരുന്നവർക്ക് പ്രത്യേക കൗണ്ടറുകള്‍ ആലപ്പുഴ ഡിപ്പോയിൽ ഒരുക്കിയിട്ടുണ്ട്. 100, 200, 400, 500,1500, 2500, 3000 രൂപ വരെയുളള എല്ലാത്തരം പാസുകളും ഇവിടെ ലഭിക്കും. നേരിട്ടെത്താൻ ബുദ്ധിമുട്ടുള്ളവർക്ക് വാട്സാപ്പ് വഴിയും ടിക്കറ്റ് എടുക്കാം. ആലപ്പുഴ ഡിപ്പോയിലെ ബജറ്റ് ടൂറിസം സെല്ലിൻറെ 9846475874 എന്ന നമ്പറിലേക്ക് ഓൺലൈനായി പണമടച്ച് ബുക്ക് ചെയ്യാം. പേര്, ഏത് കാറ്റഗറിയിലുളള പാസ്, എത്ര പേർക്ക് എന്നീ വിവരങ്ങൾ വാട്സാപ്പില്‌ അയച്ചാല്‌ ബജറ്റ് ടൂറിസം അധികൃതർ നിങ്ങളെ വിളിച്ച് വിവരങ്ങൾ ഉറപ്പാക്കി ടിക്കറ്റിനായി അടയ്ക്കേണ്ട തുകയും ഒപ്പം ക്യൂ ആര് കോഡും അയച്ച് തരും ഇതിൽ വേണം പണമിടപാട് നടത്തുവാൻ. ഇങ്ങനെ ഓൺലൈനായി പടമിടപാട് നടത്തിയതിന്‍റെ സ്ക്രീൻഷോട്ടും തിരിച്ചറിയൽ രേഖയും കൊണ്ടുവന്ന് വള്ളംകളി നടക്കുന്ന ഓഗസ്റ്റ് 10ന് ആലപ്പുഴ കെഎസ്ആർടിസി ഡിപ്പോയിലെ കൗണ്ടറിൽനിന്ന് ടിക്കറ്റ്റ് കൈപ്പറ്റി വള്ളംകളി കാണാം. കൂടുതൽ വിവരങ്ങൾക്ക് 9846475874 എന്ന നമ്പറിൽ ബന്ധപ്പെടാം.

ഇത്തവണ പ്ലാറ്റിനം കോർണര്‍ ടിക്കറ്റുകളും

നെഹ്റു ട്രോഫി വള്ളംകളിയിൽ പ്ലാറ്റിനം കോർണര്‍ ടിക്കറ്റുകൾ ഈ വർഷം മുതൽ അവതരിപ്പിച്ചു. നാലുപേർക്ക് പ്രവേശനമുള്ള ടിക്കറ്റിന് 25,000 രൂപയാണ്
നിരക്ക്. 25 പ്ലാറ്റിനം കോർണർ ടിക്കറ്റിൽ 100 പേർക്കാണ് പ്രവേശനം. പകൽ 11 മണി മുതൽ വള്ളംകളി ആസ്വദിക്കാനുള്ള സൗകര്യവും ഉച്ചഭക്ഷണവും ലഘുഭക്ഷണവുമുൾപ്പെടെയാണ് പ്ലാറ്റിനം കോർണർ ടിക്കറുകൾ.

നെഹ്റു ട്രോഫി വള്ളംകളി 2024, പങ്കെടുക്കുന്നത് 78 വള്ളങ്ങൾ

70-ാമത് നെഹ്റു ട്രോഫി വള്ളംകളി മത്സരത്തിന് 74 വള്ളങ്ങളാണ് പങ്കെടുക്കുന്നത്. 19 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെയാണ് ഇത്. ചെറുവളളങ്ങളുടെ പ്രാഥമിക മത്സരങ്ങൾ രാവിലെ കൃത്യം 11 മണിക്ക് ആരംഭിയ്ക്കുന്നതും 12:30 ന് അവസാനിക്കുന്നതുമാണ്. ചുണ്ടൻവള്ളങ്ങളുടെ ഹീറ്റ്സിനു ശേഷം ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരം ആരംഭിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: boat race alappuzha ksrtc
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+