ന്യൂ ഇയർ കെഎസ്ആർടിസിയ്ക്കൊപ്പം
കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോൾ ന്യൂ ഇയർ ആഘോഷങ്ങൾക്കായി വ്യത്യസ്തമായ പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. യാത്ര മാത്രമല്ല, ആഘോഷവും ഡിന്നറും ക്യാംപ് ഫയറും ഉൾപ്പെടുന്ന പാർട്ടി മോഡിലാണ് ഇത്തവണ കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ആഘോഷങ്ങൾ ഒരുക്കിയിരിക്കുന്നത്. ന്യൂ ഇയറും സർവ്വോപരി സഞ്ചാരികളും ചേരുമ്പോൾ ആഘോഷം അടിപൊളിയാകുമെന്നതിൽ സംശയം വേണ്ട.
മിസ്റ്റി നൈറ്റ് 2023
2023 നെ വരവേൽക്കാൻ കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന ന്യൂ ഇയർ ആഘോഷ രാവ് ആണ് മിസ്റ്റി നൈറ്റ് 2023 (Misty Night 2023). മഞ്ഞിറങ്ങി നിൽക്കുന്ന വാഗമണ്ണിൻറെ തണുപ്പിൽ അസ്സലൊരു ആഘോഷം ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. വൈകുന്നേരത്തെ സൈറ്റ് സീയിംഗിന് ശേഷം ഗാല ഡിന്നറും, ഗാനമേളയും, ഡി.ജെ പാർട്ടിയും, ക്യാമ്പ് ഫയറും ഉൾപ്പടുന്ന ആഘോഷത്തിൽ പങ്കെടുക്കുവാനുള്ള ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു.
മിസ്റ്റി നൈറ്റ് 2023 തിയതി
ഡിസംബർ 31 രാത്രി 9 മണി മുതൽ 2023 ജനുവരി 1 രാത്രി 12:30 മണി വരെ നീണ്ടു നിൽക്കുന്ന ആഘോഷരാവാണ് ഇവിടെ ഒരുക്കുന്നത്. ഒരു വ്യത്യസ്തമായ പുതുവത്സര ആഘോഷത്തിനായി താല്പര്യമുള്ളവർക്ക് ഇതിൽ പങ്കെടുക്കാം
ബുക്കിംഗിനും വിശദവിവരങ്ങൾക്കും
തിരുവനന്തപുരം സിറ്റി
Phone: 8592065557,9446748252
9388855554,9995986658,9188619368
കിളിമാനൂർ
Phone:9633732363
കൊല്ലം
Phone:9447721659,8921950903
9496675635
പത്തനംതിട്ട
phone: 9847042507,9495752710
6238309941
ആലപ്പുഴ
Phone: 9846475874
കോട്ടയം
Phone: 9495876723,8921531106
9995987321
തൊടുപുഴ
Phone: 9605192092,9744910383
9400262204,8304889896,9946566895
കൂത്താട്ടുകുളം
Phone: 9447223212
കോതമംഗലം
Phone: 9447984511,9446525773
കപ്പലിൽ പുതുവർഷം ആഘോഷിക്കാം
കിടിലൻ മ്യൂസികും ഡിജെ പാർട്ടിയും ബുഫെയും ഡാൻസിങ്ങും ഒക്കെയായി ഒരു പുതുവർഷം ആഘോഷിക്കുവാനാണ് പ്ലാൻ എങ്കിൽ നെയ്യാറ്റിൻകര കെഎസ്ആർടിസി, കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍റെ ആഡംബര ക്രൂയിസ് യാത്ര കപ്പലായ നെഫിർറ്റിറ്റിയിൽ ഒരു പാക്കേജ് ഒരുക്കുന്നുണ്ട്. ഡിസംബർ 31ന് രാവിലെ അഞ്ച് മണിക്ക് ഡിപ്പോയിൽ നിന്നും യാത്ര ആരംഭിക്കും. ടിക്കറ്റ് നിരക്ക് പത്ത് വയസ്സിനു മുകളിൽ പ്രായമുള്ളവര്‍ക്ക് 3800 രൂപയും പത്ത് വയസ്സിൽ താഴെ പ്രായമുള്ളവർക്ക് 2100 രൂപയും. ബുക്കിങ്ങിന്: 9846067232. ഡിസംബർ 20-ാം തിയതിയിലേക്കും ഈ പാക്കേജ് ലഭ്യമാണ്.
പുതുവർഷാഘോഷം വയനാട് യാത്രയിൽ
തിരുവനന്തപുരത്തു നിന്നുള്ളവർക്ക് ഇത്തവണത്തെ പുതുവർഷം വയനാട്ടിൽ ആഘോഷിക്കുവാൻ സാധിക്കുന്ന തരത്തിലൊരു പാക്കേജും നെയ്യാറ്റിന്‍കര കെഎസ്ആർടിസി ഒരുക്കുന്നു. സംബർ 30,31, ജനുവരി 1 തിയതികളാണ് യാത്ര. യാത്രാ, താമസം, പ്രവേശന ഫീസ്, ജംഗിൾ സഫാരി എന്നിവയെല്ലാം ഉൾപ്പെടെ 4400 രൂപയാണ് ടിക്കറ്റ് നിരക്ക്. പൂക്കോട് തടാകം, കുറുവാ ദ്വീപ്, ബാണാസുര സാഗർ, എടക്കൽ ഗുഹ, സൂചിപ്പറ വെള്ളച്ചാട്ടം , ജംഗിൾ സഫാരി തുടങ്ങിയവ യാത്രയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബുക്കിങ്ങിന്: 9846067232.
വാഗമണ്ണിലേക്ക്
നെയ്യാറ്റിൻകര കെഎസ്ആർടിസിയും പുതുവർഷ യാത്രകളിലേക്ക് വാഗമണ്ണിനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. പൈൻ ഫോറസ്റ്റ്. ഓഫ് റോഡിങ്, ക്യാംപിങ്ങ് എന്നിവ ചേരുന്നതാണ് പാക്കേജ്. ഡിസംബർ 31, ജനുവരി 1 തിയതികളാണ് യാത്രയുടേത്. യാത്രാ, ഓഫ്റോഡിങ്, ഭക്ഷണം താമസം, പ്രവേശനഫീസ് എന്നിവ ഉൾപ്പെടെ ടിക്കറ്റ് നിരക്ക് 2950 രൂപ. ബുക്കിങ്ങിന്:9846067232.